- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാനെ തകർത്ത് സ്‌പെയിൻ സെമിയിൽ; കൗമാര ലോകകപ്പിന്റെ കേരളത്തിലെ മത്സരങ്ങൾക്ക് ആവേശകരമായ പരിസമാപ്തി
കൊച്ചി: യുറോപ്യൻ വന്പന്മാരായ സ്‌പെയിൻ അണ്ടർ 17 ലോകകപ്പ് സെമി ഫൈനലിൽ. ഇറാനെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കു തകർത്താണ് സ്‌പെയിൻ അവസാന നാലിൽ ഇടംപിടിച്ചത്. ആബേൽ റൂയിസ്, സെർജിയോ ഗോമസ്, ഫെറാൻ ടോറസ് എന്നിവരാണ് സ്‌പെയിനിനായി ഗോളുകൾ നേടിയത്. സയീദ് കരീമിയുടെ വകയായിരുന്നു ഇറാന്റെ ആശ്വാസഗോൾ. മത്സരത്തിന്റെ തുടക്കം മുതൽ സ്‌പെയിൻ ഇറാനെ പന്തുതൊടാൻ അനുവദിക്കാതിരുന്ന കാഴ്ചയ്ക്കാണു കൊച്ചി സാക്ഷ്യം വഹിച്ചത്. ഇതിനു പ്രതിഫലമെന്നോണം 11-ാം മിനിറ്റിൽ ആദ്യ ഗോളുമെത്തി. സെർജിയോ ഗോമസിന്റെ പാസ് വലയിലെത്തിച്ച് ആബേൽ റൂയിസ് സ്‌പെയിനിനു ലീഡ് നൽകി. തുടർന്നു കളി സ്‌പെയിനിന്റെ നിയന്ത്രണത്തിലായിരുന്നെങ്കിലും ഗോൾമാത്രം ഒഴിഞ്ഞുനിന്നു. രണ്ടാം പകുതിയിൽ സ്‌പെയിൻ ലീഡ് ഉയർത്തി. സെർജിയോ ഗോമസിന്റെ ലോംഗ് റേഞ്ചർ ഇറാന്റെ വല കുലുക്കുകയായിരുന്നു. മിനിറ്റുകൾക്കുശേഷം സ്‌പെയിൻ വീണ്ടും ലീഡ് ഉയർത്തി. ഫെറാൻ ടോറസായിരുന്നു ഇത്തവണ സ്‌കോറർ. മൂന്നു ഗോൾ ലീഡ് വഴങ്ങിയതോടെ പ്രതീക്ഷ നശിച്ച ഇറാൻ രണ്ടും കൽപ്പിച്ച് കുതിച്ചതോടെ ഒരു ഗോൾ മടക്കാൻ കഴിഞ്ഞു. 70-ാം മ
കൊച്ചി: യുറോപ്യൻ വന്പന്മാരായ സ്‌പെയിൻ അണ്ടർ 17 ലോകകപ്പ് സെമി ഫൈനലിൽ. ഇറാനെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കു തകർത്താണ് സ്‌പെയിൻ അവസാന നാലിൽ ഇടംപിടിച്ചത്. ആബേൽ റൂയിസ്, സെർജിയോ ഗോമസ്, ഫെറാൻ ടോറസ് എന്നിവരാണ് സ്‌പെയിനിനായി ഗോളുകൾ നേടിയത്. സയീദ് കരീമിയുടെ വകയായിരുന്നു ഇറാന്റെ ആശ്വാസഗോൾ.
മത്സരത്തിന്റെ തുടക്കം മുതൽ സ്‌പെയിൻ ഇറാനെ പന്തുതൊടാൻ അനുവദിക്കാതിരുന്ന കാഴ്ചയ്ക്കാണു കൊച്ചി സാക്ഷ്യം വഹിച്ചത്. ഇതിനു പ്രതിഫലമെന്നോണം 11-ാം മിനിറ്റിൽ ആദ്യ ഗോളുമെത്തി. സെർജിയോ ഗോമസിന്റെ പാസ് വലയിലെത്തിച്ച് ആബേൽ റൂയിസ് സ്‌പെയിനിനു ലീഡ് നൽകി. തുടർന്നു കളി സ്‌പെയിനിന്റെ നിയന്ത്രണത്തിലായിരുന്നെങ്കിലും ഗോൾമാത്രം ഒഴിഞ്ഞുനിന്നു.
രണ്ടാം പകുതിയിൽ സ്‌പെയിൻ ലീഡ് ഉയർത്തി. സെർജിയോ ഗോമസിന്റെ ലോംഗ് റേഞ്ചർ ഇറാന്റെ വല കുലുക്കുകയായിരുന്നു. മിനിറ്റുകൾക്കുശേഷം സ്‌പെയിൻ വീണ്ടും ലീഡ് ഉയർത്തി. ഫെറാൻ ടോറസായിരുന്നു ഇത്തവണ സ്‌കോറർ. മൂന്നു ഗോൾ ലീഡ് വഴങ്ങിയതോടെ പ്രതീക്ഷ നശിച്ച ഇറാൻ രണ്ടും കൽപ്പിച്ച് കുതിച്ചതോടെ ഒരു ഗോൾ മടക്കാൻ കഴിഞ്ഞു. 70-ാം മിനിറ്റിൽ അൽഹ്യാർ സയ്യാദിന്റെ മുന്നേറ്റം മുതലാക്കിയ സയീദ് കരീമി സ്‌പെയിൻ വലയിൽ പന്തെത്തിച്ചു. സ്‌കോർ: 3-1.