- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി എസിന്റെ പദവിക്കായുള്ള നിയമഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചു; ബില്ലിന്റെ അടിയന്തരപ്രാധാന്യം എന്തെന്നു ചെന്നിത്തല; പദവി ഖജനാവിന് അധിക ബാധ്യതയെന്നും പ്രതിപക്ഷം
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദനു കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മിഷന്റെ അധ്യക്ഷനാക്കുന്നതിനുള്ള തടസ്സം നീക്കാൻ കൊണ്ടുവന്ന നിയമഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷ ബഹളത്തിനിടെയാണു നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്. എന്ത് അടിയന്തരപ്രാധാന്യമാണ് ബില്ലിനുള്ളതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. വി എസിന് കാബിനറ്റ് പദവി നൽകിയാൽ സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക ബാധ്യത വരും. പുതിയ പദവിക്കുവേണ്ട അധികച്ചെലവ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഭരണഘടനാവിരുദ്ധമായ ബിൽ അവതരിപ്പിക്കരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. 2016ലെ നിയമസഭാ (അയോഗ്യത നീക്കം ചെയ്യൽ) ഭേദഗതി ബിൽ പാർലമെന്ററികാര്യ മന്ത്രി എ.കെ.ബാലനാണു സഭയിൽ അവതരിപ്പിച്ചത്. ഭരണപക്ഷത്തുനിന്നു രാജു ഏബ്രഹാമും മുല്ലക്കര രത്നാകരനും പ്രതിപക്ഷത്ത് നിന്ന് വി.ഡി.സതീശനും എം.ഉമ്മറും ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തു. ബിൽ അവതരിപ്പിക്കുന്നതിൽ തടസ്സവാദവുമായി പ്രതിപക്ഷം രംഗത്തെത്തി. എന്ത് അടിയന്തര പ്രാധാന്യമാ
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദനു കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മിഷന്റെ അധ്യക്ഷനാക്കുന്നതിനുള്ള തടസ്സം നീക്കാൻ കൊണ്ടുവന്ന നിയമഭേദഗതി ബിൽ സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷ ബഹളത്തിനിടെയാണു നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്.
എന്ത് അടിയന്തരപ്രാധാന്യമാണ് ബില്ലിനുള്ളതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. വി എസിന് കാബിനറ്റ് പദവി നൽകിയാൽ സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക ബാധ്യത വരും. പുതിയ പദവിക്കുവേണ്ട അധികച്ചെലവ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഭരണഘടനാവിരുദ്ധമായ ബിൽ അവതരിപ്പിക്കരുതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
2016ലെ നിയമസഭാ (അയോഗ്യത നീക്കം ചെയ്യൽ) ഭേദഗതി ബിൽ പാർലമെന്ററികാര്യ മന്ത്രി എ.കെ.ബാലനാണു സഭയിൽ അവതരിപ്പിച്ചത്. ഭരണപക്ഷത്തുനിന്നു രാജു ഏബ്രഹാമും മുല്ലക്കര രത്നാകരനും പ്രതിപക്ഷത്ത് നിന്ന് വി.ഡി.സതീശനും എം.ഉമ്മറും ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്തു. ബിൽ അവതരിപ്പിക്കുന്നതിൽ തടസ്സവാദവുമായി പ്രതിപക്ഷം രംഗത്തെത്തി. എന്ത് അടിയന്തര പ്രാധാന്യമാണ് ബില്ലിനുള്ളത്. ഭരണഘടനാ വിരുദ്ധമായ ബിൽ അവതരിപ്പിക്കരുത്. വി എസ് അച്യുതാനന്ദൻ ബിൽ എന്നാണ് ഇതിനെ വിളിക്കേണ്ടതെന്നും ചെന്നിത്തല പരിഹസിച്ചു. അധിക ചെലവ് ഉണ്ടാകില്ലെന്ന ധനകാര്യമെമോറാണ്ടം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ അന്തസത്തയെ ഹനിക്കുന്ന ബില്ലാണിതെന്ന് വിഡി സതീശനും കെസി ജോസഫും ആരോപിച്ചു. സാമ്പത്തിക ബാധ്യത ബില്ലിനൊപ്പം പറയേണ്ടത് നിയമപരമാണെന്നു വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി. എന്നാൽ ഇത് നിയമമന്ത്രി എകെ ബാലൻ തള്ളി. ഇരട്ടപ്പദവിയുടെ നിയമതടസ്സം മറികടക്കുക മാത്രമാണ് ബിൽ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചർച്ചയ്ക്ക് ശേഷം സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുന്ന ബിൽ സഭാ സമ്മേളനം അവസാനിക്കുന്ന 19നു പാസാക്കും. പിന്നാലെ വി എസ് ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷനായി ചുമതലയേൽക്കും. കാബിനറ്റ് പദവിയിലെത്തുന്നതോടെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതൊഴികെ മന്ത്രിമാർക്കുള്ള മറ്റെല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും വിഎസിന് ലഭിക്കും.