- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഡ്രിഡ് ആശുപത്രിയിൽ എബോള രോഗിയെ ശുശ്രൂഷിച്ച നഴ്‌സിന് എബോള ബാധ: ആഫ്രിക്കയ്ക്ക് പുറത്തെ ആദ്യത്തെ എബോള രോഗി
മാഡ്രിഡ്: മാഡ്രിഡിലെ ഒരു ആശുപത്രയിൽ എബോള രോഗികളെ ശുശ്രൂഷിച്ച നഴ്‌സിന് എബോള ടെസ്റ്റ് പോസിറ്റീവ് ആണെന്നു കണ്ടെത്തി. ഇതോടെ ആഫ്രിക്കയ്ക്ക് പുറത്ത് എബോള ബാധിക്കുന്ന ആദ്യത്തെ രോഗിയായി സ്‌പെയിൻകാരിയായ ഈ നഴ്‌സ്. ലൈബീരിയ, സിയേര ലിയോൺ എന്നിവിടങ്ങളിൽ മിഷണറി പ്രവർത്തനം നടത്തി വന്നിരുന്ന രണ്ടു മിഷണറിമാരാണ് എബോള ബാധയെത്തുടർന്ന് മാഡ്രിഡ് ക
മാഡ്രിഡ്: മാഡ്രിഡിലെ ഒരു ആശുപത്രയിൽ എബോള രോഗികളെ ശുശ്രൂഷിച്ച നഴ്‌സിന് എബോള ടെസ്റ്റ് പോസിറ്റീവ് ആണെന്നു കണ്ടെത്തി. ഇതോടെ ആഫ്രിക്കയ്ക്ക് പുറത്ത് എബോള ബാധിക്കുന്ന ആദ്യത്തെ രോഗിയായി സ്‌പെയിൻകാരിയായ ഈ നഴ്‌സ്.
ലൈബീരിയ, സിയേര ലിയോൺ എന്നിവിടങ്ങളിൽ മിഷണറി പ്രവർത്തനം നടത്തി വന്നിരുന്ന രണ്ടു മിഷണറിമാരാണ് എബോള ബാധയെത്തുടർന്ന് മാഡ്രിഡ് കാർലോസ് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. എഴുപത്തഞ്ചുകാരനായ മിഗ്വൽ പജാരസും അറുപത്തൊമ്പതുകാരനായ മാനുവൽ ഗാർഷ്യയും പിന്നീട് ഇവിടെവച്ചു മരണത്തിനു കീഴടങ്ങുകയായിരുന്നു. ആഫ്രിക്കയിലെ എബോള ബാധിതർക്കിടയിൽ ചാരിറ്റി പ്രവർത്തനം നടത്തി വന്നിരുന്ന ഒരു കത്തോലിക്ക ഗ്രൂപ്പിലെ അംഗങ്ങളായിരുന്നു ഇരുവരും.
ഇവരെ ശുശ്രൂഷിച്ച നഴ്‌സിനാണ് ഇപ്പോൾ എബോള പിടിപെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കടുത്ത പനിയെത്തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് എബോള കണ്ടെത്തുകയും ഇവരെ എമർജൻസി ട്രീറ്റ്‌മെന്റ് റൂമിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്.
നഴ്‌സിന് എബോള കണ്ടെത്തിയതിനെത്തുടർന്ന് മിഷണറിമാരെ ചികിത്സിച്ച മറ്റ് 30 ഹെൽത്ത് വർക്കർമാരും ഇപ്പോൾ നിരീക്ഷണത്തിലാണ്. സംഭവത്തിൽ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഹെൽത്ത് മിനിസ്റ്റർ അന്ന മാറ്റോയും രംഗത്തെത്തിയിട്ടുണ്ട്. എബോളയ്‌ക്കെതിരേ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ആവശ്യമായ എല്ലാവിധ പിന്തുണയും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
മാർച്ചിൽ പടിഞ്ഞാറൻ ആഫ്രിക്കയിൽ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് ഇതിനോടകം 3400-ലധികം പേരെ കൊന്നൊടുക്കിയിട്ടുണ്ട്. ഇതുവരെ 7200 പേർക്ക് രോഗ ബാധ കണ്ടെത്തുകയും ചെയ്തു. അടുത്ത കാലത്തായി അതിവേഗമാണ് എബോള വൈറസ് പടരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.