മനാമ: വിദ്യാർത്ഥികളെ അവരുടെ അഭിരുചിക്കനുസരിച്ച് വളർത്തി കൊണ്ടുവരുന്നതിനും പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ അവർക്ക് ദിശബോധം നൽകുന്നതിനുമായി ഐ സി എഫ് ബഹ്‌റൈൻ സംഘടിപ്പിക്കുന്ന സമഗ്ര മോട്ടിവേഷൻ ട്രൈനിങ് ക്ലാസ്സ് 'സ്പാർക് 2021' ഇന്ന് 29-1-2021 വെള്ളി രാത്രി ബഹ്റൈൻ സമയം 7 മണിക്ക് സൂം മീറ്റിങ് വഴി ഓൺലൈനിൽ നടക്കുമെന്ന് ICF നേതാക്കൾ അറിയിച്ചു.

പരിപാടിയിൽ പ്രശസ്ത ഇന്റർനാഷണൽ മോട്ടിവേഷൻ സ്പീക്കർ ഡോ: അബ്ദുസ്സലാം ഓമശ്ശേരി ക്ലാസിന് നേതൃത്വം നൽകും. മീറ്റിങ് ലിങ്കിനും കൂടുതൽ വിവരങ്ങൾക്കും 39357043, 39088058, 39217760 എന്നീ നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.