- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഎൽഎമാർ പ്രതികളായ കേസുകൾക്ക് മാത്രം എറണാകുളത്ത് പ്രത്യേക അതിവേഗ കോടതി
കൊച്ചി : രാഷ്ട്രീയ പ്രേരിതമെന്ന പേരിൽ നമ്മൾ നിയമ സഭയിലേക്ക് ജയിപ്പിച്ച് വിടുന്ന എം എൽ എമാർക്കെതിരെയുള്ള കേസുകൾ ലഘൂകരിക്കുന്നതിനെതിരെ ശക്തമായ നീക്കവുമായി സുപ്രീം കോടതി. എം എൽ മാർക്കെതിരെ ഉള്ള കേസുകൾ മാത്രം കൈകാര്യം ചെയ്യാനായി പത്തു സംസ്ഥാനങ്ങളിൽ പത്യേക അതിവേഗ കോടതി സ്ഥാപിക്കാൻ തീരുമാനമായി. കേരളത്തിൽ ഇതിനായി പ്രത്യേക അതിവേഗ കോടതി കൊച്ചിയിൽ സ്ഥാപിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു, ഇതിനായി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് റാങ്കിലുള്ള അഡീഷണൽ സ്പെഷൽ ജഡ്ജിയെ നിയമിക്കാനും ഹൈക്കോടതി ജഡ്ജിമാരുടെ ഇന്നലെ ചേർന്ന ഫുൾകോർട്ട് യോഗം തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് മാത്രം ക്രിമിനൽ കേസിൽപെട്ട 87 എം എൽ എമാരാണ് ഉള്ളത്. ഇവർക്കെതിരെ നൂറുകണക്കിന് കേസുകളാണ് കോടതിയിലുള്ളത്. അതുകൊണ്ട് തന്നെ എത്രയും പെട്ടന്ന് കോടതി ആരംഭിക്കാനാണ് തീരുമാനം. അടുത്തമാസം ഒന്നാം തീയതി മുതൽ പ്രവർത്തനം ആരംഭിക്കുമെന്നും ഇതിനു മുമ്പായി വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും തീരുമാനമായി.
കൊച്ചി : രാഷ്ട്രീയ പ്രേരിതമെന്ന പേരിൽ നമ്മൾ നിയമ സഭയിലേക്ക് ജയിപ്പിച്ച് വിടുന്ന എം എൽ എമാർക്കെതിരെയുള്ള കേസുകൾ ലഘൂകരിക്കുന്നതിനെതിരെ ശക്തമായ നീക്കവുമായി സുപ്രീം കോടതി. എം എൽ മാർക്കെതിരെ ഉള്ള കേസുകൾ മാത്രം കൈകാര്യം ചെയ്യാനായി പത്തു സംസ്ഥാനങ്ങളിൽ പത്യേക അതിവേഗ കോടതി സ്ഥാപിക്കാൻ തീരുമാനമായി.
കേരളത്തിൽ ഇതിനായി പ്രത്യേക അതിവേഗ കോടതി കൊച്ചിയിൽ സ്ഥാപിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു, ഇതിനായി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് റാങ്കിലുള്ള അഡീഷണൽ സ്പെഷൽ ജഡ്ജിയെ നിയമിക്കാനും ഹൈക്കോടതി ജഡ്ജിമാരുടെ ഇന്നലെ ചേർന്ന ഫുൾകോർട്ട് യോഗം തീരുമാനിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് മാത്രം ക്രിമിനൽ കേസിൽപെട്ട 87 എം എൽ എമാരാണ് ഉള്ളത്. ഇവർക്കെതിരെ നൂറുകണക്കിന് കേസുകളാണ് കോടതിയിലുള്ളത്. അതുകൊണ്ട് തന്നെ എത്രയും പെട്ടന്ന് കോടതി ആരംഭിക്കാനാണ് തീരുമാനം. അടുത്തമാസം ഒന്നാം തീയതി മുതൽ പ്രവർത്തനം ആരംഭിക്കുമെന്നും ഇതിനു മുമ്പായി വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും തീരുമാനമായി.