- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിളക്കമുള്ള ഒരു ദുരൂഹ വസ്തു ആകാശത്തുകൂടി അതീവ വേഗത്തിൽ പാഞ്ഞുപോയി; അമേരിക്കയിൽ ഭീതി പരത്തി ആകാശത്ത് ഭീകരരൂപം; ഒരു വമ്പൻ ജെല്ലിഫിഷ് ആകാശത്തുകൂടി പോകുന്ന പ്രതീതിയാണുണ്ടായതെന്ന് ദൃസാക്ഷികൾ; വൈറലായി അപൂർവ്വ ദൃശ്യത്തിന്റെ ചിത്രങ്ങൾ
വാഷിങ്ങ്ടൺ: അമേരിക്കൻ ജനതയെ ഭീതിയിലാഴ്‌ത്തി ആകാശത്ത് ഭീകരരൂപം.ജോർജിയ സംസ്ഥാനത്താണു ദൃശ്യം കണ്ടത്. തിളക്കമുള്ള ഒരു ദുരൂഹ വസ്തു ആകാശത്തുകൂടി അതീവ വേഗത്തിൽ പാഞ്ഞുപോകുകയായിരുന്നു. ആളുകൾ ഭയവിഹ്വലരാകുകയും പലരും ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.സംഭവത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതിനാൽ തന്നെ ഇതെന്തെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ഒരു വമ്പൻ ജെല്ലിഫിഷ് ആകാശത്തുകൂടി പോകുന്ന പ്രതീതിയാണ് ഈ ദൃശ്യം സൃഷ്ടിച്ചതെന്ന് കണ്ട ആളുകൾ പറഞ്ഞു.
ഇതിനെപ്പൊതിഞ്ഞ് ശക്തമായ പ്രകാശവലയവുമുണ്ടായിരുന്നു.ബഹിരാകാശത്ത് യഥാർഥത്തിൽ ജെല്ലിഫിഷ് എന്നു വിളിക്കപ്പെടുന്ന ഒരു ഘടനയുണ്ട്. ഭൂമിയിൽ നിന്നു 30 കോടി പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ആബേൽ 2877 എന്ന താരസമൂഹമാണ് ഇത്. ടെലിസ്‌കോപിലൂടെ ഈ നക്ഷത്രസമൂഹത്തെ നോക്കിയാൽ ഒരു വമ്പൻ ജെല്ലിഫിഷ് ആകാശത്തൂടെ പോകുന്നതായി തോന്നുമത്രേ.
ഇതാണോ കണ്ടതെന്നും ജനങ്ങൾക്കിടയിൽ സംസാരമുണ്ട്.എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ ഇതൊരു സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റ് ആണെന്നാണ് കണ്ടെത്തിയത്. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നടന്ന വിക്ഷേപണത്തിൽ ആകാശത്തേക്ക് ഉയർന്ന റോക്കറ്റിനെ കണ്ടാണ് ആളുകൾ പേടിച്ചതത്രേ.
Woah! Hell yes! That is a well placed ground shot of that same #SpaceX Starlink launch! ????
- Marcus House (@MarcusHouse) May 6, 2022
Thanks to @CaptainMoonlig7 for sharing!https://t.co/HfURuUONdU https://t.co/LfTRL5F4N0 pic.twitter.com/Qks4uUKew3
കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ഓരോ വർഷവും ഒട്ടേറെ റോക്കറ്റ് വിക്ഷേപണങ്ങൾ നടക്കാറുണ്ട്. അന്നൊന്നുമുണ്ടാകാത്ത തരത്തിൽ ഒരു ദൃശ്യം എന്തുകൊണ്ട് ഇപ്പോൾ മാത്രമുണ്ടായി. ഇതിനു കാരണം റോക്കറ്റ് വിക്ഷേപണവുമായി ഉണ്ടായ ചില സാങ്കേതിക കാരണങ്ങളാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസിലെ പ്രഫസറായ ക്രിസ് കോംബ്‌സ് പറയുന്നു. റോക്കറ്റിന്റെ നോസിലിന് പുറത്തും അകത്തുമുള്ള മർദ്ദവ്യതിയാനമാണ് ഇതിനു വഴിവച്ചത്.
സ്‌പേസ് എക്‌സിന്റെ പല റോക്കറ്റുകളും പല മേഖലകളിലും ഇത്തരത്തിൽ കണ്ടെത്തി പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. സ്‌പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതതയിലുള്ള കമ്പനിയായ സ്റ്റാർലിങ്ക് ഒട്ടേറെ ഉപഗ്രഹങ്ങൾ ആകാശത്തേക്കു വിട്ടിരുന്നു. ഇവയും പലപ്പോഴും ആളുകളിൽ പരിഭ്രാന്തി ജനിപ്പിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ