- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌പെയിനിൽ ഗർഭിണിക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു; യൂറോപ്പിൽ ഇത് ആദ്യത്തെ കേസ്; ഗർഭസ്ഥ ശിശുവിന് മൈക്രോസെഫാലി
മാഡ്രിഡ്: ഗർഭിണിക്ക് സിക്ക വൈറസ് ബാധ മൂലം ഗർഭസ്ഥ ശിശുവിന് മൈക്രോസെഫാലി രോഗം സ്ഥിരീകരിച്ചതായി സ്പാനിഷ് ഹെൽത്ത് അഥോറിറ്റി വ്യക്തമാക്കി. യൂറോപ്പിൽ ഇതാദ്യമായാണ് ഗർഭിണിക്ക് സിക്ക വൈറസ് ബാധിച്ചതു മൂലം ഗർഭസ്ഥ ശിശുവിന് വൈകല്യം കണ്ടെത്തുന്നത്. കാറ്റലോണിയ മേഖലയിലുള്ള ആരോഗ്യവകുപ്പാണ് ഗർഭിണിക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചതും ഗർഭസ്ഥ ശിശുവിന് വൈകല്യമുണ്ടെന്ന് കണ്ടെത്തിയതും. ശരീരത്തിന്റെ വലുപ്പത്തെ അപേക്ഷിച്ച് ചെറിയ തലയോടു കൂടി ശിശുക്കൾ ജനിക്കുന്നതാണ് മൈക്രോസെഫാലി എന്ന രോഗം. ചില കേസുകളിൽ ഈയവസ്ഥ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കാറുമുണ്ട്. സിക്ക വൈറസുമായി ബന്ധപ്പെട്ട് ഗർഭസ്ഥ ശിശുവിന് മൈക്രോസെഫാലി ഉണ്ടാകുന്നത് സ്‌പെയിനിൽ ഇതാദ്യമായാണെന്നാണ് അധികൃതർ വെളിപ്പെടുത്തുന്നത്. സ്‌പെയിനിൽ തന്നെ മൊത്തം 105 പേർക്ക് ഇതിനോടകം സിക്ക വൈറസ് ബാധിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. കൊതുകുകൾ വഴിയാണ് സിക്ക വൈറസ് ബാധിച്ചിട്ടുള്ളതും. സിക്ക വൈറസ് ബാധ ശക്തമായിട്ടുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങൾ സന്ദർശിച്ചവർ വഴിയാണ് രാജ്യ
മാഡ്രിഡ്: ഗർഭിണിക്ക് സിക്ക വൈറസ് ബാധ മൂലം ഗർഭസ്ഥ ശിശുവിന് മൈക്രോസെഫാലി രോഗം സ്ഥിരീകരിച്ചതായി സ്പാനിഷ് ഹെൽത്ത് അഥോറിറ്റി വ്യക്തമാക്കി. യൂറോപ്പിൽ ഇതാദ്യമായാണ് ഗർഭിണിക്ക് സിക്ക വൈറസ് ബാധിച്ചതു മൂലം ഗർഭസ്ഥ ശിശുവിന് വൈകല്യം കണ്ടെത്തുന്നത്. കാറ്റലോണിയ മേഖലയിലുള്ള ആരോഗ്യവകുപ്പാണ് ഗർഭിണിക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചതും ഗർഭസ്ഥ ശിശുവിന് വൈകല്യമുണ്ടെന്ന് കണ്ടെത്തിയതും.
ശരീരത്തിന്റെ വലുപ്പത്തെ അപേക്ഷിച്ച് ചെറിയ തലയോടു കൂടി ശിശുക്കൾ ജനിക്കുന്നതാണ് മൈക്രോസെഫാലി എന്ന രോഗം. ചില കേസുകളിൽ ഈയവസ്ഥ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കാറുമുണ്ട്. സിക്ക വൈറസുമായി ബന്ധപ്പെട്ട് ഗർഭസ്ഥ ശിശുവിന് മൈക്രോസെഫാലി ഉണ്ടാകുന്നത് സ്‌പെയിനിൽ ഇതാദ്യമായാണെന്നാണ് അധികൃതർ വെളിപ്പെടുത്തുന്നത്. സ്‌പെയിനിൽ തന്നെ മൊത്തം 105 പേർക്ക് ഇതിനോടകം സിക്ക വൈറസ് ബാധിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. കൊതുകുകൾ വഴിയാണ് സിക്ക വൈറസ് ബാധിച്ചിട്ടുള്ളതും.
സിക്ക വൈറസ് ബാധ ശക്തമായിട്ടുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങൾ സന്ദർശിച്ചവർ വഴിയാണ് രാജ്യത്ത് വൈറസ് ബാധ ഉണ്ടായതെന്നാണ് സ്പാനിഷ് അധികൃതർ പറയുന്നത്. 13 ഗർഭിണികൾക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 2015-ൽ ബ്രസീലിൽ പൊട്ടിപ്പുറപ്പെട്ട സിക്ക വൈറസ് ബാധ ഇതിനോടകം 1.5 മില്യൺ ആൾക്കാരെ ബാധിച്ചിട്ടുള്ളതായി കണക്കാക്കപ്പെടുന്നു.