ചെന്നൈ: കോവിഡ് ചികിത്സയിൽ കഴിയുന്ന പിന്നണിഗായകൻ എസ്‌പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അൽപ്പം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മകൻ എസ്‌പി. ചരൺ. എസ്‌പി.ബിയെ വെന്റിലേറ്ററിൽ നിന്നു മാറ്റിയെന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

അപ്പ വെന്റിലേറ്ററിൽ തന്നെ തുടരുകയാണ്. മികച്ച ചികിത്സയും പരിചരണവുമാണ് അദ്ദേഹത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ- സാമൂഹിക മാധ്യമങ്ങളിലൂടെ എസ്‌പി ചരൺ ആരാധകരെ അറിയിച്ചു.

ഓഗസ്റ്റ് അഞ്ചിനാണ് എസ്‌പി.ബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് ആരോഗ്യനില മോശമാവുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്തത്.