- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനു ഉജ്വല തുടക്കം
ഡാളസ്: മലങ്കര ഓർത്തഡോക്‌സ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് ഡാളസ് ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ ഉജ്വല തുടക്കം.ഹോട്ടൽ അങ്കണത്തിൽ നിന്നാരംഭിച്ച ഘോഷയാത്രയിൽ മുത്തുക്കുടകൾ, കാതോലിക്കേറ്റ് പതാക, മുൻ കാതോലിക്കാബാവാമാരുടെ ചിത്രം, കൊടികൾ എന്നിവയേന്തിയ സഭാ വിശ്വാസികൾ കോൺഫറൻസിനു പ്രൗഢഗംഭീര തുടക്കം
ഡാളസ്: മലങ്കര ഓർത്തഡോക്‌സ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് ഡാളസ് ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ ഉജ്വല തുടക്കം.
ഹോട്ടൽ അങ്കണത്തിൽ നിന്നാരംഭിച്ച ഘോഷയാത്രയിൽ മുത്തുക്കുടകൾ, കാതോലിക്കേറ്റ് പതാക, മുൻ കാതോലിക്കാബാവാമാരുടെ ചിത്രം, കൊടികൾ എന്നിവയേന്തിയ സഭാ വിശ്വാസികൾ കോൺഫറൻസിനു പ്രൗഢഗംഭീര തുടക്കം നല്കി. ഈ കോൺഫറൻസിൽ എണ്ണൂറ് ആളുകൾ പങ്കെടുക്കുന്നു. തുടർന്ന് നടന്ന സന്ധ്യാപ്രാർത്ഥനയ്ക്ക് ബാവാ തിരുമേനി നേതൃത്വം നൽകി.
ഫാമിലി കോൺഫറൻസിന്റെ ഉദ്ഘാടന മീറ്റിംഗിൽ ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ അലക്‌സിയോസ് മാർ യൗസേബിയോസ് തിരുമേനി അധ്യക്ഷത വഹിച്ചു. മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ ഉദ്ഘാടന പ്രസംഗത്തിൽ സഭയുടെ ദൗത്യം കുടുംബങ്ങളിലൂടെ ആരംഭിക്കണമെന്നും ദൈവം വസിക്കുന്ന ആലയമായി കുടുംബം മാറണമെന്നും ഉത്‌ബോധിപ്പിച്ചു. തുടർന്ന് പരിശുദ്ധ കാതോലിക്കാ ബാവാ തിരികൊളുത്തി കോൺഫറൻസ് ഉദ്ഘാടനം ചെയ്തു.
കോൺഫറൻസ് ഡയറക്ടർ റവ.ഫാ. മാത്യു അലക്‌സാണ്ടർ സ്വാഗതവും, സഭാ വൈദീക ട്രസ്റ്റി റവ.ഫാ. ജോൺസ് ഏബ്രഹാം കോനാട്ട്, ഭദ്രാസന സെക്രട്ടറി റവ.ഫാ. ജോയി പൈങ്ങോലിൽ, മുഖ്യ പ്രാസംഗികൻ റവ.ഫാ. വർഗീസ് വർഗീസ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. തുടർന്ന് മാജിക് ഷോ അരങ്ങേറി. കോൺഫറൻസ് സെക്രട്ടറി എൽസൺ സാമുവേൽ അറിയിച്ചതാണിത്.