- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റവാളികളെ സംരക്ഷിക്കാൻ ഉള്ളതല്ല നിയമസഭാ റൂളിംഗുകളിലെ ചട്ടം 165 എന്ന് മനസ്സിലാക്കണം; ഉത്തരവാദപ്പെട്ട ഓഫീസിൽ നിന്ന് ഇത്തരം മറുപടി പ്രതീക്ഷിച്ചില്ല; നിയമസഭാ സെക്രട്ടറിക്ക് മറുപടി നൽകി കസ്റ്റംസ്; അയ്യപ്പൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും
തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പൻ നാളെ കസ്റ്റംസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകും. നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് കെ അയ്യപ്പന്റെ വീട്ടുവിലാസത്തിലേക്ക് കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചിരുന്നു. എംഎൽഎമാർക്കുള്ള പരിരക്ഷ നിയമസഭാ മന്ദിരത്തിലുള്ള സ്റ്റാഫിനും ഉണ്ടെന്നും ചോദ്യം ചെയ്യുന്നതിന് സ്പീക്കറുടെ മുൻകൂർ അനുമതി വേണമെന്ന് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നൽകിയിരുന്നു, ഇതിന് കസ്റ്റംസ് ചുട്ട മറുപടി നൽകിയിരുന്നു.
കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല നിയമസഭാ റൂളിംഗുകളിലെ ചട്ടം 165 എന്ന് മനസിലാക്കണമെന്ന് കസ്റ്റംസ് നിയമസഭാ സെക്രട്ടേറിയറ്റിനോട് കത്തിൽ പറയുന്നു. ചട്ടം 165 ചൂണ്ടിക്കാട്ടിയാണ്, സ്റ്റാഫിനെ ചോദ്യം ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി വേണമെന്ന് നിയമസഭാ സെക്രട്ടറി കസ്റ്റംസിന് കത്ത് നൽകിയത്. പൊതുതാത്പര്യപ്രകാരമാണ് ഇ മെയിലിൽ സ്പീക്കറുടെ അഡീഷണൽ പി എ അയ്യപ്പന് നോട്ടീസ് നൽകിയതെന്ന് മറുപടിക്കത്തിൽ പറയുന്നു. ഉത്തരവാദപ്പെട്ട ഓഫീസിൽ നിന്ന് ഇത്തരം മറുപടി പ്രതീക്ഷിച്ചില്ല. സ്പീക്കറുടെ ഓഫീസിന്റെ മഹത്വം സൂക്ഷിക്കാനാണ് ഈ മറുപടിയെന്നും കസ്റ്റംസ് കത്തിൽ വ്യക്തമാക്കുന്നു.
മൂന്നാം തവണയാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ച് അയ്യപ്പന് കസ്റ്റംസ് നോട്ടീസ് അയക്കുന്നത്. നേരത്തെ ഓഫീസിലേക്കാണ് കസ്റ്റംസ് നോട്ടീസ് അയച്ചിരുന്നത്. അസിസ്റ്റന്റ ് ്രൈപവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ അനുമതി വേണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കി. അറസ്റ്റ് ചെയ്യുകയാണെങ്കിൽ മാത്രം അനുമതി മതിയെന്നാണ് കസ്റ്റംസ് അറിയിച്ചത്.
എന്നാൽ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാൻ സ്പീക്കറുടെ പ്രത്യേക അനുമതി വേണമെന്ന നിയമസഭ സെക്രട്ടറിയുടെ കത്തിനെ സ്പീക്കർ ശ്രീരാമകൃഷ്ണൻ ന്യായീകരിച്ചു. നിയമസഭയുടെ പരിധിയിലുള്ള ഒരാളുമായി ബന്ധപ്പെട്ട നിയമ പ്രക്രിയയ്ക്ക് സ്പീക്കറുടെ അനുമതി വേണമെന്നാണ് ചട്ടം 165 പറയുന്നത്. ഇത് എംഎൽഎമാർക്കു മാത്രമല്ല, സ്റ്റാഫിനും ബാധകമാണ്. അതു ചൂണ്ടിക്കാട്ടി കസ്റ്റംസിന് കത്തയയ്ക്കുകയാണ് ചെയ്തത്.ചനിയമസഭാംഗങ്ങൾക്ക് മാത്രമല്ല പരിരക്ഷ ബാധകമായിട്ടുള്ളത്. നിയമസഭ പരിസരത്തുള്ള എല്ലാവർക്കും പ്രത്യേക പരിരക്ഷ ബാധകമാണെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. തന്നെയും ചോദ്യം ചെയ്യുമെന്നാണ് മാധ്യമവാർത്തകൾ. എന്നാൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അതിനാൽ ആശങ്കയില്ലെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.
ആദ്യ തവണ വാട്സ് ആപ്പ് വഴി അയക്കുകയും അയ്യപ്പനെ ഫോണിൽ വിളിച്ച് ആവശ്യപ്പെടുകയുമാണ് കസ്റ്റംസ് ചെയ്തത്. എന്നാൽ നോട്ടീസ് ലഭിച്ചില്ല എന്നാണ് ആദ്യം ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിന് കെ അയ്യപ്പൻ മറുപടി നൽകിയത്. ഇതേത്തുടർന്നാണ് കസ്റ്റംസ് നോട്ടീസ് നോട്ടീസ് നൽകിയത്. എന്നാൽ സഭാസമ്മേളനത്തിന്റെ തിരക്കുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ അയ്യപ്പൻ ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ