ഡാളസ്: സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിൽ പങ്കെടുക്കാൻ സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ എത്തുന്നു. ജൂലൈ മാസം 9 മുതൽ 11 വരെ ഡാളസ് ഇന്റർ കോൺഡിനെന്റൽ ഹോട്ടലിൽ വച്ചാണ് ഈ വർഷത്തെ ഭദ്രാസന തല ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് നടത്തുന്നത്.

ഫാമിലി കോൺഫറൻസിനോടനുബന്ധിച്ച് നടക്കുന്ന കാതോലിക്ക നിധിശേഖരം, സമ്മേളനം, ഭദ്രാസന അസംബ്ലി മീറ്റിങ് എന്നിവയിലും കാതോലിക്ക ബാവ പങ്കെടുക്കും. ഇടവക മെത്രാപ്പൊലീത്ത അഭിവന്ദ്യ അലക്‌സിയോസ് മാർ യൗസേബിയോസ് തിരുമേനിയുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് ഈ കോൺഫറൻസിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നതെന്ന് കോൺഫറൻസ് സെക്രട്ടറി എൽസൺ സാമുവേൽ അറിയിച്ചു.