ർമനിയിലെ പ്രമുഖ ബാങ്ക് ശൃംഖലയായ സ്പാർക്കെയ്‌സ് പണം പിൻവലിക്കുന്നതിന് ചാർജ് ഈടാക്കുമെന്ന് റിപ്പോർട്ട്. ബാങ്ക് എടിഎം സേവനങ്ങൾക്കാണ്  ഇനി മുതൽ സർവീസ് ചാർജ്ജ് ഈടാക്കുത. സ്വന്തം അക്കൗണ്ടിൽ നിന്നും എടിഎം വഴിപണം പിൻവലിക്കുന്നതിന് ഇനി മുതൽ 50 സെന്റ് മുതൽ അഞ്ച് യൂറോ വരെ ഫീസ് ഈടാക്കാൻ തീരുമാനം. എന്നാൽ ബാങ്കിന്റെ തീരുമാനം കനത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

മറ്റു ബാങ്കുകൾ സൗജന്യമായി എടിഎം സേവനങ്ങൾ നൽകുമ്പോൾ സ്പാർക്കൈസിന്റെ പുതിയ തീരുമാനം ഉപഭോക്താക്കൾക്ക് തിരിച്ചടിയായിരിക്കുകയാണ്. ജർമ്മനിയിലാകമനം സ്പാർക്കെസ് ബാങ്കുകൾക്കും ഈ തീരുമാനം ബാധകമാകും.സ്പാർകാസ്സെയ്ക്ക് ജർമനിയിൽ 4000 ശാഖകളും 25000-ത്തോളം എടിഎമ്മുകളുമാണുള്ളത്.