- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രജിസ്ട്രേഷൻ നടത്തിയ പുത്തൻ ആഡംബര സ്‌കോഡ ഒക്ടാവിയ; മത്സര ഓട്ടം നടത്തിയത് ബെൻസുമായി; അമിത വേഗതയിൽ നിയന്ത്രണം പോയപ്പോൾ ഓട്ടോയെ ഇടിച്ച് കാർ നിന്നത് ഇലക്ട്രിക് പോസ്റ്റ് തകർത്ത്; ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന ആദർശിനെ പുറത്തെടുത്തത് വാഹനം വെട്ടി പൊളിച്ച്; ഒപ്പമുണ്ടായിരുന്ന യുവതികൾ വ്യവസായ പ്രമുഖരുടെ മക്കൾ; രാജ്ഭവന് മുന്നിലെ അപകടത്തിൽ മരിച്ചത് നക്ഷത്ര ഹോട്ടൽ ഉടമ എസ് പി ഗ്രാന്റ് ഡെയ്സ് ഉടമയുടെ മകൻ
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ രാജ്ഭവനുമുന്നിൽ കാർ അപകടത്തിൽപ്പെട്ട് മരിച്ചത് വ്യവസായിയുടെ മകൻ. വള്ളക്കടവ് പെരുന്താന്നി സുഭാഷ് നഗറിൽ സുബ്രഹ്മണ്യന്റെ മകൻ ആദർശ് ആണ് മരിച്ചത്. തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലായ എസ് പി ഗ്രാന്റ് ഡെയ്‌സിന്റെ ഉടമയാണ് സുബ്രഹ്മണ്യൻ. വ്യാഴാഴ്ച രാത്രി പതിനൊന്നിനായിരുന്നു അപകടം. സംഭവത്തിൽ നാലുപേർക്ക് പരുക്കേറ്റു. കാറിലുണ്ടായിരുന്ന മൂന്നു പെൺകുട്ടികളിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. താൽക്കാലിക റജിസ്‌ട്രേഷനിലുള്ള കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. പുതിയ കാറുമായി രാത്രി നടത്തിയ മൽസരയോട്ടമാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ മെഡിക്കൽ കോളജിലും എസ്‌യുടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശികളായ അനന്യ, ഗൗരി, എറണാകുളം സ്വദേശി ശിൽപ്പ (23), ഓട്ടോഡ്രൈവർ പാപ്പനംകോട് സ്വദേശി സജികുമാർ (42) എന്നിവർക്കാണ് പരിക്കേ
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ രാജ്ഭവനുമുന്നിൽ കാർ അപകടത്തിൽപ്പെട്ട് മരിച്ചത് വ്യവസായിയുടെ മകൻ. വള്ളക്കടവ് പെരുന്താന്നി സുഭാഷ് നഗറിൽ സുബ്രഹ്മണ്യന്റെ മകൻ ആദർശ് ആണ് മരിച്ചത്. തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലായ എസ് പി ഗ്രാന്റ് ഡെയ്‌സിന്റെ ഉടമയാണ് സുബ്രഹ്മണ്യൻ. വ്യാഴാഴ്ച രാത്രി പതിനൊന്നിനായിരുന്നു അപകടം.
സംഭവത്തിൽ നാലുപേർക്ക് പരുക്കേറ്റു. കാറിലുണ്ടായിരുന്ന മൂന്നു പെൺകുട്ടികളിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. താൽക്കാലിക റജിസ്‌ട്രേഷനിലുള്ള കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. പുതിയ കാറുമായി രാത്രി നടത്തിയ മൽസരയോട്ടമാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ മെഡിക്കൽ കോളജിലും എസ്‌യുടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തിരുവനന്തപുരം സ്വദേശികളായ അനന്യ, ഗൗരി, എറണാകുളം സ്വദേശി ശിൽപ്പ (23), ഓട്ടോഡ്രൈവർ പാപ്പനംകോട് സ്വദേശി സജികുമാർ (42) എന്നിവർക്കാണ് പരിക്കേറ്റത്. തലസ്ഥാനത്തെ പ്രമുഖ വ്യവസായികളുടെ മക്കളായിരുന്നു കാറിലുണ്ടായിരുന്നത്. ഇന്നലെ രാത്രി പതിനൊന്നിന് വെള്ളയമ്പലം-കവടിയാർ റോഡിൽ മന്മോഹൻ ബംഗ്ലാവിന് സമീപമായിരുന്നു അപകടം. വെള്ളയമ്പലം ഭാഗത്തു നിന്ന് കവടിയാറിലേക്ക് ബെൻസ് കാറുമായി മത്സരയോട്ടം നടത്തിയ പുത്തൻ ആഡംബര സ്‌കോഡ ഒക്ടാവിയ കാറാണ് അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞദിവസം എറണാകുളത്ത് താത്കാലിക രജിസ്ട്രഷൻ നടത്തി റോഡിലിറക്കിയതാണ് കാർ. അമിതവേഗത്തിൽ ഓടിയ കാർ, മന്മോഹൻ ബംഗ്ലാവിന് എതിർവശത്തുവച്ച് നിയന്ത്രണം വിട്ട് മുൻപേ പോയ ഓട്ടോറിക്ഷയെ ഇടിച്ചുമറിച്ചു. ഇതിനുശേഷം റോഡരികിലെ രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ ഇടിച്ചിട്ടു. പോസ്റ്റിലിടിച്ചു മറിഞ്ഞ്, വനിതാവികസന കോർപറേഷന്റെ മതിൽക്കെട്ടിൽ ഇടിച്ചാണ് കാർ നിന്നത്. കാറിലുണ്ടായിരുന്ന പെൺകുട്ടികളെ പൊലീസെത്തി പുറത്തെടുത്തെങ്കിലും ഡ്രൈവർ സീറ്റിലുണ്ടായിരുന്ന ആദർശ് കാറിനുള്ളിൽ കുടുങ്ങിപ്പോയി. ഒടുവിൽ ഫയർഫോഴ്‌സെത്തി കാർ വെട്ടിപ്പൊളിച്ചാണ് ആദർശിനെ പുറത്തെടുത്തത്.
തുടർന്ന് ഇവരെ ഫയർഫോഴ്‌സിന്റെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിലും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകായായിരുന്നു. കാറുമായി മത്സരിച്ചോടിയ ബെൻസ് ഇതിനകം വേഗത്തിൽ ഓടിച്ചുപോയിരുന്നു. ആദർശിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നതായി എസ്.യു.ടി ആശുപത്രി അധികൃതർ അറിയിച്ചു.
ശിൽപ്പയ്ക്ക് കാലിനാണ് പരിക്ക്. ഓട്ടോഡ്രൈവർ സജികുമാറിന് മുഖത്ത് പരിക്കുണ്ട്. ശിൽപ്പയെ ആദ്യം മെഡിക്കൽകോളേജ് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അവിടെ ബഹളമുണ്ടാക്കിയതിനെത്തുടർന്ന് പട്ടത്തെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.