- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാക്കൂബ് മേമന്റെ വിധവയെ രാജ്യസഭ എംപി ആക്കണമെന്ന് സമാജ്വാദി പാർട്ടി നേതാവ്; മുലായം സിംഗിന് കത്തയച്ച മൊഹമ്മദ് ഫറൂഖ് ഘോസിയെ സസ്‌പെന്റ് ചെയ്തു
ന്യൂഡൽഹി: 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസിൽ വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട യാക്കൂബ് മേമന്റെ വിധവയെ എംപിയാക്കണമെന്ന് ആവശ്യപ്പെട്ട് സമാദ് വാദി പാർട്ടി നേതാവ്. യാക്കൂബ് മേമന്റെ വിധവയ്ക്ക് രാജ്യസഭാ സീറ്റ് നൽകണമെന്ന അഭിപ്രായമാണ് ഇയാൾ ഉയർത്തിയത്. പരാമർശം വിവാദത്തിലായതോടെ നോവിനെ പാർട്ടി ഉടനടി സസ്‌പെന്റ് ചെയ്തു. മഹാരാഷ്ട്രയിലെ സമാജ്വ

ന്യൂഡൽഹി: 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസിൽ വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട യാക്കൂബ് മേമന്റെ വിധവയെ എംപിയാക്കണമെന്ന് ആവശ്യപ്പെട്ട് സമാദ് വാദി പാർട്ടി നേതാവ്. യാക്കൂബ് മേമന്റെ വിധവയ്ക്ക് രാജ്യസഭാ സീറ്റ് നൽകണമെന്ന അഭിപ്രായമാണ് ഇയാൾ ഉയർത്തിയത്. പരാമർശം വിവാദത്തിലായതോടെ നോവിനെ പാർട്ടി ഉടനടി സസ്‌പെന്റ് ചെയ്തു. മഹാരാഷ്ട്രയിലെ സമാജ്വാദി പാർട്ടിയുടെ വൈസ് പ്രസിഡന്റായ മൊഹമ്മദ് ഫറൂഖ് ഘോസിയാണ് മേമനെ തൂക്കിലേറ്റി രണ്ട് ദിവസത്തിന് ശേഷം ഇത്തരത്തിലൊരു വിവാദ പരാമർശം നടത്തിയത്.
കോടതി യാക്കൂബ് മേമനെയാണ് ശിക്ഷിച്ചത്. അയാളുടെ ഭാര്യയും മകളും തെറ്റൊന്നും ചെയതിട്ടില്ല. മേമന്റെ ഭാര്യയെ എംപി ആക്കണമെന്ന് ആവശ്യപ്പെട്ട് താൻ പാർട്ടി തലവൻ മുലായൻ സിങ് യാദവിന് കത്തയച്ചിട്ടുണ്ടെന്ന് അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു. മുസ്ലീങ്ങൾക്കും സമൂഹത്തിലെ പാവപ്പെട്ടവർക്കും വേണ്ടി എപ്പോഴും നിലനിൽക്കുന്ന വ്യക്തിയാണ് മുലായംജി എന്നും ഇതൊരു നല്ല സന്ദേശം നൽകുമെന്നും ഫറൂഖ് ഘോസി വ്യക്തമാക്കി.
മേമന്റെ ഭാര്യ രാഹീൻ എത്രയോ വർഷം ജയിലിൽ കഴിഞ്ഞു. അവർ എത്രമാത്രം ദുരിതം അനുഭവിച്ചിട്ടുണ്ടാകും. ഇന്നവർ വളരെ നിസ്സഹായയാണ്. രാജ്യത്ത് അതേ പോലെ നിസ്സഹായരായ മറ്റ് പലരുമുണ്ട്. അവർക്ക് വേണ്ടിയാണ് നമ്മൾ പോരാടേണ്ടത്. നമുക്ക് രാഹീനെ രാജ്യസഭാ എംപി ആക്കി ദുർബലർരുടേയും നിസ്സഹായരുടേയും ശബ്ദമാക്കി മാറ്റാമെന്നാണ് യാദവിന് അയച്ച കത്തിൽ ഫറൂഖ് ഘോസി ആവശ്യപ്പെട്ടു. അതേസമയം പാർട്ടിയോട് അഭിപ്രായം ആരായാതെയാണ് ഘോസി പരാമർശം നടത്തിയതെന്ന് സംസ്ഥാന പാർട്ടി പ്രസിഡന്റ് അബു അസിം അസ്മി പറഞ്ഞു. ഘോസി കത്തെഴുതിയത് അയാളുടെ സ്വന്തം തീരുമാനമാണെന്നും ഈ വിഷയത്തിൽ അയാളോട് വിശദീകരണം ചോദിക്കുമെന്നും അസ്മി പറഞ്ഞിരുന്നു. പെട്ടന്നുള്ള നടപടിയുടെ ഭാഗമായാണ് ഇയാളെ തൂക്കിലേറ്റിയത്.
മേമനെ തൂക്കിലേറ്റാനുള്ള തീരുമാനം സുപ്രീം കോടതി എടുത്തതാണെന്നും അതിനാൽ അതിനെ രാഷ്ട്രീയവത്കരിക്കരുതെന്നും കോൺഗ്രസ് പറഞ്ഞു. ഈ വിഷയത്തെ വർഗീയവത്കരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട് എന്നും കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് വ്യക്തമാക്കി. സമാജ്വാദി പാർട്ടി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാൻ മാത്രമാണ് താൽപര്യപ്പെടുന്നതെന്നാണ് ഘോഷിയുടെ പരാമർശങ്ങൾ തെളിയിക്കുന്നതെന്ന് ബിജെപി നേതാവ് മാധവ് ഭണ്ഡാരിയും പ്രതികരിച്ചു.
അതേസമയം പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്‌തെങ്കിലും തന്റെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതാി ഘോസി പ്രതികരിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് പാർട്ടി തലവൻ മുലായം സിങ് യാദവിന് താൻ കത്തയക്കാൻ പാടില്ലായിരുന്നു. അത്തരം ഒരു കത്തെഴുതാൻ പറ്റിയ സമയമായിരുന്നില്ല ഇത് എന്നും ഘോഷി വ്യക്തമാക്കി.

