സൂപ്പർഹിറ്റായ അമീർഖാൻ ചിത്രം സ്പാനിഷ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്നു. കാർലോസ് ബൊലാദോ എന്ന സംവിധായകനാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. മാധവൻ, ഷർമാൻ ജോഷി എന്നിവരാണ് അമീർഖാനൊപ്പം രാജ്കുമാർ ഹീരാനി സംവിധാനം ചെയ്ത ചിത്രത്തിൽ അഭിനയിച്ചത്. 

സ്പാനിഷ് ഭാഷയിൽ ചിത്രത്തിന് 3 ഇഡിയോറ്റാസ് എന്നാണ് പേരിട്ടിരിക്കുന്നത്. അൽഫോൻസോ ദോസാൽ, ക്രിസ്ത്യൻ വാസ്‌ക്വസ്,ജർമൻ വാൽഡസ്, മാർത്താ ഹിഗേരാതാ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

3 ഇഡിയറ്റ്‌സ് നേരത്തെ തമിഴിൽ റീമേക്ക് ചെയ്തിരുന്നു. ശങ്കറായിരുന്നു തമിഴ് പതിപ്പിന്റെ സംവിധായകൻ. വിജയ്, ശ്രീകാന്ത്, ജീവ എന്നിവർ പ്രധാനകഥാപാത്രങ്ങൾ. തമിഴിലും ചിത്രം വൻവിജയം നേടിയിരുന്നു.