നിയമസഭയിൽ കേരള കോൺഗ്രസിന് ഇനി പ്രത്യേക ബ്ലോക്ക്; യുഡിഎഫ് വിട്ട പാർട്ടിക്കു തിങ്കളാഴ്ച തുടങ്ങുന്ന സമ്മേളനത്തിൽ മാറിയിരിക്കാൻ അനുമതി നൽകി സ്പീക്കർ
കോട്ടയം: നിയമസഭയിൽ കേരള കോൺഗ്രസ് ഇനി പ്രത്യേക ബ്ലോക്കായി ഇരിക്കും. ഇതു സംബന്ധിച്ച് കേരള കോൺഗ്രസ് നൽകിയ കത്തിലെ ആവശ്യം സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അംഗീകരിച്ചു. കേരള കോൺഗ്രസിന്റെ നിയമസഭാ സെക്രട്ടറി അഡ്വ. മോൻസ് ജോസഫും ചീഫ് വിപ്പ് റോഷി അഗസ്റ്റിനുമാണ് കത്തു കൈമാറിയത്. തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. യു.ഡി.എഫ് വിട്ടതു മുതൽ സഭയിൽ പ്രത്യേക ബ്ലോക്കാകുമെന്ന നിലപാട് കേരളാ കോൺഗ്രസ് മുന്നോട്ടുവച്ചിരുന്നു. പാർട്ടിയുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്നതിനും അധ്വാന വർഗ്ഗത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സ്വതന്ത്രവീക്ഷണത്തോടെ ഉത്തരവാദിത്വമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും ഇതിനായി യു.ഡി.എഫ് വിട്ടുമാറി സഭയിൽ കേരളാ കോൺഗ്രസ് (എം) എംഎൽഎമാർ ഒരു സ്വതന്ത്രബ്ലോക്കായി ഇരിക്കുമെന്നും പാർട്ടി ചെയർമാൻ കെ.എം മാണി നേരത്തെ വ്യക്തമാക്കിയിരുന്നു.
- Share
- Tweet
- Telegram
- LinkedIniiiii
കോട്ടയം: നിയമസഭയിൽ കേരള കോൺഗ്രസ് ഇനി പ്രത്യേക ബ്ലോക്കായി ഇരിക്കും. ഇതു സംബന്ധിച്ച് കേരള കോൺഗ്രസ് നൽകിയ കത്തിലെ ആവശ്യം സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അംഗീകരിച്ചു.
കേരള കോൺഗ്രസിന്റെ നിയമസഭാ സെക്രട്ടറി അഡ്വ. മോൻസ് ജോസഫും ചീഫ് വിപ്പ് റോഷി അഗസ്റ്റിനുമാണ് കത്തു കൈമാറിയത്. തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.
യു.ഡി.എഫ് വിട്ടതു മുതൽ സഭയിൽ പ്രത്യേക ബ്ലോക്കാകുമെന്ന നിലപാട് കേരളാ കോൺഗ്രസ് മുന്നോട്ടുവച്ചിരുന്നു. പാർട്ടിയുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്നതിനും അധ്വാന വർഗ്ഗത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സ്വതന്ത്രവീക്ഷണത്തോടെ ഉത്തരവാദിത്വമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും ഇതിനായി യു.ഡി.എഫ് വിട്ടുമാറി സഭയിൽ കേരളാ കോൺഗ്രസ് (എം) എംഎൽഎമാർ ഒരു സ്വതന്ത്രബ്ലോക്കായി ഇരിക്കുമെന്നും പാർട്ടി ചെയർമാൻ കെ.എം മാണി നേരത്തെ വ്യക്തമാക്കിയിരുന്നു.