കുവൈറ്റ് സിറ്റി: ടീമിലെ അടിയന്തരാവസ്ഥയ്ക്കിടെ ക്രിക്കറ്റ് ഗ്രൗണ്ടിൽ മൈസൂർ ടൈഗേഴ്സ് ബാറ്റ്സ്മാന്മാരുടെ അടിച്ചുപൊളി. അവരുടെ പരിചയസമ്പത്തിനുമുന്നിൽ ഹൈ-ലൈറ്റ് ബോയ്‌സിന്റെ പരീക്ഷണ ടീമിന് പിഴച്ചു.

എസ്‌പി.സി.എൽ പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ മൈസൂർ ടൈഗേഴ്സ് ഹൈ-ലൈറ്റ് ബോയ്‌സിനെ പതിനാല് റൺസിന് കീഴടക്കി. സ്‌കോർ: മൈസൂർ ടൈഗേഴ്സ് 16 ഓവറിൽ ഒൻപത് വിക്കറ്റിന് 116. ഹൈ-ലൈറ്റ് ബോയ്‌സ് 16 ഓവറിൽ എട്ട് വിക്കറ്റിന് 102.

ടോസ് നേടിയ ഹൈ-ലൈറ്റ് ബോയ്‌സ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഷഫീഖ്, മൻസൂർ, മുനീർ തുടങ്ങി താരതമ്യേന ഈ പരമ്പരയിൽ കളിക്കാത്ത പുതുമുഖങ്ങളെ ഉൾപ്പെടുത്തി പരീക്ഷണ ടീമിനെ കളത്തിലിറക്കി. എന്നാൽ മിനുസമുള്ള പിച്ചും ഫീൽഡിങ് പിഴവുകളും ഹൈ-ലൈറ്റ് ബോയ്‌സിന്റെ വിധിയെഴുതി.

ഫീൽഡിങ് തിരഞ്ഞെടുക്കാനുള്ള ഹൈ-ലൈറ്റ് ബോയ്‌സ് ക്യാപ്റ്റൻ ഷഫീറിന്റെ തീരുമാനം ശരിവെച്ചുകൊണ്ട്, നന്നായി തന്നെ നൗഫലും ഹരിയും തുടക്കം കുറിച്ചെങ്കിലും ഫീൽഡിങ് പിഴുകൾ കാരണം റൺസ് ഒഴുകികൊണ്ടേയിരുന്നു പിന്നീട് വന്ന അരുണും സിജോയും റൺസ് അതികം വിട്ടു നൽകാതെ വിക്കറ്റുകൾ എടുത്തു കൊണ്ടേയിരുന്നതിനാൽ വലിയൊരു ടീം ടോട്ടൽ എന്ന ലക്ഷ്യം താണ്ടാൻ മൈസൂർ ടൈഗേഴ്സിന് ആയില്ല.

അരുൺ നാല് ഓവറിൽ 15 റൺസ് മാത്രം വിട്ടു നൽകി നാല് വിക്കറ്റുകൾ പിഴുതപ്പോൾ സിജോ ഒരു വിക്കറ്റ് നേടി അസാധ്യമായൊരു ക്യാച്ചിലൂടെയും മികച്ച രണ്ട് റൺ ഓട്ടുകൾക്കു വഴിവെച്ചും മുനീർ ഫീൽഡിങ്ങിൽ മികവ് കാണിച്ചു മികച്ച കീപ്പിങ്ങിലൂടെ മാറി മാറി നിന്ന ക്യാപ്റ്റൻ സഫീറും നൗഫലും ആ ദൗത്യം ഭംഗിയാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈ-ലൈറ്റ് ബോയ്‌സ് ഓപ്പണർമാരായി നൗഫലും കൂടെ പുതുമുഖ താരം അരുണും ആദ്യ അഞ്ച് ഓവർ വിക്കറ്റുകളൊന്നും നഷ്ട്ടപെടാതെ മികച്ച രീതിയിൽ തന്നെ കളിച്ചു ഒരു അനാവശ്യ ഷോട്ടിലൂടെ ഫീൽഡർക് ക്യാച്ച് നൽകി നൗഫൽ മടങ്ങിയതിനു പിന്നാലെ രണ്ടക്കം കാണാതെ സഫീറും 15 റൺസ് എടുത്ത അനിലും ബൗൾഡ് ആയതോടെ കളിയുടെ ഗതി തിരിഞ്ഞു, തുടർന്ന് വന്ന ഹരിയും, മൻസൂറും, സിജോയും കിണഞ്ഞു ശ്രമിച്ചെങ്കിലും ഔട്ട് ആയി മടങ്ങി തുടർന്ന് വന്ന മുനീർ അവസാന ഓവറുകളിൽ 15 റൺസ് അടിച്ചു പൊരുതിയെങ്കിലും രണ്ടു റൺസ് വീതം ഓടാൻ മറുകരയിൽ നിന്നും ഷഫീഖ് പൂർണ്ണ പിന്തുണ കൊടുത്തെങ്കിലും 14 റൺസ് അകലെ ഹൈ-ലൈറ്റ് ബോയ്‌സിന് മുട്ടുമടക്കേണ്ടി വന്നു.

വെള്ളിയാഴ്ച ബോംബെ ബോയ്‌സിനെതിരെയാണ് ഹൈ-ലൈറ്റ് ബോയ്‌സിന്റെ അടുത്ത മത്സരം.