- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുരോഗമന കേരളത്തിൽ ആവർത്തിക്കുന്നത് ദ്രൗപദിയെ വസ്ത്രാക്ഷേപം ചെയ്ത ദുശ്ശാസന ചേഷ്ട; ഒരുസഹോദരിയുടെ വേദനയെ ചവുട്ടിത്തേയ്ക്കുന്ന വിടുവായത്തം സകലം അതിരും കടന്നിരിക്കുന്നു; നടിയെ ആക്ഷേപിച്ച പി.സി.ജോർജിനെ പരോക്ഷമായി വിമർശിച്ച് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ
തനിക്കെതിരെ പി.സി. ജോർജ് ഉൾപ്പെടെയുള്ളവർ നടത്തുന്ന അപകീർത്തികരമായ പ്രസ്താവനകൾക്കെതിരെ അക്രമത്തിനിരയായ നടി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനു പിന്നാലെയാണ് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ എംഎൽഎയ്‌ക്കെതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തിയത്. പോസ്റ്റിന്റെ പൂർണ രൂപം: രാജസദസ്സിൽ സ്വന്തം സഹോദരപത്‌നിയായ ദ്രൗപദിയെ വസ്ത്രാക്ഷേപം ചെയ്ത ദുശ്ശാസന ചേഷ്ടകൂടിയാണ് മഹാഭാരതയുദ്ധത്തിലേക്ക് നയിച്ച കാരണങ്ങളിലൊന്ന്. സർവ്വനാശമായിരുന്നു അതിന്റെ ഫലം. സഹസ്രാബ്ദങ്ങൾ കഴിഞ്ഞിട്ടും പുരോഗമനകേരളത്തിൽപ്പോലും ചില തനിയാവർത്തനങ്ങളുണ്ടാകുന്നത് ഖേദകരമാണ്. അർദ്ധരാത്രിയിൽ വിശ്വസിച്ചു കയറിയ വാഹനത്തിനുള്ളിൽ അതിക്രൂരമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരുസഹോദരിയുടെ വേദനയെ ചവുട്ടിത്തേയ്ക്കുന്ന വിടുവായത്തം സകല അതിരുകളും കടന്നിരിക്കുന്നു. 'ഞാൻ ആത്മഹത്യ ചെയ്യണമായിരുന്നോ ' എന്ന് നടിയെക്കൊണ്ട് ചോദിപ്പിക്കുന്നതുവരെയെത്തിയ ക്രൂരവിനോദം സാംസ്‌കാരികകേരളത്തിന്റെ മുഖത്തേക്കുള്ള കർക്കിച്ചുതുപ്പലാണ്. മുഖത്തുതുപ്പുന്നവരോട് എങ്ങനെപ്രതികരിക്കണമെന്നതിനും കീഴ്വഴക്
തനിക്കെതിരെ പി.സി. ജോർജ് ഉൾപ്പെടെയുള്ളവർ നടത്തുന്ന അപകീർത്തികരമായ പ്രസ്താവനകൾക്കെതിരെ അക്രമത്തിനിരയായ നടി മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനു പിന്നാലെയാണ് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ എംഎൽഎയ്‌ക്കെതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തിയത്. പോസ്റ്റിന്റെ പൂർണ രൂപം:
രാജസദസ്സിൽ സ്വന്തം സഹോദരപത്‌നിയായ ദ്രൗപദിയെ വസ്ത്രാക്ഷേപം ചെയ്ത ദുശ്ശാസന ചേഷ്ടകൂടിയാണ് മഹാഭാരതയുദ്ധത്തിലേക്ക് നയിച്ച കാരണങ്ങളിലൊന്ന്. സർവ്വനാശമായിരുന്നു അതിന്റെ ഫലം. സഹസ്രാബ്ദങ്ങൾ കഴിഞ്ഞിട്ടും പുരോഗമനകേരളത്തിൽപ്പോലും ചില തനിയാവർത്തനങ്ങളുണ്ടാകുന്നത് ഖേദകരമാണ്.
അർദ്ധരാത്രിയിൽ വിശ്വസിച്ചു കയറിയ വാഹനത്തിനുള്ളിൽ അതിക്രൂരമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരുസഹോദരിയുടെ വേദനയെ ചവുട്ടിത്തേയ്ക്കുന്ന വിടുവായത്തം സകല അതിരുകളും കടന്നിരിക്കുന്നു. 'ഞാൻ ആത്മഹത്യ ചെയ്യണമായിരുന്നോ ' എന്ന് നടിയെക്കൊണ്ട് ചോദിപ്പിക്കുന്നതുവരെയെത്തിയ ക്രൂരവിനോദം സാംസ്‌കാരികകേരളത്തിന്റെ മുഖത്തേക്കുള്ള കർക്കിച്ചുതുപ്പലാണ്.
മുഖത്തുതുപ്പുന്നവരോട് എങ്ങനെപ്രതികരിക്കണമെന്നതിനും കീഴ്‌വഴക്കങ്ങളുണ്ടെന്ന് ആരും മറന്നുപോകരുത്.ഉന്നതമായ ധാർമ്മിക മൂല്യങ്ങൾകൊണ്ട് സമൂഹത്തെ നയിക്കാൻ ബാധ്യതപ്പെട്ട ജനപ്രതിനിധികളിൽനിന്നുപോലും ഇത്തരം പരാമർശങ്ങളുണ്ടാകുന്നതിൽ ലജ്ജിച്ചുതലതാഴ്‌ത്തുന്നു