- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീപാവലി പ്രത്യേക തീവണ്ടികൾ പ്രഖ്യാപിച്ചു; ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്കും നാഗർകോവിലിലേക്കും 20 മുതൽ സർവ്വീസ്
ചെന്നൈ: ദീപാവലിത്തിരക്കിന് ആശ്വാസം കാണാനായി റെയിൽവെ പ്രത്യേകവണ്ടികൾ പ്രഖ്യാപിച്ചു. ചെന്നൈയിൽനിന്ന് നാഗർകോവിൽ, കോയമ്പത്തൂർ, തിരുനെൽവേലിയിലേക്കും തിരിച്ചുമാണ് പ്രത്യേകവണ്ടികൾ ഓട്ടം നടത്തുക.20 മുതൽ പ്രത്യേകവണ്ടികളുടെ സേവനം ലഭ്യമാകും.ചെന്നൈയിൽനിന്ന് കോയമ്പത്തൂരിലേക്ക് 20, 21 തിയ്യതികളിലും ചെന്നൈ എഗ്മോറിൽനിന്നും നാഗർകോവിലിലേക്ക്
ചെന്നൈ: ദീപാവലിത്തിരക്കിന് ആശ്വാസം കാണാനായി റെയിൽവെ പ്രത്യേകവണ്ടികൾ പ്രഖ്യാപിച്ചു. ചെന്നൈയിൽനിന്ന് നാഗർകോവിൽ, കോയമ്പത്തൂർ, തിരുനെൽവേലിയിലേക്കും തിരിച്ചുമാണ് പ്രത്യേകവണ്ടികൾ ഓട്ടം നടത്തുക.20 മുതൽ പ്രത്യേകവണ്ടികളുടെ സേവനം ലഭ്യമാകും.ചെന്നൈയിൽനിന്ന് കോയമ്പത്തൂരിലേക്ക് 20, 21 തിയ്യതികളിലും ചെന്നൈ എഗ്മോറിൽനിന്നും നാഗർകോവിലിലേക്ക് 21നും തിരുനെൽവേലിയിലേക്ക് 20നും പ്രത്യേക വണ്ടികൾ യാത്രതിരിക്കും.
ഈറോഡിൽനിന്നും കോയമ്പത്തൂരിൽനിന്നും ചെന്നൈയിലേക്ക് പ്രത്യേക ഡേ ട്രെയിൻ ഉണ്ടാകും. ഇറോഡിൽനിന്ന് 20നും കോയമ്പത്തൂരിൽനിന്ന് 21നുമാണ് പ്രത്യേകവണ്ടികൾ പുറപ്പെടുക.
തിരുനെൽവേലിയിൽനിന്ന് ചെന്നൈയിലേക്ക് 21, 26 ദിവസങ്ങളിലും നാഗർകോവിലിൽനിന്ന് ചെന്നൈയിലേക്ക് 20, 23 ദിവസങ്ങളിലും പ്രത്യേകവണ്ടിയുണ്ടാകും. ചെന്നൈ എഗ്മോറിൽനിന്നും 24ന് നാഗർകോവിലിലേക്കും 27ന് തിരുനെൽവേലിയിലേക്കും വണ്ടി അനുവദിച്ചു.