- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌പെയിൻ സമ്പദ് ഘടന വളർച്ചയിലേക്ക്; തുടർച്ചയായി ഏഴാം തവണ വളർച്ചയുടെ പാതയിൽ
മാഡ്രിഡ്: സ്‌പെയിനിന്റെ സമ്പദ് വ്യവസ്ഥ 2015 ആദ്യപാദത്തിൽ വളർച്ച കൈവരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഉയർന്ന സാഹചര്യമാണ് നിലനിൽക്കുന്നതെങ്കിലും സമ്പദ് ഘടന കടക്കെണിയിൽ നിന്നു രക്ഷപ്പെടുന്നുണ്ടെന്നാണ് വിലയിരുത്തുന്നത്. സമ്പദ് വ്യവസ്ഥ ജനുവരി- മാർച്ച് കാലയളവിൽ 0.9 ശതമാനം വളർച്ച നേടിയെന്നാണ് റിപ്പോർട്ട്.
മാഡ്രിഡ്: സ്‌പെയിനിന്റെ സമ്പദ് വ്യവസ്ഥ 2015 ആദ്യപാദത്തിൽ വളർച്ച കൈവരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഉയർന്ന സാഹചര്യമാണ് നിലനിൽക്കുന്നതെങ്കിലും സമ്പദ് ഘടന കടക്കെണിയിൽ നിന്നു രക്ഷപ്പെടുന്നുണ്ടെന്നാണ് വിലയിരുത്തുന്നത്.
സമ്പദ് വ്യവസ്ഥ ജനുവരി- മാർച്ച് കാലയളവിൽ 0.9 ശതമാനം വളർച്ച നേടിയെന്നാണ് റിപ്പോർട്ട്. മുൻ വർഷത്തിൽ ഇത് 0.7 ശതമാനമായിരുന്നുവെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഇൻസ്റ്റിറ്റിയൂട്ട് വ്യക്തമാക്കുന്നു. തുടർച്ചയായി ക്വട്ടേർലി വളർച്ച സ്‌പെയിൻ ഏഴാം തവണയാണ് രേഖപ്പെടുത്തുന്നതെന്ന് എൻഎസ്‌ഐ ചൂണ്ടിക്കാട്ടുന്നു. യൂറോ സോണിലെ നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ സ്പാനിഷ് ഇക്കോണമി ആദ്യപാദത്തിൽ കഴിഞ്ഞ വർഷത്തേതിനേക്കാൾ 2.6 ശതമാനം എന്ന തോതിലാണ് വളർച്ച കൈവരിച്ചിരിക്കുന്നത്. 2014-ലെ അവസാന പാദത്തിനെക്കാൾ 2.0 ശതമാനം എന്ന തോതിലാണ് സമ്പദ് ഘടന വികസിച്ചിരിക്കുന്നത്.
2014-ൽ സ്‌പെയിൻ 1.4 ശതമാനമാണ് സാമ്പത്തിക വളർച്ച നേടിയിരുന്നത്. 2008-ൽ സാമ്പത്തിക മാന്ദ്യം നേരിട്ടതിൽ പിന്നെ ഒരു വർഷം മുഴുവൻ സാമ്പത്തിക വളർച്ച നേടിയ കാലഘട്ടമായിരുന്നു 2014. മറ്റു യൂറോ സോൺ രാജ്യങ്ങൾ പോലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതിന്റെ ആനുകൂല്യം നേടിയെടുത്ത രാജ്യമായിരുന്ന സ്‌പെയിൻ. യൂറോയുടെ വിലക്കുറവും കയറ്റുമതി മേഖല ശക്തപ്പെടുത്തി.