- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് എക്‌സ്ട്രാ ക്ലാസുമായി ഇന്ത്യൻ സ്‌കൂൾ മസ്‌ക്കറ്റ്; ശനിയാഴ്ച മുതൽ മൂന്നു മുതൽ എട്ടു വരെയുള്ള കുട്ടികൾക്ക് പ്രത്യേക ക്ലാസ്
മസ്‌ക്കറ്റ്: പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് എക്‌സ്ട്രാ ക്ലാസ് നൽകുമെന്ന് ഇന്ത്യൻ സ്‌കൂൾ മസ്‌ക്കറ്റ്. ശനിയാഴ്ച മുതൽ ഇത്തരത്തിൽ ക്ലാസുകൾ ആരംഭിക്കും. മൂന്നു മുതൽ എട്ടു വരെ ക്ലാസിലുള്ള കുട്ടികൾക്കാണ് എക്‌സ്ട്രാ ക്ലാസ് നടത്തുന്നത്. ഈ വർഷം മെയ് മാസത്തിൽ നടത്തിയ പരീക്ഷയുടെ പശ്ചാത്തലത്തിൽ പ്രതീക്ഷിച്ച നിലാവരം പുലർത്താത്ത കുട്ടികളെയാണ് എക്‌സ്ട്രാ ക്ലാസിലേക്ക് പ്രതീക്ഷിക്കുന്നത്. എല്ലാ ശനിയാഴ്ചകളിലും രാവിലെ ഒമ്പതു മുതൽ 11.15 വരെയാണ് ക്ലാസ്. ഓഗസ്റ്റ് 12 മുതൽ ഇത് ആരംഭിക്കുമെന്ന് ഐഎസ്എം പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. ഇംഗ്ലീഷ്, കണക്ക്, സയൻസ് പോലെയുള്ള വിഷയങ്ങളിൽ ചില കുട്ടികൾ മോശം പ്രകടനം കാഴ്ചവയ്ക്കുന്നതായാണ് വർഷാരംഭത്തിൽ കണ്ടതെന്നും ഇങ്ങനെയുള്ളവർക്ക് പ്രത്യേക കോച്ചിങ് നൽകി അവരെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി. മാത്രമല്ല, സ്‌പെഷ്യൽ ക്ലാസുകൾക്ക് മറ്റു ചില ഗുണമുണ്ടെന്നും സ്‌കൂൾ അധികൃതർ വെളിപ്പെടുത്തി. ചെറിയ ഗ്രൂപ്പുകളായി ഇരുത്തി പഠിപ്പിക്ക
മസ്‌ക്കറ്റ്: പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് എക്‌സ്ട്രാ ക്ലാസ് നൽകുമെന്ന് ഇന്ത്യൻ സ്‌കൂൾ മസ്‌ക്കറ്റ്. ശനിയാഴ്ച മുതൽ ഇത്തരത്തിൽ ക്ലാസുകൾ ആരംഭിക്കും. മൂന്നു മുതൽ എട്ടു വരെ ക്ലാസിലുള്ള കുട്ടികൾക്കാണ് എക്‌സ്ട്രാ ക്ലാസ് നടത്തുന്നത്. ഈ വർഷം മെയ് മാസത്തിൽ നടത്തിയ പരീക്ഷയുടെ പശ്ചാത്തലത്തിൽ പ്രതീക്ഷിച്ച നിലാവരം പുലർത്താത്ത കുട്ടികളെയാണ് എക്‌സ്ട്രാ ക്ലാസിലേക്ക് പ്രതീക്ഷിക്കുന്നത്. എല്ലാ ശനിയാഴ്ചകളിലും രാവിലെ ഒമ്പതു മുതൽ 11.15 വരെയാണ് ക്ലാസ്. ഓഗസ്റ്റ് 12 മുതൽ ഇത് ആരംഭിക്കുമെന്ന് ഐഎസ്എം പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
ഇംഗ്ലീഷ്, കണക്ക്, സയൻസ് പോലെയുള്ള വിഷയങ്ങളിൽ ചില കുട്ടികൾ മോശം പ്രകടനം കാഴ്ചവയ്ക്കുന്നതായാണ് വർഷാരംഭത്തിൽ കണ്ടതെന്നും ഇങ്ങനെയുള്ളവർക്ക് പ്രത്യേക കോച്ചിങ് നൽകി അവരെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി. മാത്രമല്ല, സ്‌പെഷ്യൽ ക്ലാസുകൾക്ക് മറ്റു ചില ഗുണമുണ്ടെന്നും സ്‌കൂൾ അധികൃതർ വെളിപ്പെടുത്തി. ചെറിയ ഗ്രൂപ്പുകളായി ഇരുത്തി പഠിപ്പിക്കുമ്പോൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും മററും വിദ്യാർത്ഥികൾക്ക് സാധിക്കുന്നുണ്ട്. കൂടാതെ അദ്ധ്യാപകർ അവരുടെ അഡൈ്വസറായും മെന്റർ ആയും പ്രവർത്തിക്കുന്നതിനാൽ അവർക്ക് കൂടുതൽ ശ്രദ്ധയും ലഭിക്കുന്നുണ്ടെന്ന് സ്‌കൂൾ പ്രിൻസിപ്പൽ വ്യക്തമാക്കി.