ദോശ ചുടുന്ന പോലെ ബിൽ പാസാക്കാനാകില്ലെന്ന് പറഞ്ഞത് അവഹേളിക്കാനല്ലെന്ന് ചെന്നിത്തല; മുഖ്യമന്ത്രിയുടെ അനുനയ ശ്രമങ്ങളും ഫലിച്ചു; ബഹിഷ്കരണം മതിയാക്കി സ്പീക്കർ ചെയറിൽ; അനുനയത്തിന് വഴങ്ങിയത് ചെന്നിത്തലയുടെ ഫോൺ വിളി എത്തിയ ശേഷം
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പരാമർശങ്ങളിൽ പ്രതിഷേധിച്ച് നിയമസഭയിലെത്താതെ സ്പീക്കർ എൻ.ശക്തനെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടപെട്ട് അനുനയിപ്പിച്ചു. ഇതേ തുടർന്ന് സ്പീക്കർ സഭയിലെത്തി. മന്ത്രി കെസി ജോസഫും മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും നടത്തിയ നീക്കമാണ് ഫലം കണ്ടത്. രാവിലെ മുതൽ സ്പീക്കർ സഭയിൽ എത്തിയിരുന്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പരാമർശങ്ങളിൽ പ്രതിഷേധിച്ച് നിയമസഭയിലെത്താതെ സ്പീക്കർ എൻ.ശക്തനെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടപെട്ട് അനുനയിപ്പിച്ചു. ഇതേ തുടർന്ന് സ്പീക്കർ സഭയിലെത്തി. മന്ത്രി കെസി ജോസഫും മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും നടത്തിയ നീക്കമാണ് ഫലം കണ്ടത്. രാവിലെ മുതൽ സ്പീക്കർ സഭയിൽ എത്തിയിരുന്നില്ല. ഇതേ തുടർന്ന് പ്രതിഷേധിക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ പാലോട് രവിയാണ് ഇന്ന് തുടക്കത്തിൽ സഭാ നടപടികൾ നിയന്ത്രിച്ചത്.
ഇന്നലെ രമേശ് ചെന്നിത്തല നടത്തിയ ചില പരാമർശങ്ങളാണ് സ്പീക്കറെ ചൊടുപ്പിച്ചത്. ചൊവ്വാഴ്ച ഹിന്ദു പിന്തുടർച്ച അവകാശ ബിൽ പരിഗണിക്കവെ തന്നെ അംഗങ്ങൾ ചുരുക്കി സംസാരിക്കണമെന്ന് സ്പീക്കർ അഭ്യർത്ഥിച്ചു. പിന്നീട് പ്രവാസിക്ഷേമ ബില്ലിന്മേൽ എൻ.എ നെല്ലിക്കുന്ന് സംസാരിക്കുമ്പോൾ ചുരുക്കിപ്പറയണമെന്ന് സ്പീക്കർ വീണ്ടും നിർദേശിച്ചു. ഈ ഘട്ടത്തിലാണ് ആഭ്യന്തരമന്ത്രി ദോശ ചുടുന്ന പോലെ ബിൽ പാസാക്കാനാകില്ലെന്ന് പറഞ്ഞത്. ഇതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം.
മുതിർന്ന മന്ത്രി തന്നെ സ്പീക്കറെ ആക്ഷേപിച്ച സാഹചര്യത്തിൽ സഭയിലേക്ക് ഇല്ലെന്നായിരുന്നു ശക്തന്റെ നിലപാട്. സ്പീക്കറുടെ ഉറച്ച നിലപാട് വാർത്തയായതോടെ സമ്മർദ്ദം ഏറി. തുടർന്ന് രമേശ് ചെന്നിത്തല തന്നെ സ്പീക്കറെ വിളിച്ചു. രണ്ട് തവണ സംസാരിച്ചു. തെറ്റിധാരണമൂലമാണ് പ്രശ്നം ഉണ്ടായത്. അവഹേളിക്കാൻ ഉദ്ദേശിച്ചില്ലെന്നും ചെന്നിത്തല അറിയിച്ചു. ഇതിനിടെ മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം കെസി ജോസഫും കൂട്ടരും അനുനയ ശ്രമം നടത്തി. ഇതും ഫലം കണ്ടു. അങ്ങനെയാണ് സ്പീക്കറുമായി ചെന്നിത്തല സംസാരിച്ചത്.
ഇന്നലെ രമേശ് ചെന്നിത്തല നടത്തിയ ചില പരാമർശങ്ങളാണ് സ്പീക്കറെ ചൊടുപ്പിച്ചത്. ചൊവ്വാഴ്ച ഹിന്ദു പിന്തുടർച്ച അവകാശ ബിൽ പരിഗണിക്കവെ തന്നെ അംഗങ്ങൾ ചുരുക്കി സംസാരിക്കണമെന്ന് സ്പീക്കർ അഭ്യർത്ഥിച്ചു. പിന്നീട് പ്രവാസിക്ഷേമ ബില്ലിന്മേൽ എൻ.എ നെല്ലിക്കുന്ന് സംസാരിക്കുമ്പോൾ ചുരുക്കിപ്പറയണമെന്ന് സ്പീക്കർ വീണ്ടും നിർദേശിച്ചു. ഈ ഘട്ടത്തിലാണ് ആഭ്യന്തരമന്ത്രി ദോശ ചുടുന്ന പോലെ ബിൽ പാസാക്കാനാകില്ലെന്ന് പറഞ്ഞത്. വളരെ പൗരുഷമായായിരുന്നു ആഭ്യന്തരമന്ത്രിയുടെ സംസാരം. ഇതാണ് സ്പീക്കറെ ചൊടുപ്പിച്ചതും.
തനിക്ക് വേണ്ടിയല്ല നടപടികൾ വേഗത്തിലാക്കുന്നതെന്നും നിങ്ങൾക്ക് പ്രധാനമന്ത്രിയെ കാണാൻ പോകുന്നതിനായിട്ടാണെന്ന് സ്പീക്കർ മറുപടി നൽകി. എങ്കിൽ ബിൽ മാറ്റിവെക്കണമെന്ന് അഭിപ്രായപ്പെട്ട ആഭ്യന്തരമന്ത്രി സഭയുടെ സംരക്ഷകനായ അങ്ങ് ഇങ്ങനെ പെരുമാറരുതെന്നും പറയുകയുണ്ടായി. അതോടെ ഇഷ്ടം പോലെ അംഗങ്ങൾ സംസാരിക്കട്ടെ എന്ന നിലപാടെടുത്ത സ്പീക്കർ പിന്നീട് ചർച്ചയിൽ ഇടപെടാതെ നിശബ്ദനായിരിക്കുകയായിരുന്നു. ആഭ്യന്തരമന്ത്രിയുടെ ഈ പരാമർശത്തിലുള്ള പ്രതിഷേധസൂചകമായാണ് സ്പീക്കർ വിട്ടുനിൽക്കുന്നത്.
മൂന്നു ബില്ലുകളിലാണ് ഇന്നലെ നിയമസഭയിൽ ചർച്ചനടന്നത്. ഇന്ന് രാവിലെ ഓഫീസിലെത്തിയെങ്കിലും സഭയിലേക്ക് പ്രവേശിക്കാതെ സ്പീക്കർ വിട്ടുനിൽക്കുകയാണ്. വാർത്ത വന്നതോടെ പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി ശ്രമം തുടങ്ങിയിട്ടുണ്ട്. സ്പീക്കറോട് ആഭ്യന്തര മന്ത്രി ക്ഷമ ചോദിക്കേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. ഇതിന് ചെന്നിത്തല തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.
കെ കരുണാകരൻ ഗ്രൂപ്പിന്റെ ഭാഗമായാണ് എൻ ശക്തൻ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിറയുന്നത്. എന്നാൽ നിലവിൽ ഐ ഗ്രൂപ്പിനൊപ്പമല്ല ശക്തൻ. മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന എ വിഭാഗത്തെയാണ് പിന്തുണയ്ക്കുന്നത്. ഈ ഗ്രൂപ്പ് രാഷ്ട്രീയമാണ് സ്പീക്കർ പ്രകടിപ്പിക്കുന്നതെന്ന് ഐ ഗ്രൂപ്പും നിലപാട് എടുക്കുന്നു.