- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പീക്കർ ശക്തനല്ല; ദുർബലൻ
(വായനക്കാർക്ക് കുറിപ്പ്: നിയമ സഭയിലെ അക്രമത്തിന്റെ വെളിച്ചത്തിൽ സ്പീക്കറെ മാത്രമായി വിശകലം ചെയ്യുകയാണിവിടെ. മറ്റൊരു കാര്യംവും ഇവിടെ ചർച്ചാവിഷയം ആക്കുന്നില്ല.) നിയമസഭയുടെയും സ്വന്തം ഡയസിന്റേയും പരിരക്ഷ കാക്കാൻ കഴിയാതെപോയ സ്പീക്കർ എൻ. ശക്തനെ ആ പേരിൽ ഇനി വിളിക്കുന്നത് ഭാഷയ്ക്ക് അപമാനമാകും. ശക്തൻ എന്നതുമാറ്റി ദുർബലൻ എന്ന് അദ്ദേഹത
(വായനക്കാർക്ക് കുറിപ്പ്: നിയമ സഭയിലെ അക്രമത്തിന്റെ വെളിച്ചത്തിൽ സ്പീക്കറെ മാത്രമായി വിശകലം ചെയ്യുകയാണിവിടെ. മറ്റൊരു കാര്യംവും ഇവിടെ ചർച്ചാവിഷയം ആക്കുന്നില്ല.)
നിയമസഭയുടെയും സ്വന്തം ഡയസിന്റേയും പരിരക്ഷ കാക്കാൻ കഴിയാതെപോയ സ്പീക്കർ എൻ. ശക്തനെ ആ പേരിൽ ഇനി വിളിക്കുന്നത് ഭാഷയ്ക്ക് അപമാനമാകും. ശക്തൻ എന്നതുമാറ്റി ദുർബലൻ എന്ന് അദ്ദേഹത്തെ വിളിക്കണം. വാച്ച് ആൻഡ് വാർഡിനെ വേണ്ടവിധം ഉപയോഗിക്കാൻ പ്ലാനും പദ്ധതിയും തയ്യാറാക്കാതിരുന്നത് അദ്ദേഹത്തിന്റെ പിടിപ്പുകേടാണ്. നിക്ഷ്പക്ഷൻ എന്നവിധം പ്രതിപക്ഷത്തിന്റെകൂടി കൈയടിവാങ്ങി മിടുക്കനാകാൻ പുതിയ സ്പീക്കർ നടത്തിയ നീക്കമായിരുന്നു ഇത്രമാത്രം അക്രമങ്ങൾ ഉണ്ടാകാൻ കാരണം.
വാച്ച് ആൻഡ് വാർഡിനു എന്തുകൊണ്ട് ചേമ്പറിൽ എത്തുന്നതിനു മുമ്പ് നിർദ്ദേശങ്ങൾ നല്കാൻ സ്പീക്കർ തയ്യാറായില്ല. സഭ ചേരുന്നതിനു മുമ്പ് നടന്ന ചെറിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി കാര്യങ്ങൾ സ്പീക്കറോട് വിശദമാക്കിയതായിരുന്നു. എന്നാൽ ചെയറിലെത്തിയ ശേഷമേ വാച്ച് ആൻഡ് വാർഡിനു ഉത്തരവുകൾ നല്കൂ എന്ന പിടിവാശിയിലായിരുന്നു അദ്ദേഹം. ഇത്രമാത്രം വിഷയങ്ങൾ സഭയിൽ ഉണ്ടാകുമെന്ന് സ്പീക്കർ ഒരിക്കലും കരുതിയിട്ടുണ്ടാകില്ല.
മുഖ്യമന്ത്രിയുടെ നിലപാടിനെ പോലും തള്ളികളഞ്ഞ് പ്രതിപക്ഷ പ്രതിഷേധത്തെ മൃദു സമീപനത്തിൽ കൈകാര്യം ചെയ്യാൻ തീരുമാനിച്ച സ്പീക്കർക്ക് കനത്ത ശിക്ഷയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. സിംഹാസനവും ഉടുതുണിയും പോലും പോയ രാജാവിനു സമമായി സഭയിലെത്തിയപ്പോൾ ഇദ്ദേഹം. അദ്ദേഹത്തിന്റെ സിംഹാസനം, ഓഫീസ് ഉപകരണങ്ങൾ എല്ലാം അടിച്ചുതകർത്തു. കസേര ഡയസിൽനിന്നും തള്ളിതാഴെയിട്ട് ഇരിപ്പിടം പോലും ഇല്ലാത്ത സ്പീക്കറായി. പുതുതായി തിരഞ്ഞെടുക്കപ്പെട്ടശേഷം തന്റെ ആദ്യ ദിനത്തിൽ സമാജികൾ ഒരുക്കിറ്റ ചക്കരപായസം ശരിക്കും നുണയുകയായിരുന്നു സ്പീക്കർ.
സ്പീക്കറേ ഏറെ നേരം അകത്തേക്ക് വരാതെ തടഞ്ഞുവച്ചു. വാതിലിൽ സമാജികർ കൂടിനിന്ന് വഴിതടഞ്ഞിരിക്കുകയാണെന്ന് അറിഞ്ഞിട്ടും എന്തിനായിരുന്നു സ്പീക്കർ ആ വഴി വീണ്ടും തിരഞ്ഞെടുത്തത്. കീഴ് വഴക്കം മറികടന്ന് മറ്റൊരു വാതിലിലൂടെ സഭയിൽ പ്രവേശിക്കാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായില്ല. സ്പീക്കരുടെ വാതിലിലൂടെ വരാതെ മതിയായ കാരണങ്ങൾ ഉള്ളതിനാൽ മറ്റൊരു മാർഗത്തിലൂടെ അദ്ദേഹത്തിനു ഇത്രമാത്രം വിഷയങ്ങൾ ഉണ്ടാക്കാതെ കടന്നുവരാമായിരുന്നു. സ്പീക്കറെയും, ഡയസും തല്ലിതകർത്ത സാഹചര്യത്തിൽ പുതിയ പ്രീസിഡന്റ് അദ്ദേഹത്തിനുണ്ടാക്കാമായിരുന്നു.[BLURB#1-VL]ബജറ്റ് അവതരിപ്പിച്ചശേഷം അദ്ദേഹം നടത്തിയ പത്ര സമ്മേളനം കണ്ടപ്പോൾ സ്വന്തം കർത്തവ്യങ്ങളും ഉത്തരവാദിത്വങ്ങളും മറന്ന ഒരു പേടിതൊണ്ടനെയാണ് ഓർമ്മവന്നത്. ഇടറിയ സ്വരം, അക്രമം നടത്തിയ ക്രിമിനലുകളെ പിണക്കാതെ അവരെ കുറ്റപ്പെടുത്താതെയുള്ള വാചകങ്ങൾ. സ്പീക്കർ ആ പത്ര സമ്മേളനത്തിൽ പറയുകയാണ്..... അക്രമം കാട്ടിയ ആർക്കുമെതിരെ താൻ നടപടിയെടുക്കില്ലെന്ന്. ആരെയും ഇപ്പോൾ സസ്‌പെന്റ് ചെയ്യുന്നില്ലെന്ന്. മുതലുകൾ നശിപ്പിക്കുകയും തല്ലി തകർക്കുകയും ചെയ്തവരുടെ പേരുകൾ പറഞ്ഞ് പരാതി നല്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വീഡിയോ ദൃശ്യങ്ങൾ നോക്കി പൊലീസ് തന്നെ അതെല്ലാം കണ്ടുപിടിക്കട്ടെയെന്നും ഈ സ്പീക്കർ പറയുന്നു. കേരള നിയമ സഭയുടേയും ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലും സമാനതകൾ ഇല്ലാത്ത അക്രമം നടന്നിട്ട് പരാതി നല്കാൻ പോലും ഭയക്കുന്ന സ്പീക്കറെ സ്വന്തം പേരുമാറ്റി ദുർബലൻ എന്നല്ലാതെ മറ്റെന്തു വിളിക്കാനാണ്.
ലോകത്തെ മുഴുവൻ മലയാളികളും തൽസമയം കണ്ടുകൊണ്ടിരുന്നതാണ് സ്പീക്കറെ തടഞ്ഞവരെയും നിയമസഭയുടെ അൾത്താര തല്ലിതകർത്തവരെയും. എല്ലാവർക്കും അറിയാം കുറ്റവാളികളെ. എന്നിട്ടും അവരുടെ പേരുകൾ പറയാൻ പേടിതൊണ്ടൻ സ്പീക്കർക്ക് മടിയാണ്. എന്തിനായിരുന്നു ഈ സ്പീക്കർ ഇതെല്ലാം വിഴുങ്ങി ബ..ബ..ബ വച്ചത്? സഭയിൽ നടത്തുന്ന ക്രിമിനൽ കുറ്റങ്ങൾക്ക് സഭാംഗം എന്ന പരിരക്ഷ ഉണ്ടാകില്ലെന്നും പീനൽ കോഡു നിയമങ്ങൾപ്രകാരം കീഴ്‌കൊടതികൾക്ക് അവരെ വിചാരണ ചെയ്യാവുന്നതാണെന്നും സുപ്രീം കോടതിയുടെ വിധിപോലും കണ്ടില്ലെന്ന് നടിക്കുകയാണ് സ്പീക്കർ.
140 സമാജികരിൽ അറുപത്തിനാലോളം പേരാണ് പ്രതിപക്ഷനിരയിൽ ഊണ്ടായിരുന്നത്. അവരെ നിയന്ത്രിക്കാൻ 200ലധികം വാച്ച് ആൻഡ് വാർഡും. എന്നിട്ടും മുഖ്യമന്ത്രിയെ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ കഴിഞ്ഞില്ല. വാച്ച് ആൻഡ് വാർഡിനെ തള്ളിനീക്കി വനിത എം.എൽഎമാർ മുഖ്യമന്ത്രിക്ക് നേരെ പുറത്തു പറയാൻ അറയ്ക്കുന്ന തെറിപൂരവുമായി പാഞ്ഞടുത്തപ്പോൾ ഭരണ എംഎൽഎമാരായിരുന്നു രക്ഷിച്ചത്. മാണിയുടെ ബജറ്റവതരണത്തിനു ശരിക്കും രക്ഷാ കവചം ഒരുക്കിയത് വാച്ച് ആൻഡ് വാർഡായിരുന്നില്ല, പലപ്പോഴും വാച്ച് ആൻഡ് വാർഡിന്റെ വലയം സമരക്കാർ ഭേതിച്ചപ്പോൾ ഭരണപക്ഷ അംഗങ്ങളാണ് പ്രതിരോധിച്ചത്. 200ലധികം വാച്ച ആൻഡ് വാർഡ് ഉണ്ടായിട്ടും അവർ വേണ്ട നിർദ്ദേശം നല്കാൻ സ്പീക്കർക്ക് സാധിക്കാതെ വന്നത് വിനയായി മാറി. ഇതുപോലുള്ള സാഹചര്യം കണ്ട് അന്തം വിടുന്ന സ്പീക്കർ സഭയുടെ അന്തസും സമാധാനവും സൂക്ഷിക്കില്ല. ബഹളവും സമരവും ബജറ്റവതരണവും നീണ്ടുപോയിരുന്നുവെങ്കിൽ ഉറപ്പായിട്ടും ഈ ശക്തൻ അതീവ ദുർബലനായി കുഴഞ്ഞുവീണുമായിരുന്നു. അത്രമാത്രം സ്റ്റാമിന കുറഞ്ഞുപോയി ഈ സ്പീക്കർക്ക്. ഇനിയും ഗുണ്ടായിസവും, അക്രമവും ഉണ്ടായാൽ എന്തു ചെയ്യണമെന്ന് രീതിയിൽ ഒരുപാട് തെറ്റായ കീഴ് വഴക്കങ്ങൾ ഈ സ്പീക്കർ ഉണ്ടാക്കി പാർലിമെന്ററി ചരിത്രത്തേ തെറ്റായ വഴിയിലേക്ക് നയിക്കുകയാണ്.
ലജ്ജിച്ച് തലതാഴ്‌ത്തേണ്ട വാക്കുകൾ, പരത്തെറിയുടെ പൂരം, നിയമസഭയുടെ അത്യുന്നത വേദി തകർക്കൽ, എന്നിവയെല്ലാം ഉണ്ടായിട്ടും അതെല്ലാം ചെയ്ത സമാജികർ ഇപ്പോഴും വീര ശൂര പരാക്രമികളെന്ന ഭാവത്തിൽ നടക്കുന്നു. സ്പീക്കറും ഒരു മണ്ണാങ്കട്ടയും അവന്റെ കസേരയും ഇനി വേണ്ടാ എന്നു പറഞ്ഞ് ജനാധിപത്യത്തെ ചീന്തിയെറിഞ്ഞവർ നടപടികൾ ഒന്നും നേരിടാതെ ചങ്കുവിരിച്ചു നില്ക്കുന്നു. സ്വന്തം ഓഫീസും, നിയമ സഭയും, അതിന്റെ ബിസിനസും സംരക്ഷിക്കാൻ കഴിയാതെ പോയ ദുർബലൻ സ്പീക്കർ നല്കുന്ന തെറ്റായതും നിരാശാജനകവുമായ കീഴ്‌വഴക്കം ഇതാണ്.
email.nmvins@gmail.com