- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദ്ധ്യാപക ദിനത്തിൽ ടീച്ചർമാർക്ക് സമ്മാനം നൽകണമെന്ന് മറ്റ് കുട്ടികൾ പറഞ്ഞത് കേട്ടു! വർണ കടലാസിൽ പൊതിഞ്ഞ സമ്മാനങ്ങളുമായി എല്ലാവരും ടീച്ചറെ കണ്ട് കഴിഞ്ഞപ്പോൾ യൂനുസ് മാറി നിന്നു; എല്ലാം കഴിഞ്ഞ് ഓടിയെത്തി അവൻ നൽകിയ സമ്മാനം അദ്ധ്യാപകന്റെ കണ്ണ് നനയിച്ചു; ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ സമ്മാനത്തെക്കുറിച്ച് അൻസാർ സ്‌കൂൾ ഓഫ് സ്പെഷ്യൽ എജ്യൂക്കേഷൻ അദ്ധ്യാപകനായ ആഷിഖ് എഴുതിയ കുറിപ്പ്
തൃശ്ശൂർ: അദ്ധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾ തങ്ങളുടെ ടീച്ചർമാർക്ക് സമ്മാനങ്ങൾ നൽകുന്നത് പതിവാണ്. ഗുരുവിനോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ലഭിക്കുന്ന ഇത്തരം സമ്മാനങ്ങൾ അദ്ധ്യാപകർക്ക് സന്തോഷം പകരാറുമുണ്ട്. എന്നാൽ അൻസാർ സ്‌കൂൾ ഓഫ് സ്പെഷ്യല് എജ്യൂക്കേഷനിലെ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥി നൽകിയ ഒരു സമ്മാനം അദ്ധ്യാപകനായ ആഷിഖിന്റെ കണ്ണ് നിറയിച്ചിരിക്കുകയാണ്. തൃശ്ശൂര് ജില്ലയിലെ പെരുമ്പിലാവിൽ സ്ഥിതി ചെയ്യുന്ന അൻസാർ ഗ്രൂപ്പ് ഓഫ് എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റിയൂഷൻസിൽ ഭിന്നശേഷിക്കാർക്ക് ഒരു വേർതിരിവും ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനായി അവരെ മറ്റ് വിദ്യാർത്ഥികൾക്ക് ഒപ്പം തന്നെയാണ് യാത്രകളും സ്‌കൂളിലേക്കുള്ള വരവും പോക്കുമെല്ലാം. അദ്ധ്യാപക ദിനത്തിന്റെ തലേ ദിവസം ടീച്ചർമാർക്ക് സമ്മാനം നൽകുന്ന കാര്യം വിദ്യാർത്ഥികൾ പറയുന്നത് കേട്ട യൂനുസ് എന്ന സ്പെഷ്യൽ സ്റ്റുഡന്റ് ചെയ്ത പ്രവർത്തിയാണ് അദ്ധ്യാപകന്റെ കണ്ണ് നിറച്ചത്. ക്ലാസിലെത്തിയ എല്ലാ വിദ്യാർത്ഥികളും പണം കൊടുത്ത് വാങ്ങിയ സമ്മാനങ്ങളും വീട്ടിലെ പൂന്തോ
തൃശ്ശൂർ: അദ്ധ്യാപക ദിനത്തിൽ വിദ്യാർത്ഥികൾ തങ്ങളുടെ ടീച്ചർമാർക്ക് സമ്മാനങ്ങൾ നൽകുന്നത് പതിവാണ്. ഗുരുവിനോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ലഭിക്കുന്ന ഇത്തരം സമ്മാനങ്ങൾ അദ്ധ്യാപകർക്ക് സന്തോഷം പകരാറുമുണ്ട്. എന്നാൽ അൻസാർ സ്‌കൂൾ ഓഫ് സ്പെഷ്യല് എജ്യൂക്കേഷനിലെ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥി നൽകിയ ഒരു സമ്മാനം അദ്ധ്യാപകനായ ആഷിഖിന്റെ കണ്ണ് നിറയിച്ചിരിക്കുകയാണ്. തൃശ്ശൂര് ജില്ലയിലെ പെരുമ്പിലാവിൽ സ്ഥിതി ചെയ്യുന്ന അൻസാർ ഗ്രൂപ്പ് ഓഫ് എജ്യൂക്കേഷണൽ ഇൻസ്റ്റിറ്റിയൂഷൻസിൽ ഭിന്നശേഷിക്കാർക്ക് ഒരു വേർതിരിവും ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനായി അവരെ മറ്റ് വിദ്യാർത്ഥികൾക്ക് ഒപ്പം തന്നെയാണ് യാത്രകളും സ്‌കൂളിലേക്കുള്ള വരവും പോക്കുമെല്ലാം.
അദ്ധ്യാപക ദിനത്തിന്റെ തലേ ദിവസം ടീച്ചർമാർക്ക് സമ്മാനം നൽകുന്ന കാര്യം വിദ്യാർത്ഥികൾ പറയുന്നത് കേട്ട യൂനുസ് എന്ന സ്പെഷ്യൽ സ്റ്റുഡന്റ് ചെയ്ത പ്രവർത്തിയാണ് അദ്ധ്യാപകന്റെ കണ്ണ് നിറച്ചത്. ക്ലാസിലെത്തിയ എല്ലാ വിദ്യാർത്ഥികളും പണം കൊടുത്ത് വാങ്ങിയ സമ്മാനങ്ങളും വീട്ടിലെ പൂന്തോട്ടത്തിലെ മനോഹരമായ പുഷ്പങ്ങളും എത്തിച്ചപ്പോൾ വഴിയരികിൽ നിന്നും ലഭിച്ച ഒരു പൂവായിരുന്നു യൂനുസിന്റെ കൈയിൽ ഉണ്ടായിരുന്നത്. ക്ലാസിലെ മറ്റ് കുട്ടികൾ ചിരിച്ച് നോക്കിയപ്പോഴും തന്റെ കയ്യിലുള്ള വാടിയ പൂ അദ്ധ്യാപകൻ വാങ്ങിയപ്പോൾ അവന്റെ മുഖത്ത് ചിരി വിടർന്നു. തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് ഇതെന്ന് യൂനുസിനോട് പറയുമ്പോൾ ആഷിഖ് എന്ന അദ്ധ്യാപകന്റെ കണ്ണ് നിറഞ്ഞിരുന്നു.
ക്ലാസിലെ അനുഭവത്തെക്കുറിച്ച് അദ്ധ്യാപകൻ എഴുതിയ കുറിപ്പ്
ഒരു കുഞ്ഞു പൂവിന്റെ ഓർമ്മയിൽ...
ക്ലാസ് മുറിയിലെ എനിക്കു മുന്നിലെ മേശയിൽ പല വർണങ്ങളിലും ഗന്ധത്തിലുമുള്ള പൂക്കളോടൊപ്പം ഇതളടർന്നു പാതി മയങ്ങിയൊരു കുഞ്ഞു പൂവ് കൂട്ടത്തിൽ പെടാനാവാതെ മേശയിൽ ചിതറിക്കിടക്കുന്ന ചോക്കു പൊടികളോട് ചേർന്ന് പതിഞ്ഞു കിടന്നു. ഏറെ പ്രിയത്തോടെ ഞാനതിനെയെടുത്തപ്പോഴേക്കും ശേഷിക്കുന്ന ഇതളുകളും അടർന്നു പോയിരുന്നു. വാടിയ തണ്ടോടൊപ്പം ഇതളുകളും നേഞ്ചോട് ചേർക്കുമ്പോൾ കുഞ്ഞു യൂനുസിന്റെ നിശ് കളങ്കമുഖം മനസിൽ നിറഞ്ഞു. അവനെനിക്കു നൽകിയ വിലമതിക്കാനാവാത്ത സമ്മാനവും.
യൂനുസ്, അവനൊരു വിഭിന്ന ശേഷിക്കാരനായ കുട്ടിയായിരുന്നു. മറ്റുള്ളവർ മന്ദബുദ്ധിയെന്നും പൊട്ടനെന്നും വിളിച്ചു പരിഹസിക്കുമ്പോഴും മാറ്റി നിർത്തുമ്പോഴും അതിനർത്ഥമെന്തെന്നവനറിയില്ലായിരുന്നു. അവനെന്താണെന്നും കൂടെ നിർത്തണമെന്നും ചേർത്തു പിടിക്കണമെന്നും കൂടെയുള്ളവരുമറിഞ്ഞിരിക്കില്ല.
നാളെ ടീച്ചേഴ്‌സ് ഡേ ആണെന്നും ടീച്ചർക്കു നൽകാൻ പൂ വാങ്ങിക്കണമെന്നും സ്‌കൂൾ ബസ്സിലിരുന്ന് കൂട്ടുകാർ പരസ്പരം പറയുന്നത് കേട്ടപ്പോൾ അധികമൊന്നും മനസിലായില്ലെങ്കിലും നാളെ തന്റെ പ്രിയപ്പെട്ട ക്ലാസ് ടീച്ചറിനു നൽകാൻ തനിക്കും പൂ വേണമെന്ന വനു മനസിലായി.
വീട്ടിലെ പൂച്ചട്ടിയിൽ നിന്നും ഭംഗിയുള്ള റോസാ പൂ അനിയൻ ഇറുത്തെടുത്തപ്പോഴും .ഉമ്മയുടെ കടുക് കുപ്പിയിലെ ചില്ലറത്തുട്ടുകൾ ഏട്ടനു നൽകുമ്പോഴും യൂനുസിനെ കുറിച്ചാരും അന്വേഷിച്ചില്ല. സ്‌കൂളിലേക്ക് പോകും വഴി ഒരു വീടിന്റെ മതിലിനോട് ചേർന്ന് ഒരു കുഞ്ഞു പൂ തൂങ്ങിക്കിടക്കുന്നതവന്റെ ശ്രദ്ധയിൽ പെട്ടു .അതും പറിച്ചെടുത്ത് കീശയിലിടുമ്പോൾ കളിപ്പാട്ടം കിട്ടിയ കുഞ്ഞിനെ പോലെ അവനൊരു പാട് സന്തോഷിച്ചു.
കൂട്ടുകാരെല്ലാം ടീച്ചർക്കു ആശംസകളറിയിച്ചു കൊണ്ട് ഓരോ പൂക്കൾ സമ്മാനിച്ചു. വില കൊടുത്തു വാങ്ങിയതും വീട്ടിൽ വളർത്തുന്നതുമായി ഭംഗിയുള്ള പുക്കൾ മേശയിൽ നിറഞ്ഞു.ക്ലാസിലെ ബഹളമൊന്നടങ്ങിയപ്പോൾ പെട്ടെന്നെന്തോ ഓർത്തപോലെ പിറകിലെ ബെഞ്ചിൽ നിന്നും അവനോടി വന്നു. തന്റെ പാന്റിന്റെ കീശയിൽ നിന്നും വാടിത്തുടങ്ങിയ ഒരു കുഞ്ഞു പൂവെടുത്ത് എനിക്കു നേരെ നീട്ടി. അപ്പോഴെക്കും മറ്റു കുട്ടികൾ ചിരിക്കാൻ തുടങ്ങിയിരുന്നു. താനെന്തോ വലിയ തെറ്റ് ചെയ്ത പോലെ അവൻ തല കുനിച്ച് നിന്നു. അവനെ ചേർത്തു പിടിച്ച് ഈ പൂവാണെനിക്കിതുവരെ കിട്ടിയ സമ്മാനങ്ങളിൽ എനിക്കേറെ പ്രിയപ്പെട്ടതെന്നു പറയുമ്പോൾ സന്തോഷത്താൽ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
എന്റെ അദ്ധ്യാപന ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്തൊരു മനോഹര നിമിഷം. ഓർമ്മയുടെ താളുകളിൽ നിറമുള്ളൊരോർമ്മയായി ഞാൻ ചേർത്തു വെക്കും'യൂനസ് പെരുംമ്പിലാവ് അൻസാർ സ്‌ക്കൂൾ ഓഫ് സ്‌പെഷൽ എഡ്യൂക്കേഷനിലെ വിദ്യാർത്ഥിയാണ്