- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പെയിനിൽ വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 14-ൽ നിന്ന് 16 ആയി ഉയർത്തി
മാഡ്രിഡ്: രാജ്യത്ത് വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 16 ആക്കി ഉയർത്തി. നിലവിൽ 14 വയസായിരുന്നതാണ് 16 ആക്കി ഉയർത്തിയത്. ഇതോടൊപ്പം തന്നെ age of consetn -ഉം ഉയർത്തിയിട്ടുണ്ട്. പൊതുവേ വിവാഹത്തിനുള്ള പ്രായം രാജ്യത്ത് 18 ആണെങ്കിലും ജഡ്ജിയുടെ അനുമതിയോടെ 14 വയസുള്ള ആൺകുട്ടിക്കും പെൺകുട്ടിക്കും വിവാഹിതരാകാമായിരുന്നു. എന്നാൽ ഇത് 16 വയസാക്കി ഉയർത്തിയിരിക്കുകയ
മാഡ്രിഡ്: രാജ്യത്ത് വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 16 ആക്കി ഉയർത്തി. നിലവിൽ 14 വയസായിരുന്നതാണ് 16 ആക്കി ഉയർത്തിയത്. ഇതോടൊപ്പം തന്നെ age of consetn -ഉം ഉയർത്തിയിട്ടുണ്ട്. പൊതുവേ വിവാഹത്തിനുള്ള പ്രായം രാജ്യത്ത് 18 ആണെങ്കിലും ജഡ്ജിയുടെ അനുമതിയോടെ 14 വയസുള്ള ആൺകുട്ടിക്കും പെൺകുട്ടിക്കും വിവാഹിതരാകാമായിരുന്നു. എന്നാൽ ഇത് 16 വയസാക്കി ഉയർത്തിയിരിക്കുകയാണ്.
യൂറോപ്പിൽ ഏറ്റവും കുറഞ്ഞ വിവാഹപ്രായം നിലനിന്നിരുന്നത് സ്‌പെയിനിലായിരുന്നു. എന്നാൽ 16 വയസാക്കി ഉയർത്തിയതോടെ വിവാഹപ്രായത്തിന്റെ കാര്യത്തിൽ സ്‌പെയിൻ മറ്റു യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പം എത്തിയിരിക്കുകയാണ്. age of consent-ഉം 13-ൽ നിന്ന് 16 ആക്കി ഉയർത്തിയിട്ടുണ്ട്. ബാലപീഡനം തടയുന്നതിനാണ് ഏജ് ഓഫ് കൺസന്റ് ഉയർത്തിയതെന്നാണ് ഹെൽത്ത് മിനിസ്ട്രി ഫാമിലി ആൻഡ് ചൈൽഡ് സർവീസസ് ഡയറക്ടർ സലോമി അഡ്രോഹർ പറയുന്നത്.
അതേസമയം കഴിഞ്ഞ വർഷം 15 വയസിൽ താഴെയുള്ളവരുടെ വിവാഹം ഒരെണ്ണം മാത്രമാണ് നടന്നതെന്ന് നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തുന്നു.