'ഞങ്ങളാരും സ്പീക്കർ കസേര മറിച്ചിട്ടില്ലല്ലോ സർ'; സഭയ്ക്കുള്ളിലെ പ്രക്ഷോഭം ജനങ്ങൾ കാണുന്നുണ്ടെന്ന ശ്രീരാമകൃഷ്ണന്റെ പ്രസ്താവനയ്ക്ക് പ്രതിപക്ഷം തിരിച്ചടിച്ചത് ഇങ്ങനെ; മാണിയുടെ ബജറ്റ് പ്രസംഗത്തിൽ കാണിച്ചത് എല്ലാവർക്കും ഓർമ്മയുണ്ടെന്നും പ്രതിപക്ഷ അംഗങ്ങൾ; പ്രതിപക്ഷത്തിന്റെ മറുപടിക്ക് പിന്നാലെ ശ്രീരാമകൃഷ്ണന്റെ പഴയ ചിത്രം ഷെയർ ചെയ്ത് സോഷ്യൽ മീഡിയ
തിരുവനന്തപുരം: ശബിമല വിഷയം സഭ നിർത്തി വെച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ബഹളം വെച്ച പ്രതിപക്ഷത്തോട് ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട് എന്ന് ഓർമിപ്പിച്ച സ്പീക്കറെ പഴയകാലം ഓർമ്മിപ്പിച്ച് യുഡിഎഫ് അംഗങ്ങൾ. കെഎം മാണിയുടെ ബഡ്ജറ്റ് അവതരണത്തിൽ സ്പീക്കറുടെ കസേര വരെ വലിച്ചെറിഞ്ഞത് ഓർമ്മപ്പെടുത്തിയാണ് പ്രതിപകഷഅംഗങ്ങൾ സ്പീക്കറുടെ വായടപ്പിച്ചത്. കെഎം മാണിയുടെ ബഡ്ജറ്റ് അവതരണത്തിന് ഇടയിൽ പ്രക്ഷോഭം നടന്നപ്പോൾ സ്പീക്കർ കസേര എടുത്ത് എറിയുന്ന ശ്രീരാമകൃഷ്ണന്റെ ചിത്രം പ്രചരിച്ചിരുന്നു. അന്ന് പ്രതിപക്ഷത്തായിരുന്ന എൽഡിഎഫ് അംഗങ്ങളിൽ സഭയ്ക്കുള്ളിൽ ബഹളം വെച്ചതും ഏഅക്രമം നടത്തിയതുമായ ഭൂരിഭാഗം അംഗങ്ങളും സഭയ്ക്കുള്ളിൽ ഇരിക്കെയാണ് പ്രതിപക്ഷ അംഗങ്ങൾ പഴയ കാലം ഓർമ്മിപ്പിച്ചത്.ശബരിമല വിഷയത്തെച്ചൊല്ലി രണ്ടാം ദിനവും നിയമസഭ തടസപ്പെട്ടു. സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം ബഹളം ആരംഭിച്ചു. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു. ശബരിമലയിലെ സൗകര്യക്കുറവ് ചർച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കർ തള്ളി. ഇന്നലെ വിശദമായി ചർച്ചചെയ്തുവെന്ന് മ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ശബിമല വിഷയം സഭ നിർത്തി വെച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ബഹളം വെച്ച പ്രതിപക്ഷത്തോട് ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട് എന്ന് ഓർമിപ്പിച്ച സ്പീക്കറെ പഴയകാലം ഓർമ്മിപ്പിച്ച് യുഡിഎഫ് അംഗങ്ങൾ. കെഎം മാണിയുടെ ബഡ്ജറ്റ് അവതരണത്തിൽ സ്പീക്കറുടെ കസേര വരെ വലിച്ചെറിഞ്ഞത് ഓർമ്മപ്പെടുത്തിയാണ് പ്രതിപകഷഅംഗങ്ങൾ സ്പീക്കറുടെ വായടപ്പിച്ചത്. കെഎം മാണിയുടെ ബഡ്ജറ്റ് അവതരണത്തിന് ഇടയിൽ പ്രക്ഷോഭം നടന്നപ്പോൾ സ്പീക്കർ കസേര എടുത്ത് എറിയുന്ന ശ്രീരാമകൃഷ്ണന്റെ ചിത്രം പ്രചരിച്ചിരുന്നു.
അന്ന് പ്രതിപക്ഷത്തായിരുന്ന എൽഡിഎഫ് അംഗങ്ങളിൽ സഭയ്ക്കുള്ളിൽ ബഹളം വെച്ചതും ഏഅക്രമം നടത്തിയതുമായ ഭൂരിഭാഗം അംഗങ്ങളും സഭയ്ക്കുള്ളിൽ ഇരിക്കെയാണ് പ്രതിപക്ഷ അംഗങ്ങൾ പഴയ കാലം ഓർമ്മിപ്പിച്ചത്.ശബരിമല വിഷയത്തെച്ചൊല്ലി രണ്ടാം ദിനവും നിയമസഭ തടസപ്പെട്ടു. സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം ബഹളം ആരംഭിച്ചു. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു. ശബരിമലയിലെ സൗകര്യക്കുറവ് ചർച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കർ തള്ളി. ഇന്നലെ വിശദമായി ചർച്ചചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രതിപക്ഷം സ്പീക്കറുടെ ഡയസിനു മുന്നിൽ പ്രതിഷേധിച്ചു.
ശബരിമലയിലെ പൊലീസ് രാജ് അവസാനിപ്പിക്കുക എന്നെഴുതിയ പ്ളക്കാർഡുകളും അംഗങ്ങൾ ഉയർത്തിപ്പിടിച്ചിരുന്നു. പ്രതിഷേധം തുടരുന്നത് ശരിയല്ലെന്നു സ്പീക്കർ പറഞ്ഞു. ഇതോടെ സ്പീക്കറും പ്രതിപക്ഷാംഗങ്ങളും തമ്മിൽ നേർക്കു നേരെയായി തർക്കം. ശബരിമല പ്രസക്തവിഷയമെങ്കിലും അതിന്റെ പേരിൽ സഭ സ്തംഭിപ്പിക്കാനാവില്ലെന്നു സ്പീക്കർ പറഞ്ഞു. ഗവർണർ പറഞ്ഞത് ഓർമയുണ്ടാകണം. മറ്റ് ജനകീയവിഷയങ്ങളും ഉണ്ടെന്നു സ്പീക്കർ പറഞ്ഞു. ഞങ്ങളാരും കസേര മറിച്ചിട്ടിട്ടില്ലെന്നു പറഞ്ഞ് പ്രതിപക്ഷവും തിരിച്ചടിച്ചു.
ചോദ്യോത്തരവേള റദ്ദാക്കി. സഭ ഇന്നത്തേക്കു പിരിഞ്ഞു . സബ്മിഷനുകളും ശ്രദ്ധ ക്ഷണിക്കലും വെട്ടിച്ചുരുക്കി. രണ്ട് ബില്ലുകൾ ചർച്ച കൂടാതെ സബ്ജക്റ്റ് കമ്മിറ്റിക്കു വിട്ടു. 21 മിനിറ്റിനുള്ളിൽ സഭാ നടപടികൾ പൂർത്തിയാക്കി. തുടർച്ചയായ രണ്ടാം ദിവസമാണ് ശബരിമല വിഷയത്തിൽ സഭയിൽ ബഹളം നടക്കുന്നത്.
ശബരിമല വിഷയത്തിൽ പ്രതിഷേധം തുടരുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയ്ക്കു പുറത്ത് മാധ്യമങ്ങളോടു പറഞ്ഞു. തങ്ങളെല്ലാവരും ശബരിമല സന്ദർശിച്ചവരാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ അവിടെയില്ല. കുളിമുറി, ശുചിമുറി, വിരിവയ്ക്കാനിടം തുടങ്ങിയ സൗകര്യങ്ങളില്ല. ഒരു ഓലപ്പുര പോലും ഈ സീസണിൽ നിർമ്മിക്കാൻ സർക്കാരിനു സാധിച്ചിട്ടില്ല. ഭക്തർ ശബരിമലയിലേക്ക് വരരരുതെന്ന നിർബന്ധബുദ്ധിയാണ് സർക്കാരിനുള്ളത്. ബിജെപിയും സർക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് നടക്കുന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു.