- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി കോൺഫറൻസ്, മലങ്കര സഭകളുടെ വിജയം: പരിശുദ്ധ കാതോലിക്കാ ബാവ
ഡാലസ്: സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി കോൺഫറൻസ് മലങ്കര സഭകളുടെ വിജയത്തെ ആണ് സൂചിപ്പിക്കുന്നതെന്ന് പരിശുദ്ധ കാതോലിക്കാ ബാവ കോൺഫറൻസ് സമാപന സമ്മേളനത്തിൽ ഉത്‌ബോധിപ്പിച്ചു. കോൺഫറൻസിൽ പങ്കെടുത്തവർ വെറും ചടങ്ങിൽ സംബന്ധിക്കുന്നവർ ആകാതെ ആത്മീയമായി പുതുക്കപ്പെടണമെന്ന് സൂചിപ്പിച്ചു. ജൂലൈ എട്ടാം തീയതി വർണ്ണപ്പകിട്ടാർന്ന ഘോഷയാത്രയോടുക
ഡാലസ്: സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി കോൺഫറൻസ് മലങ്കര സഭകളുടെ വിജയത്തെ ആണ് സൂചിപ്പിക്കുന്നതെന്ന് പരിശുദ്ധ കാതോലിക്കാ ബാവ കോൺഫറൻസ് സമാപന സമ്മേളനത്തിൽ ഉത്‌ബോധിപ്പിച്ചു. കോൺഫറൻസിൽ പങ്കെടുത്തവർ വെറും ചടങ്ങിൽ സംബന്ധിക്കുന്നവർ ആകാതെ ആത്മീയമായി പുതുക്കപ്പെടണമെന്ന് സൂചിപ്പിച്ചു. ജൂലൈ എട്ടാം തീയതി വർണ്ണപ്പകിട്ടാർന്ന ഘോഷയാത്രയോടുകൂടി തുടങ്ങിയ കോൺഫറൻസ് പരിശുദ്ധ ബാവാ തിരുമേനി ഉദ്ഘാടനം ചെയ്തു. ജുലൈ ഒമ്പതാംതീയതിയും പത്താംതീയതിയും 'ഭവനം ഒരു ദേവാലയം' എന്ന ചിന്താവിഷയത്തെ ആധാരമാക്കി മുഖ്യപ്രാസംഗീകൻ റവ.ഫാ. വർഗീസ് വർഗീസ് പ്രഭാഷണവും ക്ലാസുകളും എടുത്തു.
ഭവനത്തിൽ സ്ത്രീകളുടെ സ്ഥാനം മഹത്തരമാണെന്നും, കുടുംബം മുഴുവൻ സ്വാധീനിക്കാനുള്ള സ്ത്രീകളുടെ കഴിവ് അപാരമാണെന്നും പറഞ്ഞു. ദൈവവുമായി നേരിട്ട് ആത്മബന്ധം സ്ഥാപിക്കുകയും അതിലൂടെ ദൈവസാന്നിധ്യം ഭവനത്തിൽ മുഴുവൻ അനുഭവവേദ്യമാകുകയും ചെയ്യുകയെന്നതും സ്ത്രീകൾ ഏറ്റെടുക്കേണ്ടതായ ദൗത്യമാണ്. സ്ത്രീകളുടെ കണ്ണീരോടെയുള്ള പ്രാർത്ഥന ഭവനത്തിലും ദേവാലയത്തിലും സമൂഹത്തിലും സമാധനവും ഐശ്വര്യവും ഉണ്ടാക്കും. 'അമ്മ പുരോഹിത' എന്ന വിശേഷണം സ്ത്രീകൾക്ക് പുരാതനകാലം മുതൽ ഉള്ളതാണ്.
കോൺഫറൻസിൽ സഭാ വൈദീക ട്രസ്റ്റി റവ ഫാ. ജോൺസ് ഏബ്രഹാം കോനാട്ട്, ഭദ്രാസന സെക്രട്ടറി റവ.ഫാ. ജോയി പൈങ്ങോലിൽ എന്നിവർ ആശംസാപ്രസംഗം നടത്തി. ഏകദേശം എണ്ണൂറ് ആളുകൾ പങ്കെടുത്ത കോൺഫറൻസ് ചിട്ടയായ പ്രവർത്തനംകൊണ്ടും മികച്ച ക്ലാസുകൾകൊണ്ടും മികവുറ്റതായി.
ഭദ്രാസന ഡയറക്ടറി പരിശുദ്ധ ബാവാ തിരുമേനി ആദ്യകോപ്പി റവ.ഫാ. രാജു ദാനിയേലിനു നൽകി പ്രകാശനം ചെയ്തു. തദവസരത്തിൽ ഭദ്രാസന മെത്രാപ്പൊലീത്ത അലക്‌സിയോസ് മാർ യൗസേബിയോസ് തിരുമേനി പ്രിൻസ് ഏബ്രഹാമിനേയും, ജിജു ജോണിനേയും പ്രത്യേകം അനുമോദിച്ചു.
ജൂലൈ പതിനൊന്നിനു ശനിയാഴ്ച രാവിലെ പരിശുദ്ധ ബാവാ തിരുമേനിയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബാനയുണ്ടായിരുന്നു.
ഡാളസ് ഇന്റർകോണ്ടിനെന്റൽ ഹോട്ടലിൽ നടന്ന ഈ കോൺഫറൻസ് വൻ വിജയമാക്കിയ കോൺഫറൻസ് ഡയറക്ടർ റവ.ഫാ. മാത്യു അലക്‌സാണ്ടർ, സെക്രട്ടറി എൽസൺ സാമുവേൽ, ട്രഷറർ ലജീത്ത് മാത്യു എന്നിവരേയും കൂടെ പ്രവർത്തിച്ച എല്ലാ കമ്മിറ്റി അംഗങ്ങളേയും പരിശുദ്ധ ബാവാ തിരുമേനിയും ഇടവക മെത്രാപ്പൊലീത്ത അലക്‌സിയോസ് മാർ യൗസേബിയോസ് തിരുമേനിയും മുക്തകണ്ഠം പ്രശംസിച്ചു.
2018-ൽ ഷിക്കാഗോയിൽ ആണ് അടുത്ത ഭദ്രാസന തല ഫാമിലി കോൺറൻസ് നടക്കുകയെന്ന് ഭദ്രാസന മെത്രാപ്പൊലീത്ത പ്രഖ്യാപിച്ചു.