- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മനുഷ്യനിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സുഹൃത്തിന്റെ സാമീപ്യം കൊണ്ട് തരണം ചെയ്യുന്നു; സസ്പെൻസോ മാസ് ത്രില്ലറോ അല്ലാത്ത സാധാരണ മനുഷ്യന്റെ കഥ; ചിത്രീകരണം പൂർണമായും ഇംഗ്ലണ്ടിൽ; കഥാകൃത്തായും നായകനായും എത്തുന്നത് കോമഡി ഉത്സവം ഫെയിം ജീസൻ; 'ദ വിന്റർ ടൈം' റിലീസ് മറുനാടനിൽ
ദി വിന്റർ ടൈം എന്ന ഡോക്കുമെൻട്രി പുതുവർഷ ദിനമായ ഇന്ന് റിലീസ് ചെയ്യും. സൺഡേ ഫിലിംസ് പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ സംരംഭമാണ് ഈ ഡോക്യുമെന്ററി. തികച്ചും ക്ലാസിക്കൽ ആയ രീതിയിൽ ചെയ്യപ്പെട്ട ഈ ഡോക്കുമെൻട്രി ഫിലിം ഒരു വലിയ സസ്പെൻസ് ത്രില്ലർ എന്നോ, വലിയ കഥയുണ്ടെന്നോ, അല്ലെങ്കിൽ ഒരു മാസ് ഫിലിം എന്നോ അവകാശപ്പെടുന്നില്ല. തികച്ചും ഒരു സാധാരണ മനുഷ്യ ജീവിതത്തിലുണ്ടാകുന്ന, ചില അവസ്ഥകളേ വളരെ ലളിതമായി, എന്നാൽ ഒട്ടും ബോർ അടുപ്പിക്കാതെ, ചില നർമ്മ പ്രധാനമായ രീതിയിൽ ദി വിന്റർ ടൈം അവതരിപ്പിച്ചിരിക്കുകയാണ്.
ഒരു മനുഷ്യന്റെ സ്വഭാവത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന ചില സ്വഭാവ മാറ്റങ്ങളെ, ഒരു സുഹൃത്തിന്റെ സാമീപ്യം കൊണ്ട് തരണം ചെയ്യുന്നതാണ് ഇതിവൃത്തം. ഡാറ്റ്ഫോർഡ്, സേവനോക്സ്, ലണ്ടൻ, ഓക്സ്ഫോർഡ് തുടങ്ങിയ നഗരങ്ങളിലാണ് ഷൂട്ട് ചെയ്തിട്ടുള്ളത്, മിമിക്രി താരവും, ഫ്ളവേഴ്സ് ടിവിയുടെ ജനപ്രിയ പ്രോഗ്രാമായ കോമഡി ഉത്സവത്തിലൂടെയും യുകെയിലെ എറ്റവും ജനപ്രിയ ചാനലുകളിലെ കോമഡി പ്രോഗ്രാമിലൂടെയും ശ്രദ്ധേയനായ ജീസൻ ഡാറ്റ്ഫോഡാണ് ഇതിൽ നായകനായി അഭിനയിച്ചിരിക്കുന്നത്
ജീസൻ ഇതിനു മുമ്പും മറുനാടൻ മലയാളിയിലൂടെയും, ബ്രിട്ടീഷ് മലയാളിയിലൂടെയും ശ്രദ്ധേയനായ ആളുകൂടിയാണ്. മിമിക്രിയും ചെറിയ രീതിയിലുള്ള അഭിനയവും സ്റ്റേജ് പ്രോഗ്രാമുമായി യുകെയിൽ ശ്രദ്ധേയനായ ആളുകൂടിയാണ്. സ്റ്റ്രയിൽ സർവിസ് ടെക്നീഷ്യനായി ഹോസ്പിറ്റലിൽ ജോലി ചെയ്യുകയാണ് ജീസൻ. ഭാര്യ ഷീനു ജീസൻ, ഒരു മകൻ ആന്റണി ജീസൻ. ആങ്കറിങ്ങിലൂടെയും, അഭിനയത്തിലൂടെയും ശ്രദ്ധേയയായ റൈനി ബിനേഷ് ആണ് കേന്ദ്ര കഥാപാത്രം, റൈനി യുകെയിൽ ഹോസ്പിപിറ്റലിൽ വർക്ക് ചെയ്യുന്നു.
സിയാന സിൽജൻ ആണ് ഇതിലെ മറ്റൊരു മുഖ്യ കേന്ദ്ര കഥാപാത്രം. ഇതിലെ അസോസിയേറ്റ് ഡയറക്റ്റർ സുരേന്ദ്രൻ അരിക്കോട്ടാണ്. അസിസ്റ്റന്റ് ക്യാമറ ചെയ്തിരിക്കുന്നത് നക്ഷത്ര രഞ്ജിത്താണ്. ഈ ഡോക്കുമെൻട്രിയുടെ കഥ ജീസൻ ഡാറ്റ്ഫോർഡാണ്. തിരക്കഥ, സംഭാഷണം, സംവിധാനം, എന്നിവ ചെയ്തിരിക്കുന്നത് മലയാള ടെലിവിഷൻ, സിനിമ മേഖലയിൽ 10 വർഷം പ്രവർത്തി പരിചയമുള്ള രഞ്ജിത് രാഘവ് ആണ്. ചിന്താ രവി, പവിത്രൻ ,റ്റി വി ചന്ദ്രൻ തുടങ്ങിയ സംവിധായകരുടെ അസോസിയേറ്റായി വർഷങ്ങളോളം പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്. പെയ്തൊഴിയാതെ, സുറുമയിട്ട കാലം തുടങ്ങിയ നിരവധി ടെലി സീരിയലുകളുടെ സംവിധാനം നിർവഹിച്ച വ്യക്തി കൂടിയാണ്.
ഇദ്ദേഹത്തിന്റെ റെഡ് ലൈറ്റ് ടവർ എന്നു പറയുന്ന ഷോർട്ട് ഫിലിം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തിരഞ്ഞടുക്കപ്പെട്ടിട്ടുള്ളതാണ്. കൂടാതെ ധാരാളം പരസ്യ ചിത്രങ്ങൾക്ക് സംവിധാനം നിർവഹിച്ച വ്യക്തി കൂടിയാണ് രഞ്ജിത്ത്. ക്യാസി ടോർസ്, ദേശീയ ആയുർ വേദ വൈദ്യശാല, ദുബായ് ഫാഷൻ ഗോൾഡ് അടങ്ങിയവ കൂടാതെ മാതൃഭൂമി, ഡെയിലി ബ്രാൻട് എകസ്പോ, മാധ്യമം തുടങ്ങിയ പത്ര മേഖലകളിലും സാന്നിധ്യം തെളിയിച്ച വ്യക്തിയാണ്. പല സിനിമകൾക്കും, ഛായാഗ്രഹണം, നിർവഹിച്ച വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന്റെ അനുഭവപാഠം കൊണ്ടാണ് ദി വിന്റർ ടൈം യാഥാർത്ഥ്യമായത്. രഞ്ജിത്തിന്റെ ഭാര്യ സീജി, ഒരു മകൾ നക്ഷത്ര.
ജീസൻ ഡാറ്റ്ഫോഡും രഞ്ജിത്തും തമ്മിലുള്ള സുഹൃത്ത് ബന്ധത്തിൽ നിന്നുമാണ് സൺഡേ ഫിലിംസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ആശയം ഉദിച്ചത്. യുകെയിലെ കലാകാരന്മാരെയും, സങ്കേതിക വിദഗ്ദ്ധരെയും ഒരുമിപ്പിച്ച് കലയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുത്തു കൊണ്ട് തുടങ്ങിയിരിക്കുന്ന ഒരു സംരംഭമാണ്. ഇതിൽ അഭിനയിച്ചിരിക്കുന്നത് ജിസൻ ഡാറ്റ് ഫോട്, റൈയനി ബീനേഷ്, സിയാന സിൽജൻ, സുരേന്ദ്രൻ അരീക്കോട്ട്, കാവ്യ സന്തോഷ്, ബിനേഷ് കെ.സി, കെല്ലി റോകചസ്റ്റർ, സിൽവിക്കർ രാജ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ജനുവരി ഒന്നിനു മറുനാടൻ മലയാളി വഴിയും, ബ്രിട്ടീഷ് മലയാളി വഴിയും ഈ ഡോക്കുമെൻട്രി ജനങ്ങളിലേക്ക് എത്തും.