ഭരണ പരിഷ്കാര കമ്മീഷൻ ഓഫീസ് നിയമസഭാ സമുച്ചയത്തിനുള്ളിൽ; സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ അനുമതി വി എസ് നൽകിയ കത്തു പരിഗണിച്ച്
തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫീസ് നിയമസഭാ സമുച്ചയത്തിൽ അനുവദിക്കും. ചെയർമാൻ വി എസ് അച്യുതാനന്ദന്റെ കത്തു പരിഗണിച്ചു സ്പീക്കർ പി ശ്രീരാമകൃഷ്ണനാണ് ഇക്കാര്യത്തിൽ അനുമതി നൽകിയത്. നിയമസഭാ സെക്രട്ടേറിയറ്റിനു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർദ്ദേശം നൽകി. കാബിനറ്റ് പദവിയുണ്ടായിട്ടും പ്രത്യേക മുറിയോ സൗകര്യമോ നൽകുന്നില്ലെന്ന് വി എസിനു പരാതിയുണ്ടായിരുന്നു. നിയമസഭയിൽ വിശ്രമിക്കാൻ സൗകര്യമില്ല. മുതിർന്ന അംഗമായിട്ടും പരിഗണന കിട്ടുന്നില്ല. കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടു നടപടിയെടുത്തില്ലെന്നും വി എസ് പറഞ്ഞു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണു സ്പീക്കർക്ക് കത്തു നൽകിയത്. തുടർന്നാണു സ്പീക്കറുടെ നടപടി. ഭരണപരിഷ്‌കാര കമ്മിഷന് ഐഎംജിയിലാണ് ഓഫീസ് അനുവദിച്ചിരുന്നത്. കമ്മിഷന്റെ പ്രവർത്തനച്ചെലവ് കണക്കാക്കിയിട്ടില്ലെന്നു നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഓഫിസ് സെക്രട്ടേറിയറ്റിനുള്ളിൽതന്നെ വേണമെന്ന നിലപാടാണ് വി എസിനുള്ളത്. എങ്കിൽ മാത്രമേ ഓഫിസിന്റെ പ്രവർത്തനം ഭംഗിയ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്റെ ഓഫീസ് നിയമസഭാ സമുച്ചയത്തിൽ അനുവദിക്കും. ചെയർമാൻ വി എസ് അച്യുതാനന്ദന്റെ കത്തു പരിഗണിച്ചു സ്പീക്കർ പി ശ്രീരാമകൃഷ്ണനാണ് ഇക്കാര്യത്തിൽ അനുമതി നൽകിയത്.
നിയമസഭാ സെക്രട്ടേറിയറ്റിനു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർദ്ദേശം നൽകി. കാബിനറ്റ് പദവിയുണ്ടായിട്ടും പ്രത്യേക മുറിയോ സൗകര്യമോ നൽകുന്നില്ലെന്ന് വി എസിനു പരാതിയുണ്ടായിരുന്നു.
നിയമസഭയിൽ വിശ്രമിക്കാൻ സൗകര്യമില്ല. മുതിർന്ന അംഗമായിട്ടും പരിഗണന കിട്ടുന്നില്ല. കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടു നടപടിയെടുത്തില്ലെന്നും വി എസ് പറഞ്ഞു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണു സ്പീക്കർക്ക് കത്തു നൽകിയത്. തുടർന്നാണു സ്പീക്കറുടെ നടപടി.
ഭരണപരിഷ്‌കാര കമ്മിഷന് ഐഎംജിയിലാണ് ഓഫീസ് അനുവദിച്ചിരുന്നത്. കമ്മിഷന്റെ പ്രവർത്തനച്ചെലവ് കണക്കാക്കിയിട്ടില്ലെന്നു നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഓഫിസ് സെക്രട്ടേറിയറ്റിനുള്ളിൽതന്നെ വേണമെന്ന നിലപാടാണ് വി എസിനുള്ളത്. എങ്കിൽ മാത്രമേ ഓഫിസിന്റെ പ്രവർത്തനം ഭംഗിയാക്കാൻ സാധിക്കൂവെന്ന നിലപാടാണ് വി എസിന്.