- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌പെയിന് വീണ്ടും അടിതെറ്റി; യൂറോ യോഗ്യതയിൽ മുൻ ലോകചാമ്പ്യന്മാരെ അട്ടിമറിച്ചത് സ്ലോവാക്യ
പാരിസ്: യൂറോകപ്പിന്റെ യോഗ്യതാമത്സരത്തിൽ എട്ടുവർഷത്തിനുശേഷം സ്‌പെയിന് തോൽവി. ഒന്നിനെതിരെ രണ്ട് ഗോളിന് സ്ലൊവാക്യയാണ് മുൻ ലോക ചാമ്പ്യന്മാരെ അട്ടിമറിച്ചത്. മികച്ച ഫോമിലേക്കു കുതിക്കുന്ന ഇംഗ്ലണ്ട് മടക്കമില്ലാത്ത അഞ്ചു ഗോളിന് സാൻ മരീനോയെ നിലംപരിശാക്കി. സ്വിറ്റ്‌സർലൻഡ് സ്ലൊവേനിയക്കു മുന്നിൽ മുട്ടുകുത്തി. റഷ്യയും സ്വീഡനും ഓരോ ഗോളട
പാരിസ്: യൂറോകപ്പിന്റെ യോഗ്യതാമത്സരത്തിൽ എട്ടുവർഷത്തിനുശേഷം സ്‌പെയിന് തോൽവി. ഒന്നിനെതിരെ രണ്ട് ഗോളിന് സ്ലൊവാക്യയാണ് മുൻ ലോക ചാമ്പ്യന്മാരെ അട്ടിമറിച്ചത്. മികച്ച ഫോമിലേക്കു കുതിക്കുന്ന ഇംഗ്ലണ്ട് മടക്കമില്ലാത്ത അഞ്ചു ഗോളിന് സാൻ മരീനോയെ നിലംപരിശാക്കി. സ്വിറ്റ്‌സർലൻഡ് സ്ലൊവേനിയക്കു മുന്നിൽ മുട്ടുകുത്തി. റഷ്യയും സ്വീഡനും ഓരോ ഗോളടിച്ചു പിരിഞ്ഞപ്പോൾ ഉക്രയ്ൻ 2-0ത്തിന് ബലാറൂസിനെ കീഴടക്കി.
ലോകകപ്പിൽ പലവട്ടം കണ്ട കാഴ്ച പോലെ സ്പാനിഷ് ഗോളി ഇകെർ കസിയസിന്റെ പിഴവിൽനിന്നായിരുന്നു സ്ലൊവാക്യയുടെ ലീഡ്. ജുറാജ് കുക്ക 30 വാര അകലെനിന്നെടുത്ത കിക്കിന്റെ ദിശ മനസ്സിലാക്കുന്നതിൽ കസിയസ് പൂർണമായും പരാജയപ്പെട്ടു. നിലവിലുള്ള ചാമ്പ്യന്മാരുടെ വല 17ാം മിനിറ്റിൽ തന്നെ ഉലഞ്ഞു.
കളിതീരാൻ എട്ടു മിനിറ്റുള്ളപ്പോൾ സ്‌പെയ്‌നിന്റെ സമനില ഗോൾ നേടി. പാകോ അൽസാസെർ ഗോളടിച്ചത്. എന്നാൽ ശക്തമായ പ്രത്യാക്രമണത്തിൽ സ്ലൊവാക്യ യൂറോകപ്പിന്റെ വൻ അട്ടിമറിയുടെ വക്താക്കളായി. മിറോസ്ലാവ് സ്റ്റോച്ച് എന്ന ചെൽസിയുടെ ഈ മുൻതാരം സ്പാനിഷ് വല ലക്ഷ്യംവച്ച് തലവച്ചപ്പോൾ കസിയസ് നിസഹായരായി.
കഴിഞ്ഞ യൂറോകപ്പിന്റെ ഫൈനലിൽ ഇറ്റലിയെ 4-0നുതോൽപ്പിച്ച സ്പാനിഷുകാർ ലോകകപ്പിനുശേഷം ഏറ്റുവാങ്ങുന്ന അപമാനകരമായ തോൽവിയാണിത്. ജയത്തോടെ ഗ്രൂപ്പ് സിയിൽ സ്ലൊവാക്യ മുന്നിലെത്തി. സ്‌പെയ്‌ന് രണ്ടു മത്സരത്തിൽനിന്ന് മൂന്നു പോയിന്റാണുള്ളത്.
വെംബ്ലിയിൽ ഇംഗ്ലണ്ട് സാൻ മരീനോയെ നിഷ്പ്രഭമാക്കിയ പ്രകടനമാണ് കെട്ടഴിച്ചത്. വെയ്ൻ റൂണിയിലൂടെ സ്‌കോറിങ് തുടങ്ങിയ ഇംഗ്ലണ്ട് ദാനഗോളിലൂടെ പട്ടിക പൂർത്തിയാക്കി. റൂണിയുടെ 42ാം രാജ്യാന്തര ഗോളാണിത്. അവസാനം വീണ ദാനഗോളിന്റെ കാരണക്കാരനും റൂണിയായിരുന്നു. അലെസാൻഡ്രോ ദെല്ല വല്ലെയാണ് ഇംഗ്ലണ്ടിന് ദാനംനൽകിയത്. ഫിൽ ജഗിയേൽക്ക, ഡാനി വെൽബെക്ക്, ആൻഡ്രേകാസ് ടൗൺസെന്റ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു ഗോളുകൾ നേടിയത്.
ലോകകപ്പിൽ പ്രീക്വാർട്ടറിലെത്തിയ സ്വിറ്റ്‌സർലൻഡ് യൂറോകപ്പിൽ തകർന്നു. നേരത്തെ ഇംഗ്ലണ്ടിനോട് ഏകപക്ഷീയമായ രണ്ടു ഗോളിന് തോറ്റ സ്വിസുകാർ രണ്ടാം മത്സരത്തിൽ സ്ലൊവാനിയയോടാണ് കീഴടങ്ങിയത്. പെനൽറ്റിയിൽനിന്നായിരുന്നു സ്ലൊവേനിയക്കാരുടെ നിർണായക ഗോൾ. കെവിൻ കാമ്പലിനെ യൊഹാൻ ജൊറൊ ചവിട്ടിവീഴ്‌ത്തിയതിനാണ് പെനൽറ്റി. മിലിവോജെ നൊവാകോവിച്ചെടുത്ത കിക് ഗോളായി. 79ാം മിനിറ്റിലായിരുന്നു ഈ ഗോൾ. തിരിച്ചടിക്കാൻ സ്വിസുകാർ പൊരിഞ്ഞുപൊരുതി. എന്നാൽ, ഒന്നിന് പിറകെ മറ്റൊന്നായി വന്ന സ്വിസ്പടയുടെ എല്ലാ നീക്കവും ഗോളി സമീർ ഹാന്റ്‌നോവിച്ചിനു മുന്നിൽ അവസാനിച്ചു.
ഗ്രൂപ്പ് ജിയിലെ പ്രിയങ്കരരായ സ്വീഡനെ 1-1ന് റഷ്യ തളച്ചു. പരിക്കേറ്റ സ്ലാട്ടൻ ഇബ്രാഹിമോവിച്ചില്ലാതെയാണ് സ്വീഡൻ ഇറങ്ങിയത്. അവസാന 10 മിനിറ്റിൽ 10 പേരായെങ്കിലും ഓസ്ട്രിയ മൊൾഡോവയെ 2-1ന് മറികടന്നു. ഓസ്ട്രിയയുടെ വിജയഗോളടിച്ച മാർക്ക് ജാങ്കോയാണ് ചുവപ്പുകാർഡ് കണ്ടത്. നേരത്തെ ഇരു ടീമും ഗോൾ നേടിയത് പെനൽറ്റികളിൽനിന്നായിരുന്നു. മോണ്ടിനെഗ്രോയെ ലീച്‌റ്റൈൻസ്‌റ്റൈൻ ഗോൾരഹിത സമനിലയിൽ കുരുക്കി.