- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിലെ നിക്ഷേപകരുടെ കേസുകൾക്കായി പ്രത്യേക കോടതി വരുന്നു; വഞ്ചിക്കുകയോ നിക്ഷേപം തിരിച്ചുകൊടുക്കാതിരിക്കുകയോ പ്രഖ്യാപിച്ച പലിശ നൽകാതിരിക്കുകയോ ചെയ്താൽ വസ്തുവകകൾ ജപ്തിചെയ്യാൻ പ്രത്യേകകോടതിക്ക് അധികാരം
ആലപ്പുഴ: കേരളത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ വഴിയുള്ള തട്ടിപ്പുകൾ നിരവധിയാണ്. പലപ്പോഴും ജീവിത സമ്പാദ്യം മുഴുവനും നഷ്ടമായവർ പോലുമുണ്ട്. ഇത്തരം തട്ടിപ്പുകൾ കോടതി കയറിയിറങ്ങി എത്തുമ്പോൾ തന്നെ കാലം കുറേയാകും. ഇത്തരം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപകരുടെ കേസുകൾ പരിഗണിക്കാനായി പ്രത്യേക കോടതികൾ വരികയാണ്. ഇതിനുള്ള തയ്യാറെടുപ്പുകൾ സർക്കാർ തുടങ്ങി. ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഹൈക്കോടതി രജിസ്ട്രാറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. സർക്കാർ, സർക്കാർ നിയന്ത്രിത, സഹകരണ, സ്ഥാപനങ്ങളുടെ കേസുകൾ ഇതിന്റെ പരിധിയിൽവരില്ല. ഓരോ ജില്ലയിലെയും കോടതികളിലുള്ള ചിട്ടി, നിക്ഷേപം സംബന്ധിച്ച പരാതികൾ ക്രോഡീകരിച്ച് അറിയിക്കാൻ ഹൈക്കോടതി എല്ലാ ജില്ലാ ജഡ്ജിമാരോടും നിർദേശിച്ചു. മജിസ്ട്രേറ്റ് കോടതി മുതൽ ഇതിന്റെ കണക്കെടുപ്പും തുടങ്ങി. 2013-ൽ നിയമസഭ പാസാക്കിയ നിക്ഷേപകരുടെ താത്പര്യസംരക്ഷണ നിയമപ്രകാരമാണ് പ്രത്യേക കോടതികൾ സ്ഥാപിക്കുന്നത്. ഓരോ ജില്ലയിലും പ്രത്യേക കോടതികൾ വേണോ, നിശ്ചിത എണ്ണം ജില്ലകൾക്കായി ഒരു കോടതി മതിയോയെന്ന

ആലപ്പുഴ: കേരളത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ വഴിയുള്ള തട്ടിപ്പുകൾ നിരവധിയാണ്. പലപ്പോഴും ജീവിത സമ്പാദ്യം മുഴുവനും നഷ്ടമായവർ പോലുമുണ്ട്. ഇത്തരം തട്ടിപ്പുകൾ കോടതി കയറിയിറങ്ങി എത്തുമ്പോൾ തന്നെ കാലം കുറേയാകും. ഇത്തരം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപകരുടെ കേസുകൾ പരിഗണിക്കാനായി പ്രത്യേക കോടതികൾ വരികയാണ്. ഇതിനുള്ള തയ്യാറെടുപ്പുകൾ സർക്കാർ തുടങ്ങി.
ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഹൈക്കോടതി രജിസ്ട്രാറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. സർക്കാർ, സർക്കാർ നിയന്ത്രിത, സഹകരണ, സ്ഥാപനങ്ങളുടെ കേസുകൾ ഇതിന്റെ പരിധിയിൽവരില്ല. ഓരോ ജില്ലയിലെയും കോടതികളിലുള്ള ചിട്ടി, നിക്ഷേപം സംബന്ധിച്ച പരാതികൾ ക്രോഡീകരിച്ച് അറിയിക്കാൻ ഹൈക്കോടതി എല്ലാ ജില്ലാ ജഡ്ജിമാരോടും നിർദേശിച്ചു. മജിസ്ട്രേറ്റ് കോടതി മുതൽ ഇതിന്റെ കണക്കെടുപ്പും തുടങ്ങി.
2013-ൽ നിയമസഭ പാസാക്കിയ നിക്ഷേപകരുടെ താത്പര്യസംരക്ഷണ നിയമപ്രകാരമാണ് പ്രത്യേക കോടതികൾ സ്ഥാപിക്കുന്നത്. ഓരോ ജില്ലയിലും പ്രത്യേക കോടതികൾ വേണോ, നിശ്ചിത എണ്ണം ജില്ലകൾക്കായി ഒരു കോടതി മതിയോയെന്ന കാര്യങ്ങളിൽ തീരുമാനമായില്ല. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ തീരുമാനപ്രകാരമായിരിക്കും പ്രത്യേക കോടതികളുടെ എണ്ണം തീരുമാനിക്കുക.
ജില്ലാ സെഷൻസ് ജഡ്ജിയുടെ പദവിയാണ് നിക്ഷേപകക്കോടതി ജഡ്ജിക്കുണ്ടാവുക. കോടതി നിലവിൽ വന്നുകഴിഞ്ഞാൽ സ്വകാര്യ സ്ഥാപനങ്ങളിലെ ചിട്ടി, നിക്ഷേപം എന്നിവ സംബന്ധിച്ച പരാതികൾ ഈ കോടതിയിലേ പരിഗണിക്കൂ. മറ്റ് കോടതികളിൽ നിലവിലിരിക്കുന്ന എല്ലാ സമാന കേസുകളും പ്രത്യേക കോടതിയിലേക്ക് മാറ്റും.
നിക്ഷേപകരെ വഞ്ചിക്കുകയോ നിക്ഷേപം തിരിച്ചുകൊടുക്കാതിരിക്കുകയോ നിക്ഷേപത്തിന്മേൽ പ്രഖ്യാപിച്ച പലിശ നൽകാതിരിക്കുകയോ ചെയ്താൽ നിക്ഷേപം വാങ്ങിയവരുടെ വസ്തുവകകൾ ജപ്തിചെയ്യാൻ പ്രത്യേകകോടതിക്ക് അധികാരം ഉണ്ടായിരിക്കും. ജപ്തിചെയ്യുന്നതിനുപുറമേ സ്ഥാപന നടത്തിപ്പിൽ പങ്കാളിയാവുന്ന ഓരോരുത്തർക്കും പത്ത് വർഷംവരെ തടവും ഒരുലക്ഷംരൂപ പിഴയും ചുമത്താൻ കോടതിക്ക് അധികാരമുണ്ടാവും. ഒരു പരാതിയെത്തിയാൽ അത് 180 ദിവസത്തിനകം തീർപ്പാക്കും.
പ്രത്യേകകോടതിവിധിയിന്മേൽ ഹൈക്കോടതിയിൽ മാത്രമേ അപ്പീൽ പോകാനാകൂ. ഓരോ പ്രത്യേക കോടതിയിലേക്കും പബ്ലിക് പ്രോസിക്യൂട്ടർമാരെയും നിയമിക്കും. പത്തുവർഷത്തിൽ കുറയാത്ത സേവനപരിചയമുള്ള അഭിഭാഷകരെയാണ് നിയമിക്കുക.

