- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർത്തിക് സുബ്ബരാജിന്റെ രജനി ചിത്രം പൊങ്കലിന്; 'പേട്ട'യുടെ സ്‌പെഷ്യൽ പോസ്റ്റർ സൺപിക്‌ചേഴ്‌സ് പുറത്തുവിട്ടു; രജനിക്കൊപ്പം അണി നിരക്കുന്നത് വിജയ് സേതുപതി ഉൾപ്പടെ വൻ താരനിര
ചെന്നൈ: സൂപ്പർ രജനീകാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന 'പേട്ട' പൊങ്കലിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ സ്‌പെഷ്യൽ പോസ്റ്റർ സൺപിക്‌ചേഴ്‌സ് പുറത്തുവിട്ടു. സിമ്രനും രജനികാന്തുമാണ് പോസ്റ്ററിൽ ഉള്ളത്. ഇരുവരും വളരെ ചെറുപ്പമായാണ് പോസ്റ്ററിൽ കാണപ്പെടുന്നത്. ഇരട്ട പ്രതിച്ഛായയുള്ള കഥാപാത്രമാണ് ചിത്രത്തിൽ രജനിയുടേതെന്നാണ് റിപ്പോർട്ടുകൾ. പകൽ ഒരു ഹോസ്റ്റൽ വാർഡനും രാത്രി അധോലോക നേതാവുമാണ് രജനിയുടെ കഥാപാത്രമെന്നും കേൾക്കുന്നു. എന്നാൽ സംവിധായകനോ മറ്റ് അണിയറക്കാരോ ഈ റിപ്പോർട്ടുകളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. കാലയ്ക്ക് ശേഷം 2.0 ആണ് രജനികാന്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. ശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം 2010 ൽ പുറത്തിറങ്ങിയ എന്തിരന്റെ തുടർച്ചയാണ്. നവംബർ 29 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന പേട്ട ഒരു ആക്ഷൻ ചിത്രമാണ്. രജനിക്കൊപ്പം വൻ താരനിരയും അണിനിരക്കുന്നുണ്ട്. വിജയ് സേതുപതി, സിമ്രാൻ, തൃഷ, ശശിക
ചെന്നൈ: സൂപ്പർ രജനീകാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന 'പേട്ട' പൊങ്കലിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ സ്‌പെഷ്യൽ പോസ്റ്റർ സൺപിക്‌ചേഴ്‌സ് പുറത്തുവിട്ടു. സിമ്രനും രജനികാന്തുമാണ് പോസ്റ്ററിൽ ഉള്ളത്. ഇരുവരും വളരെ ചെറുപ്പമായാണ് പോസ്റ്ററിൽ കാണപ്പെടുന്നത്.
ഇരട്ട പ്രതിച്ഛായയുള്ള കഥാപാത്രമാണ് ചിത്രത്തിൽ രജനിയുടേതെന്നാണ് റിപ്പോർട്ടുകൾ. പകൽ ഒരു ഹോസ്റ്റൽ വാർഡനും രാത്രി അധോലോക നേതാവുമാണ് രജനിയുടെ കഥാപാത്രമെന്നും കേൾക്കുന്നു. എന്നാൽ സംവിധായകനോ മറ്റ് അണിയറക്കാരോ ഈ റിപ്പോർട്ടുകളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
കാലയ്ക്ക് ശേഷം 2.0 ആണ് രജനികാന്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. ശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം 2010 ൽ പുറത്തിറങ്ങിയ എന്തിരന്റെ തുടർച്ചയാണ്. നവംബർ 29 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന പേട്ട ഒരു ആക്ഷൻ ചിത്രമാണ്. രജനിക്കൊപ്പം വൻ താരനിരയും അണിനിരക്കുന്നുണ്ട്. വിജയ് സേതുപതി, സിമ്രാൻ, തൃഷ, ശശികുമാർ, ബോബി സിംഹ എന്നിവർക്കൊപ്പം ബോളിവുഡിൽ നിന്ന് നവാസുദ്ദീൻ സിദ്ദിഖിയും ചിത്രത്തിലുണ്ട്.
#PettaPongalParaak
- Sun Pictures (@sunpictures) November 14, 2018
@rajinikanth @karthiksubbaraj @SimranbaggaOffc @anirudhofficial @VijaySethuOffl @Nawazuddin_S @SasikumarDir @trishtrashers pic.twitter.com/rPxBgZNqKi