- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എസ് പി ബിയുടെ ഓർമ്മകൾക്ക് ഒരു വയസ്സ്; ഗായകന്റെ പ്രിയപ്പെട്ട ഫാം ഹൗസിൽ സ്മാരകമൊരുങ്ങുന്നു; സ്മാരകം ഒരുങ്ങുന്നത് മ്യൂസിയവും സംഗീതപരിപാടികൾക്കുള്ള ഓഡിറ്റോറിയവുമുൾപ്പടെ
ചെന്നൈ: എസ് പി ബാലസുബ്രമണ്യത്തിന്റെ ഓർമ്മകൾക്ക് ഒരു വയസ്സ്. പ്രിയ ഗായകൻ വിടപറഞ്ഞ് ഒരു വർഷം പൂർത്തിയാകുമ്പോൾ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ഫാം ഹൗസിൽ അദ്ദേഹത്തിന്റെ സ്മാരകത്തിനുള്ള നിർമ്മാണം പുരോഗമിക്കുകയാണ്.ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് കാരണം നിർമ്മാണ പ്രവർത്തികൾ അനിശ്ചിതമായി നീളുകയായിരുന്നു.
ചെന്നൈയിൽനിന്ന് 40 കിലോമീറ്ററോളം ദൂരെയുള്ള ഫാം ഹൗസിലാണ് എസ്‌പി.ബി.ക്ക് സ്മാരകം ഉയരുന്നത്.അധികം വൈകാതെ പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബാംഗങ്ങളും ആരാധകരും. കുടുംബാംഗങ്ങളും ആരാധകർ ആരംഭിച്ച ട്രസ്റ്റും ചേർന്നാണ് സ്മാരകം നിർമ്മിക്കുന്നത്. സ്മൃതിമണ്ഡപത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളാണിപ്പോൾ നടക്കുന്നത്.ഇതുകൂടാതെ മ്യൂസിയവും സംഗീതപരിപാടികൾ അവതരിപ്പിക്കാൻ ഓഡിറ്റോറിയവും നിർമ്മിക്കും.
സ്മൃതിമണ്ഡപത്തിന്റെ നിർമ്മാണം രണ്ടുമാസത്തിനുള്ളിൽ തീരുമെന്ന് എസ്‌പി.ബി. ഫാൻസ് ചാരിറ്റബിൾ ഫൗണ്ടേഷൻ ചുമതലക്കാർ പറഞ്ഞു. സ്മാരകത്തിന്റെ നിർമ്മാണം നടക്കുന്നതിനാൽ ഫാം ഹൗസിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നില്ലായിരുന്നു. എന്നാൽ, എസ്‌പി.ബി.യുടെ ഒന്നാം ചരമവാർഷികമായ ശനിയാഴ്ച രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
കോവിഡ് ബാധിച്ചതിനെത്തുടർന്ന് കഴിഞ്ഞവർഷം സെപ്റ്റംബർ 25-നായിരുന്നു എസ്‌പി. ബാലസുബ്രഹ്മണ്യത്തിന്റെ മരണം. ചിത ഒരുക്കുന്നതിനുപകരം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ഫാം ഹൗസിൽ അടക്കംചെയ്യുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ