ഡാളസ്: സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ മുഖ്യ പ്രാസംഗീകനായി ഡാളസിൽ എത്തുന്നത് റവ.ഫാ. ഡോ. വർഗീസ് വർഗീസ് ആണ്. ജൂലൈ 8 മുതൽ 11 വരെ ഡാളസ് ഇന്റർ കോണ്ടിനെന്റൽ ഹോട്ടലിൽ വച്ചാണ് ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് നടക്കുന്നത്.

ഓർത്തഡോക്‌സ് സഭയിലെ മികച്ച വാഗ്മികൂടിയായ ഡോ. വർഗീസ് കോട്ടയം ഭദ്രാസനത്തിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ എം.ജി.ഒ.സി.എസ്.എം ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്നു. കോൺഫറൻസ് സെക്രട്ടറി എൽസൺ സാമുവേൽ അറിയിച്ചതാണിത്.