- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പെയ്നിൽ ഡ്രൈവിങിനിടെ മൊബൈൽ ഫോൺ മൂലം ശ്രദ്ധ മാറിയാലും പിഴ ഉറപ്പ്; വേഗതാ പരിധി കുറയ്ക്കുന്നതിനൊപ്പം അപകടം കുറയ്ക്കാൻ കർശന നടപടികളുമായി ട്രാഫിക് അധികൃതർ
സ്പെയിനിലെ മിക്ക നഗര റോഡുകളുടെയും വേഗത പരിധി മണിക്കൂറിൽ 50 കിലോമീറ്ററിൽ നിന്ന് 30 കിലോമീറ്ററായി കുറച്ചതിന് തൊട്ടുപിന്നാലെ രാജ്യത്തെ റോഡ് നിയമങ്ങൾ കർശനമാക്കുന്നതിനുള്ള പദ്ധതികളുമായി സ്പെയിനിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് രംഗത്ത്. ഇതിന്റെ ഭാഗമായി ഡ്രൈവിങിനിടെ മൊബൈൽ ഉപയോഗിച്ചില്ലെങ്കിൽ പോലും മൊബൈൽ ശ്രദ്ധ മാറ്റിയാൽ പോലും പിഴ അടക്കേണ്ടി വരുന്ന രീതിയിൽ നിയമം കർശനമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
വാഹനം ഓടിക്കുമ്പോൾ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ശിക്ഷാർഹമായ കുറ്റകൃത്യമായി കണക്കാക്കുന്ന രീതിയിൽ നിയമം ഭേദഗതി വരുത്തുന്ന കാര്യം സ്പാനിഷ് പാർലമെന്റിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.സ്പെയിനിന്റെ ട്രാഫിക്, ഡ്രൈവിങ്, റോഡ് സുരക്ഷാ നിയമത്തിന്റെ പരിഷ്കരണത്തിന്റെ ഭാഗമായി, ഫോണിൽ സന്ദേശം അയയ്ക്കുന്നതിനേക്കാളും സംസാരിക്കുന്നതിനേക്കാളും ഗുരുതര കുറ്റമായി അശ്രദ്ധ കുറവ് കണക്കാക്കുന്ന രീതിയിൽ നിയമം പരിഷ്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് ഒരാളുടെ ഡ്രൈവിങ് ലൈസൻസിൽ നിന്ന് 3 പോയിന്റും 200 ഡോളർ പിഴയും ഈടാക്കാവുന്ന രീതിയിലാ് വിയമം പരിഷകരിക്കുക.
ഇതിന്റെ ഭാഗമായി ഒരു ഡ്രൈവർ അവരുടെ മടിയിൽ ഫോൺ വക്കുകയോ അല്ലെങ്കിൽ ഡ്രൈവിങ് സമയത്ത് അവർ അത് കൈയിൽ പിടിക്കുകയോ അല്ലെങ്കിൽ ഒരു സന്ദേശം നോക്കാൻ ഒരു നിമിഷം പോലും അത് എടുക്കുകയോ ചെയ്താൽ, ശിക്ഷാർഹമായി കണക്കാക്കും. നിലവിൽമൊബൈലുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളായ ഫോണിൽ സംസാരിക്കാൻ സന്ദേശമയയ്ക്കുകയോ കൈ ഉപയോഗിക്കുകയോ ചെയ്യുന്വതും കുറ്റകരമാണ്.