മനാമ: വ്യാജരേഖയുമായെത്തുന്ന തട്ടിപ്പുകാരെ കുടുക്കാനായി നൂതന ടെക്‌നോളജി ഏർപ്പെടുത്തുന്നു. ബഹ്‌റിനിലെത്തുന്ന വിദേശികളുടെ രേഖകൾ പരിശോധിക്കാനായി അതിനൂതന ടെക്‌നോളജിയാണ് പുതിയതായി ഏർപ്പെടുത്തുന്നത്. വ്യാജന്മാർക്ക് ഇനി പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപെടാനാവില്ല. വ്യാജരേഖകൾ കണ്ടെത്താൻ സ്‌പെഷ്യൽ ട്രെയിനിങ്ങാണ് രാജ്യത്തെ പൊലീസിന് നൽകുന്നത്. വിദഗ്ധരുടെ ഒരു സംഘം സ്‌പെഷ്യൽ കോഴ്‌സും വർക്ക്‌ഷോപ്പും സംഘടിപ്പിക്കുന്നുണ്ട്.

കോംപ്ലക്‌സ് കെമിസ്ട്രിയും അഡ്വാൻസ്ഡ് പ്രിന്റിങ്ങ് ടെക്‌നോളജിയുമാണ് തട്ടിപ്പ് കണ്ടെത്താൻ ഉപയോഗിക്കുന്നത്. ഈ വർഷം ആദ്യ നാല് മാസത്തിനിടെ 77 തട്ടിപ്പ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 200 ഡോക്യുമെന്റുകൾ പരിശോധനയും നടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഫോറൻസിക് സയൻസ് ഡയറക്ടർ കേണൽ ക്വട്ടാമി അൽ ക്വട്ടാമി അറിയിച്ചു.

പ്രത്യേകം പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരാണ് രേഖകൾ പരിശോധിക്കുന്നത്. അതിനാൽ തന്നെ തട്ടിപ്പുകാർക്ക് രക്ഷപെടാൻ പഴുതുണ്ടാകില്ല.