- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
സ്ത്രീകൾക്കും കുടുംബങ്ങൾക്കും പ്രത്യേകമായി ടാക്‌സി സംവിധാനം ഏർപ്പെടുത്താൻ പ്രോഫിറ്റ് ഗ്രൂപ്പ്
ദോഹ: മുതകളിൽ മഞ്ഞ പെയിന്റടിച്ച പുതിയ കാർസ് ടാക്‌സികൾ അവതരിപ്പിച്ച പ്രൊഫിറ്റ് ഗ്രൂപ്പ് ഇനി സ്ത്രീകൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേക ടാക്‌സി ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്ത് തികച്ചും പുതിയ സംരംഭമായിരിക്കും ഇതെന്ന് പ്രൊഫിറ്റ് ഗ്രൂപ്പ് ഡയറക്ടർ പി ബാലസുബ്രഹ്മണ്യം വ്യക്തമാക്കി. നിലവിൽ ദുബായിയിലും ചില പാശ്ചാത്യരാജ
ദോഹ: മുതകളിൽ മഞ്ഞ പെയിന്റടിച്ച പുതിയ കാർസ് ടാക്‌സികൾ അവതരിപ്പിച്ച പ്രൊഫിറ്റ് ഗ്രൂപ്പ് ഇനി സ്ത്രീകൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേക ടാക്‌സി ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്ത് തികച്ചും പുതിയ സംരംഭമായിരിക്കും ഇതെന്ന് പ്രൊഫിറ്റ് ഗ്രൂപ്പ് ഡയറക്ടർ പി ബാലസുബ്രഹ്മണ്യം വ്യക്തമാക്കി. നിലവിൽ ദുബായിയിലും ചില പാശ്ചാത്യരാജ്യങ്ങളിലും ഇത്തരത്തിൽ സ്ത്രീകൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേകം ടാക്‌സി ഓടുന്നുണ്ട്.
പുരുഷന്മാരായ ടാക്‌സി ഡ്രൈവർമാർക്കൊപ്പം യാത്ര ചെയ്യാൻ ഇഷ്ടപ്പെടാത്ത സ്ത്രീകളുടെ സ്വകാര്യത മാനിക്കാനാണ് ഇത്തരത്തിൽ പ്രത്യേകം ടാക്‌സി സംവിധാനം ഏർപ്പെടുത്തുന്നത്. ഇത്തരത്തിൽ കൊണ്ടുവരുന്ന ടാക്‌സികളിൽ ഡ്രൈവർക്കും യാത്രക്കാർക്കും ഇടയിൽ വലിയൊരു സ്‌ക്രീൻ ഉണ്ടായിരിക്കും. യാത്രക്കാരുടെ ഇഷ്ടാനുസരണം ഈ സ്‌ക്രീൻ മാറ്റാവുന്നതാണ്. പൂർണമായും യാത്രക്കാരുടെ നിയന്ത്രണത്തിലുള്ളതായിരിക്കും ഈ സ്‌ക്രീൻ. ഡ്രൈവറോട് സ്ത്രീ യാത്രക്കാർക്ക് നേരിട്ട് സംസാരിക്കേണ്ടതില്ല. പകരം പിൻസീറ്റിൽ ഘടിപ്പിച്ചിട്ടുള്ള മൈക്ക് വഴി ഡ്രൈവർക്ക് നിർദേശങ്ങൾ നൽക്കാം. യാത്രയുടെ അവസാനം യാത്രക്കാർക്ക് അവരുടെ സീറ്റിനു മുന്നിലുള്ള ട്രേയിൽ പണം നിക്ഷേപിച്ച് മടങ്ങാം. ഈ പണം ഡ്രൈവറുടെ പക്കൽ എത്തും വിധമാണ് സംവിധാനം.
ടാക്‌സി ചാർജ് കഴിഞ്ഞ് മിച്ചം പണമുണ്ടെങ്കിൽ അതും ടിക്കറ്റും ഇതേ സംവിധാനം വഴി യാത്രക്കാർക്ക് കൈമാറാൻ ഡ്രൈവർക്ക് സാധിക്കും. സ്ത്രീകൾക്കുള്ള ടാക്‌സിയിലുള്ള അതേസംവിധാനം തന്നെയായിരിക്കും ഫാമിലി ടാക്‌സികളിലും ഉണ്ടാവുക. മൊവാസലത്തിൽ നിന്നും ഇതിനുള്ള അനുമതി ലഭിച്ചാലുടൻ തന്നെ വിമൻ ടാക്‌സി, ഫാമിലി ടാക്‌സി എന്നിവ പ്രാബല്യത്തിൽ വരുമെന്നും ബാലസുബ്രഹ്മണ്യം വ്യക്തമാക്കി. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാർസ് ടാക്‌സി ഗ്രൂപ്പുമായി സഹകരിച്ചാണ് പുതിയ ടാക്‌സികൾ നിരത്തിലിറക്കുക.