- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലലൈംഗിക ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിച്ച സംഘത്തെ സ്പാനിഷ് പൊലീസ് പിടികൂടി; വലയിലായത് 81 പേരടങ്ങുന്ന സംഘം
മാഡ്രിഡ്: ബാല ലൈംഗിക ചിത്രങ്ങൾ വാങ്ങിയതിന്റെ പേരിൽ എംപി സ്ഥാനം പോലും നഷ്ടമായ ജർമൻ പാർലമെന്റംഗം സെബാസ്റ്റ്യൻ ഇടാത്തിയുടെ വാർത്തയുടെ ചൂടാറും മുമ്പ് സ്‌പെയിനിൽ നിന്ന് മറ്റൊരു ബാലലൈംഗിക വിവാദം കൂടി. ബാലലൈംഗിക ചിത്രങ്ങൾ വില്ക്കുകയും മറ്റും ചെയ്യുന്ന വൻ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന വാർത്തയാണ് മാദ്ധ്യമ ശ്രദ്ധ പിടിച്ചു പറ്റുന
മാഡ്രിഡ്: ബാല ലൈംഗിക ചിത്രങ്ങൾ വാങ്ങിയതിന്റെ പേരിൽ എംപി സ്ഥാനം പോലും നഷ്ടമായ ജർമൻ പാർലമെന്റംഗം സെബാസ്റ്റ്യൻ ഇടാത്തിയുടെ വാർത്തയുടെ ചൂടാറും മുമ്പ് സ്‌പെയിനിൽ നിന്ന് മറ്റൊരു ബാലലൈംഗിക വിവാദം കൂടി. ബാലലൈംഗിക ചിത്രങ്ങൾ വില്ക്കുകയും മറ്റും ചെയ്യുന്ന വൻ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന വാർത്തയാണ് മാദ്ധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്നു. ചൈൽഡ് പോർണോഗ്രാഫിയുമായി ബന്ധപ്പെട്ട് 81 പുരുഷന്മാരെയാണ് സ്പാനിഷ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രായപൂർത്തിയാകാത്തവരുടെ ലൈംഗിക ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റ് വഴി രാജ്യമെമ്പാടും പ്രചരിപ്പിക്കുന്ന വൻ സംഘത്തെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. പിടികൂടിയവരിൽ രണ്ടു പേർ പ്രായപൂർത്തിയാകാത്തവരും മറ്റു രണ്ടുപേർ മാനസിക വൈകല്യമുള്ളവരും ഉണ്ടെന്ന് നാഷണൽ പൊലീസ് വ്യക്തമാക്കുന്നു.
ഓൺലൈൻ മുഖേന ബാല ലൈംഗിക ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്ന സംഘമാണ് ഇവരെന്നും പിടികൂടിയ ചിത്രങ്ങളിൽ പലതും സാഡിസവും നിഷ്ഠൂരതയും നിറഞ്ഞവയുണ്ടെന്നും പൊലീസ് വെളിപ്പെടുത്തുന്നു. ഒരു വർഷം മുമ്പ് ആരംഭിച്ച സൈബർ പട്രോളിംഗിനെ തുടർന്നാണ് വൻ സംഘം അറസ്റ്റിലായിരിക്കുന്നത്. സ്‌പെഷ്യലിസ്റ്റ് ഏജന്റുമാർ ഉൾപ്പെട്ട ടീം ഇന്റർനെറ്റിൽ ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കുറ്റക്കാരെ വലയിൽ വീഴ്‌ത്താൻ സാധിച്ചത്.
ഇതുമായി ബന്ധപ്പെട്ട് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്നും പ്രായപൂർത്തിയാകാത്തവരെ പീഡിപ്പിച്ചിട്ടുണ്ടോയെന്നും പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തുമെന്നും നാഷണൽ പൊലീസ് അറിയിച്ചു. കാനഡയിൽ നിന്ന് ബാല ലൈംഗിക ചിത്രങ്ങളും വീഡിയോകളും വാങ്ങുകയും അത് സ്വന്തം ലാപ്‌ടോപ്പിൽ സൂക്ഷിച്ചെന്നുമായിരുന്നു ജർമൻ എംപിയും പാതി മലയാളിയുമായ സെബാസ്റ്റ്യൻ ഇടാത്തിക്കെതിരേ ഉയർന്ന ആരോപണം. തുടർന്ന് ഇടാത്തി എംപി സ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു.