- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മലയാളി വിദ്യാർത്ഥി പ്രവീൺ വർഗീസ് വധം: ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്റെ ആവശ്യം കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും
ഇല്ലിനോയ്സ്: പ്രവീൺ വർഗീസ് കൊല്ലപ്പെട്ട കേസ്സിൽ ഫസ്റ്റ് ഡിഗ്രി മർസറിന് ശിക്ഷ നൽകണമെന്ന ജൂറി തീരുമാനം, അസാധാരണ ഉത്തരവിലൂടെ ജാക്സൺ കൗണ്ടി ജഡ്ജി മാർക്ക് ക്ലാർക്ക് തള്ളികളയുകയും, പ്രതിയെന്ന് ജൂറി വിധിച്ച ബഥൂണിനെ വിട്ടയയ്ക്കുകയും ചെയതതിനെതിരെ പ്രോസിക്യൂഷൻ നിയമ നടപടി സ്വീകരിച്ചു. ഇല്ലിനോയ്സ് സ്പെഷ്യൽ പ്രോസിക്യൂട്ടറാണ്(ഡേവിഡ് റോബിൻസൺ) ഇതേ കോടതിയിൽ ബഥൂണിന്റെ ജാമ്യം റദ്ദാക്കുകയോ, പുതിയ ജാമ്യ വ്യവസ്ഥകൾ ഉൾപ്പെടുത്തുകയോ വേണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.സെപ്റ്റംബർ 17നായിരുന്നു കോടതി ബഥൂണിനെ വിട്ടയയ്ക്കുന്നതിനും, കേസ്സ് പുനർവിചാരണ ചെയ്യണമെന്നും ഉത്തരവിട്ടിരുന്നത്. പുനർവിചാരണക്ക് കോടതി തിയ്യതി നിശ്ചയിച്ചിരുന്നില്ല. പ്രതി ബഥൂൺ ജയിലിലായിരുന്നപ്പോഴും, സ്വതന്ത്രനായി പുറത്തിറങ്ങിയപ്പോഴും, നിയമലംഘനങ്ങൾ നടത്തുന്നു എന്ന് ചൂണ്ടികാണിച്ചാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ മോഷൻ മൂവ് ചെയ്തിരിക്കുന്നത്.പ്രോസിക്യൂഷന്റെ ആവശ്യം കോടതി പരിശോധിച്ചതിനുശേഷം വാദം കേൾക്കുന്നതിനു സെപ്റ്റംബർ 28ന് തിയ്യത
ഇല്ലിനോയ്സ്: പ്രവീൺ വർഗീസ് കൊല്ലപ്പെട്ട കേസ്സിൽ ഫസ്റ്റ് ഡിഗ്രി മർസറിന് ശിക്ഷ നൽകണമെന്ന ജൂറി തീരുമാനം, അസാധാരണ ഉത്തരവിലൂടെ ജാക്സൺ കൗണ്ടി ജഡ്ജി മാർക്ക് ക്ലാർക്ക് തള്ളികളയുകയും, പ്രതിയെന്ന് ജൂറി വിധിച്ച ബഥൂണിനെ വിട്ടയയ്ക്കുകയും ചെയതതിനെതിരെ പ്രോസിക്യൂഷൻ നിയമ നടപടി സ്വീകരിച്ചു.
ഇല്ലിനോയ്സ് സ്പെഷ്യൽ പ്രോസിക്യൂട്ടറാണ്(ഡേവിഡ് റോബിൻസൺ) ഇതേ കോടതിയിൽ ബഥൂണിന്റെ ജാമ്യം റദ്ദാക്കുകയോ, പുതിയ ജാമ്യ വ്യവസ്ഥകൾ ഉൾപ്പെടുത്തുകയോ വേണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.സെപ്റ്റംബർ 17നായിരുന്നു കോടതി ബഥൂണിനെ വിട്ടയയ്ക്കുന്നതിനും, കേസ്സ് പുനർവിചാരണ ചെയ്യണമെന്നും ഉത്തരവിട്ടിരുന്നത്. പുനർവിചാരണക്ക് കോടതി തിയ്യതി നിശ്ചയിച്ചിരുന്നില്ല.
പ്രതി ബഥൂൺ ജയിലിലായിരുന്നപ്പോഴും, സ്വതന്ത്രനായി പുറത്തിറങ്ങിയപ്പോഴും, നിയമലംഘനങ്ങൾ നടത്തുന്നു എന്ന് ചൂണ്ടികാണിച്ചാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ മോഷൻ മൂവ് ചെയ്തിരിക്കുന്നത്.പ്രോസിക്യൂഷന്റെ ആവശ്യം കോടതി പരിശോധിച്ചതിനുശേഷം വാദം കേൾക്കുന്നതിനു സെപ്റ്റംബർ 28ന് തിയ്യതി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.
പ്രവീൺ വർഗ്ഗീസിനെ കൊലപാതികയെ കണ്ടെത്തുന്നതിനും, നീതി നിർവ്വഹിക്കപ്പെടുന്നതിനും നാലുവർഷത്തിലധികം ബഹുജന പിന്തുണയോടെ കർമ്മനിരതയായിരുന്ന മാതാവ് ലവ്ലിയേയും, പ്രത്യേകിച്ചു മലയാളി സമൂഹത്തേയും ജഡ്ജിയുടെ വിധി തീർത്തും നിരാശയിലാഴ്‌ത്തിയിരുന്നു. ഈ കേസ്സിൽ പ്രോസിക്യൂഷന്റെ നിലപാട് വളരെ ശക്തമാണെന്നുള്ളത് താല്പര്യമെങ്കിലും പ്രതീക്ഷ നൽകുന്നത്. ജൂറിയുടെ തീരുമാനം തള്ളിയ ജഡ്ജി പുതിയ അപേക്ഷയിൽ എന്തു നിലപാടാണ് സ്വീകരിക്കുക എന്നതിന് 28 വരെ കാത്തിരിക്കേണ്ടിവരും.