ന്ത്യൻ എംബസി, ബഹറിനിന്റെ നേതൃത്വത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) ബഹ്‌റൈനിലെ കുട്ടികൾക്കായി കലാമത്സരം സംഘടിപിക്കുന്നു.ആറാം തവണയാണ് ഫാബെർ കാസ്ടൽ സ്‌പെക്ട്ര എന്നാ പേരിട്ടിട്ടുള്ള കലാ മാമാങ്കം ബഹറിനിൽ അരങ്ങേറുന്നത്. കുട്ടികളുടെ കലാ വാസനയെ പരിപോഷിപ്പിക്കുന്നതിലൂടെ സാമൂഹിക നന്മയ്ക്ക് ഉതകുന്ന നല്ലൊരു പുതു തലമുറയെ വാർത്തെടുക്കുക എന്നതാണ് ഈ കലാ മാമാങ്കം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു.

നവംബർ 14 തീയതി ഇന്ത്യൻ സ്‌കൂൾ ബഹറിനിൽ മത്സരങ്ങൾ അരങ്ങേറുന്നു. വിവിധ സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത 1200 ഓളം കുട്ടികളാണ് ഈ കലാ മാമാങ്കത്തിൽ മാറ്റുരയ്ക്കുന്നത്.ഈ വർഷത്തെ ഫാബെർ കാസ്ടൽ സ്‌പെക്ട്ര യിലേക്ക് വേണ്ടി ബഹറിനിൽ ഉള്ള മികച്ച കലാകാരൻ മാരിൽ നിന്നും ലോഗോ ക്ഷണിക്കുന്നു. ഏറ്റവും നല്ല ലോഗോക്ക് സമ്മാനം നൽകുന്നതായിരിക്കും.

5 മുതൽ 8 വയസ്സ് വരെയും 8 മുതൽ 11 വയസ്സു വരെയും 11 മുതൽ 13 വയസ്സുവരെയും 14 വയസ്സ് മുതൽ 18 വയസ്സ് വരെയും നാല് ഗ്രൂപ്പുകളായാണ് മത്സരങ്ങൾ നടത്തുന്നത് . ഡിസംബർ 5 തീയതി 5 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടക്കുന്ന ഫിനലയിലാണ് വിജയികളെ പ്രക്യാപിക്കുന്നതും സമ്മാന വിതരം നടത്തുന്നതും.

2015 ലെ കലണ്ടർ നിർമ്മാണത്തിലാണ് കുട്ടികളുടെ പ്രതിഭ തെളിയിക്കേണ്ടത് ചുമരിൽ പതിക്കുന്ന കലണ്ടറുകളും ടേബിൾ കലണ്ടറുകളും സമ്മാനർഹാമാകുന്ന കലണ്ടറുകൾ ഡിസംബർ 5 തീയതി 5 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടക്കുന്ന സമാപന പരിപാടിയിൽ ഡോ മോഹൻ കുമാർ പ്രകാശനം നിർവഹിക്കുന്നു. സമ്മാനർഹാമായ എല്ലാ കലണ്ടറുകളും വലിയ അളവിൽ വിദ്യാഭ്യാസ സ്ഥാപനാങ്ങൾക്കും മറ്റു ക്ലബ്ബുകൾക്കും കിട്ടത്തക്ക രീതിയിൽ ലഭ്യത ഉറപ്പു വരുത്തുന്നതായിർക്കും.

ഇത്തരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം 100 ദിനാരിൽ കുറവ് വരുമാനമുള്ള ബഹ്‌റൈൻ ജോലി ചെയ്യുന്ന ഇന്ത്യകാരുടെ ഉന്നമനത്തിനായാണ് വിനിയിയോഗിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു.

സ്‌പെക്ട്ര 2014 ന്റെ പ്രവർത്തനത്തിനു വേണ്ടി അരുൾ ദാസ് തോമസ് ജനറൽ കൺ വീനറും, ഉ കെ മേനോൻ ജോയിന്റ് കൺ വീനർ ,റോസലിൻ റോയ് ചാർളീ കോർഡിനേട്ടർ, ജനാർദ്ദനൻ കെ മീഡിയ ആൻഡ് പബ്ലിസിറ്റി കോർഡിനേട്ടർ, ജോൺ ഐപ്പ് സ്‌പോൻസർ ഷിപ്പ് കോർഡിനേട്ടർ ഫ്‌ലോറിൻ മതായീസ് ജോയിന്റ് സ്‌പോൻസർ ഷിപ്പ് കോർഡിനേട്ടർ, സത്യ ലോഗോ മത്സര കോർഡിനേട്ടർ കൂടാതെ ശങ്കർ പള്ളൂർ, സുബൈർ കണ്ണൂർ സ്‌പോൻസർ ഷിപ്പ് കോർഡിനേട്ടർ ജോൺ ഫിലിപ് ,സുധീർ പ്രിന്റിങ് ആൻഡ് സ്‌പോൻസർ ഷിപ്പ് കോർഡിനേട്ടർ തുടങ്ങിയ ഒട്ടേറെ പ്രമുഖർ അടങ്ങിയ ഒരു മികച്ച കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ഐസിആർഎഫ് ചെയർമാൻ ഭഗവാൻ അസർപോട്ട 39691500 ,ജനറൽ കൺ വീനർ അരുൾ ദാസ് തോമസ് 39863008. എന്നിവരുമായി ബന്ധപ്പെടുക