- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ്യൻ യൂണിയനിൽ ഏറ്റവും വൈകി അമ്മയാകുന്നത് സ്‌പെയിനിലെ വനിതകൾ
മാഡ്രിഡ്: യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടിയ പ്രായത്തിൽ ആദ്യമായി അമ്മയാകുന്നത് സ്‌പെയിനിലെ സ്ത്രീകളാണെന്ന് റിപ്പോർട്ട്. സ്‌പെയിനിലുള്ളവർ ശരാശരി 32 വയസ്സാകുമ്പോഴാണ് ആദ്യത്തെ പ്രസവം നടത്തുന്നതെന്ന് ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഫാമിലി പോളിസീസ്(ഐഎഫ്പി) പറയുന്നു. ഐക്യരാഷ്ട്രസംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു സിവിൽ ഓർഗനൈസേഷനാ
മാഡ്രിഡ്: യൂറോപ്യൻ യൂണിയനിൽ ഏറ്റവും കൂടിയ പ്രായത്തിൽ ആദ്യമായി അമ്മയാകുന്നത് സ്‌പെയിനിലെ സ്ത്രീകളാണെന്ന് റിപ്പോർട്ട്. സ്‌പെയിനിലുള്ളവർ ശരാശരി 32 വയസ്സാകുമ്പോഴാണ് ആദ്യത്തെ പ്രസവം നടത്തുന്നതെന്ന് ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഫാമിലി പോളിസീസ്(ഐഎഫ്പി) പറയുന്നു. ഐക്യരാഷ്ട്രസംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു സിവിൽ ഓർഗനൈസേഷനാണ് ഐഎഫ്പി. യൂറോപ്യൻ പാർലമെന്റിൽ ഇവല്യൂഷൻ ഓഫ് ദി ഫാമിലി ഇൻ യൂറോപ്പ് 2014 റിപ്പോർട്ട് വ്യാഴാഴ്ച ്അവതരിപ്പിക്കവെയാണ് ഐഎഫ്പി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ആദ്യത്തെ പ്രസവം വൈകുന്നത് യൂറോപ്യൻ യൂണിയനിൽ വ്യാപകമായി കണ്ടു വരുന്ന പ്രവണതയാണെന്നും ശരാശരി 30.1 വയസ്സിലാണിവിടെ ആദ്യത്തെ കൺമണി ജനിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ആറ് വർഷമായി നിലനിൽക്കുന്ന സാമ്പത്തികപ്രതിസന്ധിയുടെ ഫലമായാണ് ഈ അവസ്ഥ സംജാതമായതെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. കുടുംബങ്ങളെ സഹായിക്കാൻ പ്രത്യേകം പദ്ധതികൾ നടപ്പിലാക്കാത്തതും ജീവിതം സന്തുലനപ്പെടുത്താൻ നല്ലൊരു മാർഗം ഇല്ലാത്തതിനാലുമാണ് വനിതകൾ കുടുംബജീവിതം തുടങ്ങാൻ വൈകുന്നതെന്നും ഐഎഫ് പി ചൂണ്ടിക്കാട്ടുന്നുണ്ട്. കുടുംബങ്ങളെ സഹായിക്കാനായി യൂറോപ്യൻ പാക്ട് എന്നൊരു സ്‌കീമും ഐഎഫ്പി മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇതിലൂടെ സർക്കാരുകൾക്ക് കുടുംബങ്ങളെ സഹായിക്കാനുള്ള നയങ്ങൾ ആവിഷ്‌കരിച്ച് നടപ്പാക്കാനാകും.
വിവിധ രാജ്യങ്ങൾ കുടുംബങ്ങൾക്കായി നൽകുന്ന സഹായത്തിലുള്ള വ്യതിയാനങ്ങളും ഈ റിപ്പോർട്ട് ചർച്ച ചെയ്യുന്നുണ്ട്. രണ്ട് കുട്ടികളുള്ള കുടുംബങ്ങളെ സഹായിക്കാനായി സ്‌പെയിനിൽ വെറും 48 യൂറോ മാത്രമെ ലഭിക്കുന്നുള്ളൂ. മറ്റുള്ള രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ ചെറിയ തുകയാണ്. സ്‌പെയിൻകാർ കുടുംബജീവിതം തുടങ്ങാൻ വൈകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണിത്. യൂറോപ്യൻ യൂണിയനിലാകമാനം ഫെർട്ടിലിറ്റി നിരക്ക് കുറയുന്നതിലും ഐഎഫ്പി ഉത്കണ്ഠപ്പെടുന്നുണ്ട്. യൂറോപ്യൻ യൂണിയനിൽ അബോർഷനുകളും വിവാഹമോചനവും പെരുകുന്നതായും ഐഎഫ്പി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഇവിടെ പിറക്കുന്ന അഞ്ചിലൊരു കുട്ടി വൈവാഹികബന്ധത്തിലല്ലാതെ പിറക്കുന്നതാണെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.