- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റൈൻ കേരളീയ സമാജം ഡി സി ബുക്‌സ് അന്താരാഷ്ട്ര പുസ്തക മേള: ടെറി ഒബ്രെയിന്റെ പ്രഭാഷണം ഇന്ന്
മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഡി സി ബുക്‌സ് അന്താരാഷ്ട്ര പുസ്തക മേളയുടെ ഭാഗമായി ഇന്ന് രാത്രി എട്ടു മണിക്ക് ടെറി ഓ ബ്രെയിന്റെ വിദ്യാർത്ഥികൾക്കായുള്ള പ്രഭാഷണം ഉണ്ടായിരിക്കും. Relearning the 3 R's എന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായുള്ള ഈ പരിപാടി വിദ്യാർത്ഥി കളുടെ പഠന മികവിനും വ്യക്ത്വിത്വ വികസനത്തിനും ഉതകുന്ന വിധത്തിലാണ് രൂപ കല്പന ചെയ്തിരിക്ക
മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഡി സി ബുക്‌സ് അന്താരാഷ്ട്ര പുസ്തക മേളയുടെ ഭാഗമായി ഇന്ന് രാത്രി എട്ടു മണിക്ക് ടെറി ഓ ബ്രെയിന്റെ വിദ്യാർത്ഥികൾക്കായുള്ള പ്രഭാഷണം ഉണ്ടായിരിക്കും. Relearning the 3 R's എന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായുള്ള ഈ പരിപാടി വിദ്യാർത്ഥി കളുടെ പഠന മികവിനും വ്യക്ത്വിത്വ വികസനത്തിനും ഉതകുന്ന വിധത്തിലാണ് രൂപ കല്പന ചെയ്തിരിക്കുന്നത്.
വിദ്യാഭ്യാസ വിദഗ്ധനായ ടെറി പഠനം, ഭാഷാ വൈദഗ്ദ്യം സർഗാത്മകത എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ഇരുനൂറോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് ഒപ്പം വിദ്യാർത്ഥികൾക്ക് വേണ്ടി അദ്ദേഹം ലോകമെമ്പാടും പ്രശ്‌നോത്തരികൾ സംഘടിപ്പിച്ചിട്ടുണ്ട്. തുടർന്നുള്ള
ദിവസങ്ങളിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്കായി മെഗാക്വിസും സംഘടിപ്പിക്കുന്നുണ്ട്.
പുസ്തകമേളയെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സമാജം ഓഫീസുമായോ പുസ്തകോത്സവം സംഘാടകസമിതി ജനറൽ കൺവീനർ സജി മാർക്കോസ്(39684766 ) സാഹിത്യ വിഭാഗം സെക്രട്ടറി പ്രകാശ്ബാബു (39411610) എന്നിവരുമായോ ബന്ധപ്പെടാവുന്നതാണ് .