മാഡ്രിഡ്: സ്‌പെയ്‌നിലെ തൊഴിലില്ലായ്മ ഏഴുമാസത്തിനിടെ ആദ്യമായി നേരിയ തോതിൽ വർദ്ധിച്ചതായി റിപ്പോർട്ടുകൾ.  സീസണലായി മാത്രം ചെയ്യുന്ന ജോലികൾ ആഗസ്‌റ്റോടെ അവസാനിച്ചപ്പോൾ തൊഴില്ലായ്മ ആനുകൂല്യം എണ്ണവും വർദ്ധിച്ചിരിക്കുകയാണ്.

മാസാവസാനത്തോടെ ക്ലെയിംസിന്റെ എണ്ണം 21,679 (0.54%)ത്തിൽനിന്നും 4.07 മില്ല്യൺ വർദ്ധിച്ചതായി  തൊഴിൽ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ആഗസ്റ്റിൽ സമ്മർ ടൂറിസം സീസൺ അവസാനിക്കുന്നതോടെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും തൊഴിലാളികളെ വെട്ടിച്ചുരുക്കുന്നതു കാരണം സ്‌പെയ്‌നിൽ പൊതുവേ ഇത് തൊഴിലില്ലാത്ത മാസമാണ്. സേവന നിർമ്മാണ മേഖലകളിലും വിളവെടുപ്പ് സീസൺ ആവുന്നതോടെ കാർഷിക മേഖലയിലുമാണ് തൊഴിലില്ലാത്തവർ ഏറെയും.

2014 ആഗസ്റ്റിൽ രജിസ്റ്റർ ചെയ്ത തൊഴിലില്ലാത്ത ആൾക്കാർ 8.1% ആണ്. റി ഇലക്ഷൻ നടക്കുന്ന പ്രധാനമന്ത്രി mariano rajoy ഇപ്പോഴത്തേതിലും മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി രാജ്യത്തിനു വാഗ്ദാനം ചെയ്യുന്നുണ്ട്.

സീസണലായ ഘടകങ്ങൾ മാറ്റി നിർത്തിയാൽ തൊഴിലില്ലായ്മയുടെ നിരക്ക് കുറയുകയാണ് ചെയ്യുന്നതെന്നും  നിരക്ക് കുറവ് നിലനിർത്തിക്കൊണ്ടു പോവുമെന്നും സ്‌റ്റേറ്റ് സെക്രട്ടറി ഓഫ് എംപ്ലോയ്‌മെന്റ് juan pablo riesgo പറഞ്ഞു.

അഞ്ച് വർഷം നീണ്ട സാമ്പത്തിക മാന്ദ്യത്തിൽ നിന്നും 2013 മുതലാണ് സ്‌പെയ്ൻ കരകയറാൻ തുടങ്ങിയത്.  യൂറോസോണിലെ മറ്റ് രാജ്യങ്ങളെക്കാൾ രണ്ട് മടങ്ങ് വളർച്ചാ നിരക്കാണ് സ്‌പെയ്‌നിൽ ഗവൺമെന്റ് പ്രതീക്ഷിക്കുന്നത്.