തിരുവനന്തപുരം: യാത്രാക്കാരുടെ തിരക്ക് പരിഗണിച്ച് ദക്ഷിണ റെയിൽവെ താഴെപ്പറയുന്ന പ്രത്യേക ട്രെയിനുകൾ ഓടിക്കും.

ട്രെയിൻ നമ്പർ 82801 ഹൗറ-എറണാകുളം സുവിധ വീക്കിലി സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ ഫെയർ സ്‌പെഷ്യൽ ട്രെയിൻ ഡിസംബർ 3 മുതൽ 2017 ജനുവരി 28 വരെ ശനിയാഴ്ച വൈകീട്ട് 5ന് ഹൗറയിൽ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ചകളിൽ രാവിലെ 6 മണിക്ക് എറണാകുളം ജങ്ഷനിലെത്തും.

മടക്കയാത്രകളിൽ ട്രെയിൻ നമ്പർ 82802 എറണാകുളം-ഹൗറ സുവിധ വീക്കിലി സ്‌പെഷ്യൽ ട്രെയിൻ ഡിസംബർ 6 മുതൽ 2017 ജനുവരി 31 വരെ എറണാകുളം ജങ്ഷനിൽ നിന്നും ചൊവ്വാഴ്ചകളിൽ രാവിലെ 8.50ന് പുറപ്പെട്ട് ബുധനാഴ്ച രാത്രി 11 മണിക്ക് ഹൗറയിലെത്തും. ഈ ട്രെയിനിൽ ഒരു സെക്കന്റ് എസി, 4 തേർഡ് എസി, 12 സ്ലീപ്പർ ക്ലാസ്സ്, 3 ജനറൽ സെക്കന്റ് ക്ലാസ്സ് കോച്ചുകളും, രണ്ട് ലഗ്ഗേജ് കം ബ്രേക്ക് വാൻ എന്നിവയുണ്ടാകും.

ഈ ട്രെയിനുകൾക്ക് കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, ജോളാർപേട്ട, കട്പാടി, റെനിഗുണ്ട, ഗൂഡൂർ, നെല്ലൂർ, ഓംഗോൾ, വിജയവാഡ, എല്വെരു രാജമുദ്രി, ദുവ്വാദ്ദ, വിശാഖപ്പട്ടണം, പാലസ, ബ്രാംപൂർ, കുർദ്ദ റോഡ്, ഭുവനേശ്വർ, കട്ടക്ക്, ഭരാക്ക്, ഖരഖ്പൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും. ട്രെയിൻ നമ്പർ 82802 ന് ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽക്കൂടി സ്റ്റോപ്പുകളുണ്ടാകും.