മാഡ്രിഡ്: സ്പാനിഷ് എയർ ട്രാഫിക് കൺട്രോളർമാർ  സപ്തംബർ ഒക്ടോബർ മാസങ്ങളിൽ രണ്ട് ദിവസം സമരത്തിന് ആഹ്വാനം ചെയ്തു. സെപ്റ്റംബർ 26നും ഒക്ടോബർ 3നും 12 മണിക്കൂർ ഇവർ സമരം ചെയ്യും. ഈ ദിവസങ്ങളിൽ രാവിലെ 4 മണി മുതൽ വൈകിട്ട് 4 മണിവരെയാണ് പണിമുടക്കുന്നത്. ജൂൺ ജൂലൈ മാസങ്ങളിൽ 4 ദിവസമായി ജീവനക്കാർ നടത്തിയ സമരം ആയിരക്കണക്കിന് യാത്രക്കാരെയാണ് വലച്ചത്.

61 ബാഴ്‌സലോണ ബേസ്ഡ് കൺട്രോളർമാരെ സമരം കാര്യമായി ബാധിക്കില്ല. 2010 ൽ ഇവിടെ നടന്ന സമരം 200000 ജനങ്ങളെയാണ് ബാധിച്ചത്. ഈ സന്ദർഭത്തിൽ ഉത്തരവാദികളായ 175 കൺട്രോളർമാരെ എയർപോർട്ട് അധികൃതർ ജോലിയിൽ നിന്നും വിട്ടയച്ചുരുന്നു. 20 22 തൊഴിലാളികൾ പക്ഷേ അന്നു സമരത്തോട് അനുകൂലമായ രീതിയിൽ പ്രതികരിച്ചിരുന്നില്ല.