സ്‌പെയിനിലെ ബിച്ചുകളിൽ ഉല്ലാസത്തിനായി പോകുന്നവർക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. നാളെ മുതൽ പ്രാവർത്തികമാകുന്ന നിയമം അനുസരിച്ച് ബിച്ചുകളിൽ നഗ്നത പ്രദർശിപ്പിക്കുന്നവർക്കും ബോൾ ഗെയിമുകൾ നടത്തുന്നവർക്കും പാട്ട് കേൾക്കുന്നതും കടലിൽ യൂറിൻ പാസ് ചെയ്യുന്നതും കുറ്റകരമായിരിക്കും.

ബിച്ചിലെത്തുന്നവർ അവരുടെ സ്വകാര്യ ഭാഗങ്ങൾ കാട്ടുന്ന രീതിയിൽ ഡ്രസ് ധരിച്ചാലും പന്ത് കളിക്കാനായി ഇറങ്ങിയാലും 750 യൂറോ വരെ പിഴ ഈടാക്കും. ഇവ കൂടാതെ ബിച്ചിന് സമീപപ്രദേശങ്ങളിൽ ലൈറ്റ് ഫയർ നടത്തുന്നവർക്കും ബാർബിക്യു ചെയ്യുന്നവർക്ക് 1500 യൂറോ വരെ പിഴ ഈടാക്കാം. മാത്രമല്ല ബിച്ചിൽ അനധികൃതമായി തണുത്ത പാനിയങ്ങളും ലഘുഭക്ഷമങ്ങളും വില്പന നടത്തുന്നവർക്കും 3000 യൂറോ വരെ പിഴ ലഭിക്കും.

ഇവകൂടാതെ റെഡ് ഫ്‌ളാഗ് സ്വിമ്മിങ്, റെസ്റ്റി എക്വുപ്‌മെന്റുകൾ കൊണ്ടുവരുക. ബിച്ചുകളിലെ പ്രത്യേക സ്ഥലങ്ങളിൽ റിസേർവ് ചെയ്യുക,വെള്ളത്തിലേക്ക് അധികമായി ഇറങ്ങുക, സാൻ്‌റ് കാസ്റ്റൽസ് നിർമ്മിക്കുക, ബിച്ച് സെക്്‌സ്, പട്ടികളുമായി ബിച്ചുകളിൽ എ്ത്തുക എന്നിവയെല്ലാം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇതിനൊപ്പം തന്നെ സൈക്കിളിങ്, സർഫിങ്, ജെറ്റ്‌സകിങ് ്തുടങ്ങി വെള്ളത്തിലൂടെയുള്ള കളികൾക്കും നിരോധനം ഉണ്ട്. ബിച്ചും പരിസരവും ഉല്ലാസത്തിന് മാത്രമാണ് ഇവിടങ്ങളിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നിരോധിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത്.