വേദനസംഹാരികളുടെ ഉപയോഗം മൂലം വിനോദ സഞ്ചാരികൾ മരണപ്പെട്ടുവെന്ന ആരോപണത്തെതുടർന്ന് വിദേശികളായ സഞ്ചാരികൾക്ക് വേദനസംഹാരിയായ ഗുളികകൾ വില്ക്കുന്നതിന് വിലക്കേർപ്പെടുത്തി. സ്‌പെയിൻ ആരോഗ്യ വിഭാഗമാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്. പത്തോളം ബ്രിട്ടീഷുകാർ ഗുളികയുടെ ഉപയോഗത്തെ തുടർന്ന് മരിച്ചെന്നാണ് ആരോപണം.

പ്രധാന വേദനസംഹാരിയായ നാലോട്ട ഗുളികയുടെ വില്പനയിലാണ് സ്‌പെയിൻ ഏജൻസി ഓഫ് മെഡിസിൻ ആൻഡ് മെഡിക്കൽ സർവ്വീസ് പുതിയ നിബന്ധ കൊണ്ട് വന്നിരിക്കുന്നത്. മരിച്ച ബ്രിട്ടീഷ് ഐറിഷ് സഞ്ചാരികളുടെ രക്തത്തിൽ വിഷത്തിന്റെ അളവ് കണ്ടെത്തുകയും ഈ മെഡിസിന്റെ ഉപയോഗം മൂലമാണെന്നനുമാണ് വിലയിരുത്തൽ.

നിലവിൽ നൊലാട്ടിൽ ഗമെഡിസിന് ദുബായിലും അമേരിക്കയിലും ബ്രിട്ടനിലും സ്വീഡനിലും വിലക്കുണ്ടെങ്കിലും സ്‌പെയിനിൽ ഇത് വളരെയധികം വിറ്റഴിക്‌പ്പെട്ടിരുന്നു.