- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എതിർപ്പുകൾ എല്ലാം കാറ്റിൽ പറന്നു; മതിലിന് ബലം കുറയുമെന്ന് കരുതിയവരെ ഞെട്ടിച്ച് മലപ്പുറത്തുകാർ; ജില്ലയിൽ അണിനിരന്നത് ലക്ഷക്കണക്കിന് വനിതകൾ; സമസ്ത അടക്കമുള്ള സംഘടനകളുടെ വിലക്കും വിലപ്പോയില്ല; വനിതാ മതിലിന് പ്രതീക്ഷിച്ചതിലും വലിയ നേട്ടം സമ്മാനിച്ചത് മലപ്പുറം തന്നെ
മലപ്പുറം: നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിനായി സ്ത്രീലക്ഷങ്ങൾ അണിനിരന്ന വനിതാ മതിൽ കേരളത്തിലുയർന്നപ്പേൾ സംഘാടകരായ സിപിഎമ്മിനേയും സർക്കാരിനേയും പോലും ഞെട്ടിച്ചത് മലപ്പുറത്തെ വനിതകളുടെ പങ്കാളിത്തമാണ്. ന്യൂനപക്ഷങ്ങൾ തിങ്ങിപാർക്കുന്ന ജില്ലയിൽ സിപിഎമ്മിന് ഇത് വലിയ രാഷ്ട്രീയ നേട്ടമാകുമെന്ന കാര്യത്തിലും തർക്കമില്ല. മലപ്പുറം ജില്ലയിൽ പ്രതീക്ഷിച്ചതിലും വളരെ അധികം പങ്കാളിത്തം ഉണ്ടായി.
നേരത്തെ വനിതാ മതിലുമായി സഹകരിക്കാനാവില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുവജനവിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞിരുന്നു. സ്ത്രീകളെ പരസ്യമായി പൊതുനിരത്തിൽ ഇറക്കുന്ന വനിതാമതിലുമായി സഹകരിക്കില്ലെന്നും മതത്തിന്റെ പരിധിക്കപ്പുറത്ത് സ്ത്രീകളെ കൊണ്ടുവരുന്നതിനെ അനുകൂലിക്കാനാകില്ലെന്നും അബ്ദുസമദ് പറഞ്ഞിരുന്നു. മലപ്പുറത്ത് ഉണ്ടായ ജനപങ്കാളിത്തമാണ് ഈ പരിപാടിയുടെ ഏറ്റവും വലിയ വിജയത്തിന്റെ ്ടയാളം എന്ന് പറയാം.യാഥാസ്തികരായ ന്യൂനപക്ഷ വിഭാഗമാണ് ജില്ലയിൽ കൂടുതലും. എന്നിട്ടും അവിടെ നിന്നും മതിലിന് ഇത്രയധികം പിന്തുണ എന്നതാണ് നേട്ടം.
മലപ്പുറത്തെ പങ്കാളിത്തം മതിലിന്റെ പ്രചാരണവും പോസ്റ്ററെഴുത്തും മുതൽ വലിയ രീതിയിൽ സ്ത്രീ പങ്കാളിത്തം ഉണ്ടായിരുന്നു. എന്നാൽ വനിതാമതിലിന് പങ്കാളിത്തം ുണ്ടാകുമ്പോൾ മലപ്പുറം വളരെ അധികം പിന്നിലായിരിക്കും എന്ന കണക്കുകൂട്ടൽ പോലും കാറ്റിൽപറത്തുന്ന രീതിയിലാണ് പങ്കാളിത്തം ഉണ്ടായത്. ഇത് സിപിഎമ്മിന് നേട്ടമാകുന്ന്ു എന്ന് യാതൊരു സംശയത്തിനും അടിസ്ഥാനമില്ലാതെ പറയാം.
കാസർകോട് പുതിയ ബസ് സ്റ്റാൻഡ് മുതൽ തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യൻകാളി പ്രതിമയ്ക്കു മുന്നിൽ വരെ ദേശീയപാതയിൽ 620 കിലോമീറ്റർ ദൂരമാണു മതിൽ തീർത്തത്. വനിതാ മതിലിൽ പങ്കെടുക്കരുതെന്ന സമുദായ സംഘടനാ നേതാക്കളുടെ എതിർപ്പുകളെ അവഗണിച്ച് മലപ്പുറത്തടക്കം ലക്ഷങ്ങളാണ് മതിലിൽ അണിനിരന്നത്. മലപ്പുറത്ത് മന്ത്രി കെ.ടി ജലീൽ നേതൃത്വം നൽകി.എന്നാൽ സമുദായ സംഘടകളുടെ എതിർപ്പുകളെ മറികടന്ന് മലപ്പുറം ജില്ലയിൽ മുസ്ലിം സ്ത്രീകളുടെ വൻ ജനപങ്കാളിത്തമാണുണ്ടായത്.
നാലു മണിയോടെ നവോത്ഥാന പ്രതിജ്ഞയോടെയാണ് മതിൽ ആരംഭിച്ചത്. കാസർകോട് മന്ത്രി കെ. കെ. ശൈലജ നവോത്ഥാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വനിതാ മതിലുമായി സഹകരിക്കാനാവില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുവജനവിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ. സ്ത്രീകളെ പരസ്യമായി പൊതുനിരത്തിൽ ഇറക്കുന്ന വനിതാമതിലുമായി സഹകരിക്കില്ലെന്നും മതത്തിന്റെ പരിധിക്കപ്പുറത്ത് സ്ത്രീകളെ കൊണ്ടുവരുന്നതിനെ അനുകൂലിക്കാനാകില്ലെന്നും അബ്ദുസമദ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ