- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നവർ ജാഗ്രതേ! റോഡുകളിൽ നിരീക്ഷണം നടത്താൻ പ്രത്യേക പട്രോളിങ്ങ് സംഘത്തെ നിയമിച്ച് ഷാർജ പൊലീസ്
ഷാർജ: നിയമം ലംഘിച്ചും അശ്രദ്ധമായും റോഡ് മുറിച്ചു കടക്കുന്നതിനെതിരെ ഷാർജ പൊലീസ് നടപടി കർശനമാക്കുന്നു. കാൽനടയാത്രക്കാർ അപകടത്തിൽപെടുന്നത് പതിവായ സാഹചര്യത്തിലാണ് നടപടി. റോഡുകളിൽ നിരീക്ഷണം കർശനമാക്കുന്നതിന് 'എസ്‌നാദ്' എന്നപേരിൽ പ്രത്യേക പട്രോളിങ് വിഭാഗത്തെ നിയോഗിച്ചു. 2 യൂണിറ്റുകളായാണ് പട്രോളിങ് സംഘങ്ങളെ നഗരത്തിന്റെ വിവിധ ഭാഗ
ഷാർജ: നിയമം ലംഘിച്ചും അശ്രദ്ധമായും റോഡ് മുറിച്ചു കടക്കുന്നതിനെതിരെ ഷാർജ പൊലീസ് നടപടി കർശനമാക്കുന്നു. കാൽനടയാത്രക്കാർ അപകടത്തിൽപെടുന്നത് പതിവായ സാഹചര്യത്തിലാണ് നടപടി. റോഡുകളിൽ നിരീക്ഷണം കർശനമാക്കുന്നതിന് 'എസ്‌നാദ്' എന്നപേരിൽ പ്രത്യേക പട്രോളിങ് വിഭാഗത്തെ നിയോഗിച്ചു.
2 യൂണിറ്റുകളായാണ് പട്രോളിങ് സംഘങ്ങളെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിയോഗിച്ചത്.'എസ്‌നാദ്' കാൽനട യാത്രക്കാർക്ക് മുൻകരുതലുകൾ വിശദമാക്കുന്ന ലഘുലേഖകളും സുരക്ഷയ്ക്കു വേണ്ടിയുള്ള പരിശീലനങ്ങളും നൽകും. ഉറുദു,അറബി,ഇംഗ്ലീഷ് ഭാഷകളിലായാണ് സുരക്ഷാ അവബോധ ലീഫ്‌ലറ്റ് വിതരണം ചെയ്യുന്നത്.
സുരക്ഷാ നിർദേശങ്ങൾ വിവിധ ഭാഷകളിലേക്ക് പരിഭാഷ ചെയ്തു ജനങ്ങളെ ബോധവത്കരി ക്കുന്നതിന് ട്രാൻസ്ലേറ്റർമാരും പട്രോളിങ്ങ് സംഘത്തിലുണ്ട്. ആളുകൾ റോഡ് മുറിച്ചു കടക്കുമ്പോൾ വാഹനത്തിന്റെ വേഗം പരമാവധി കുറയ്ക്കാൻ ഡ്രൈവർമാർക്കും നിർദ്ദേശം നൽകും. കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കേണ്ട ഭാഗം വരുമ്പോൾ ഡ്രൈവർമാർ വാഹനം വേഗത കുറച്ച് ഓടിക്കേണ്ടതാണ്.