- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രോഗിയെ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് മൂന്ന് ദിവസത്തെ ചികിൽസയ്ക്ക് ശേഷം; കൈകൊണ്ട് എഴുതിയ ബില്ലിൽ ഓക്സിജൻ വില 45,000 രൂപ; കോവിഡു കാലത്തെ ക്രൂരതയ്ക്ക് പിന്നിൽ പാറശ്ശാലയിലെ എസ് പി ആശുപത്രി; കാര്യങ്ങളറിയാൻ ആശുപത്രിയിൽ വരണമെന്ന ധാർഷ്ട്യത്തിൽ പി ആർ ഒയും; കേരളത്തെ ഞെട്ടിച്ച ആ ബില്ലിന് പിന്നിലെ കഥ
പാറശാല: കോവിഡ് രോഗിക്ക് ഒാക്‌സിജൻ ബില്ല് 45.600 രൂപ. പാറശാലയിലെ ഒരു സ്വകാര്യ ആശുപത്രി നൽകിയ ബിൽ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ വിവാദമായി. സംഭവത്തിൽ ബിജെപി പ്രവർത്തകർ രംഗത്ത് എത്തിയതോടെ വിശദീകരണവുമായി ആശുപത്രി എത്തി. ഇതാണ് മനോരമയുടെ വാർത്ത. ഇതിന് അപ്പുറം ഒന്നുമില്ല. കോവിഡു കാലത്ത് ആളുകളെ പിഴിയുന്ന ആശുപത്രിയുടെ പേര് നൽകാതെയുള്ള ഈ വാർത്ത. ഹൈക്കോടതിയെ പോലും ദുഃഖത്തിൽ ആക്കിയിരിക്കുകയാണ് ഈ ഓക്‌സിജൻ കൊള്ള.
സോഷ്യൽ മീഡിയ സജീവമായി ചർച്ച ചെയ്ത ഈ ആശുപത്രി ബില്ലിൽ മുഖ്യധാരാ മാധ്യമങ്ങൾ ആരും വാർത്ത നൽകിയില്ലെന്നതാണ് മറ്റൊരു വസ്തുത. 2005ൽ തുടങ്ങിയതാണ് പാറശാലയിലെ എസ് പി ആശുപത്രി. പൊന്നയ്യൻ എന്ന വ്യവസായി ആണ് ഇത് തുടങ്ങിയതെന്ന് ആശുപത്രി വെബ് സൈറ്റിൽ പറയുന്നു. ഡോ പി റോബർട്ട് രാജാണ് മാനേജിങ് ഡയറക്ടർ എന്നും പറയുന്നു. ഡോ ജെടി അനുപ്രിയയും പുഷ്പകുമാരി പൊന്നയ്യനുമാണ് ഡയറക്ടർമാർ. തമിഴ്‌നാട്ടുകാരനാണ് പൊന്നയ്യൻ. ആശുപത്രിയാണ് ഓക്‌സിജനിൽ 45,000 രൂപ ഈടാക്കിയത്. മതസ്ഥാപനങ്ങളുടേയോ മറ്റ് സംഘടനകളുടേയോ ഒന്നുമായും ഈ ആശുപത്രിക്ക് ബന്ധമില്ല. കുടുംബ സ്ഥാപനമാണ് ഇത്.
രോഗിയുടെ സ്ഥിതി ഗുരുതരമായതിനാൽ കൂടിയ അളവിൽ മൂന്ന് ദിവസം ഓക്സിജൻ നൽകിയതായും, ബില്ലിൽ ഒരു ദിവസം രേഖപ്പെടുത്തിയത് പിഴവ് ആണെന്നുമായി ആശുപത്രി അധികൃതർ. രോഗിയുടെ ബന്ധുക്കൾ ഇതു സംബന്ധിച്ച് പരാതി നൽകിയിട്ടില്ലെന്നും അവർ വിശദീകരിക്കുന്നു. ഏതായാലും ഈ ബിൽ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതു കണ്ട് ആരോഗ്യ രംഗത്തുള്ളവർ എല്ലാം ഞെട്ടി. കോവിഡ് കൊള്ളയ്ക്ക് തെളിവായി ഈ ബിൽ കോടതി പോലും കാണുകയും ചെയ്തു. ഈ ബിൽ തങ്ങളുടേത് തന്നെന്ന് ആശുപത്രിയും മറുനാടൻ മലയാളിയോട് സമ്മതിച്ചു.
രോഗിയുടെ സ്ഥിതി ഗുരുതരമായതിനാൽ കൂടിയ അളവിൽ മൂന്ന് ദിവസം ഓക്സിജൻ നൽകിയതായും, ബില്ലിൽ ഒരു ദിവസം എന്ന് രേഖപ്പെടുത്തിയത് പിഴവ് ആണെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഒരു മണിക്കൂറിൽ 8 ലിറ്റർ ഓക്സിജൻ വീതമാണ് നൽകിയതെന്നും അവർ പറഞ്ഞു. എന്നാൽ മറുനാടൻ റിപ്പോർട്ടറുടെ കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തയ്യാറാകാതെ പിആർഒ ഫോൺ കട്ട് ചെയ്തു. ചോദ്യങ്ങൾക്ക് കൃത്യമായ പ്രതികരണവും ഉണ്ടായില്ല. കൈകൊണ്ട് എഴുതിയ ബില്ലാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതിനും പി ആർ ഒ പറയുന്നത് വിചിത്രമായ മറുപടിയാണ്.
രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയത് രാത്രിയാണ്. ഈ സമയത്ത് കൈകൊണ്ട് എഴുതി നൽകിയതാണ് ഈ ബില്ലെന്നും പി ആർ ഒ പറയുന്നു. അതായത് അതീവ ഗുരുതരാവസ്ഥയിൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്ന രോഗിയോടാണ് 45000 രൂപയുടെ ഓക്‌സിജൻ ബിൽ ആശുപത്രി ആവശ്യപ്പെടുന്നത്. പ്രതിദിനം 24 മണിക്കൂറും രോഗിക്ക് ഓക്സിജൻ നൽകുന്നുണ്ടായിരുന്നോ എന്ന ചോദ്യത്തിന് നിങ്ങൾ എങ്ങനെയാണോ കരുതുന്നത് അങ്ങനെ തന്നെ, കൂടുതൽ അറിയണമെങ്കിൽ ഇവിടെ നേരിട്ട് വന്ന് ചോദിക്കണമെന്ന ധാർഷ്ട്യത്തോടെയുള്ള മറുപടിയായിരുന്നു ആശുപത്രി പിആർഒയുടെത്. തുടർചോദ്യങ്ങൾക്ക് മറുപടി നൽകാൻ തയ്യാറാകാതെ ഫോൺ കട്ട് ചെയ്യുകയും ചെയ്തു.
മാധ്യമങ്ങൾ ആരും ആശുപത്രിയുടെ പേരുവച്ച് വാർത്ത നൽകില്ലെന്ന ധാർഷ്ട്യമാണ് പി ആർ ഒയുടെ മറുപടിയിൽ നിറഞ്ഞത്. വെബ് സൈറ്റിൽ ലഭ്യമായ നമ്പരിലാണ് ആദ്യം മറുനാടൻ വിശദീകരണത്തിന് ബന്ധപ്പെട്ടത്. ഈ നമ്പരാണ് പി ആർ ഒയുടെ നമ്പർ കൂടി നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ